- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റ്‌വർക്ക്‌സ് സിസ്റ്റംസ് 'സ്‌കിൽ കണക്ട് 2015'; ഒന്നാം സ്ഥാനം നൈസി സൂസൻ കോശിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.ടി ട്രെയിനിങ് കമ്പനിയായ നെറ്റ്‌വർക്ക്‌സ് സിസ്റ്റംസ് തങ്ങളുടെ 'സ്‌കിൽ കണക്ട് 2015' മത്സരത്തിലെ മത്സരാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. തിരുവനന്തപുരം എൽ.ബി.എസ് വിമൻസ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥിനി നൈസി സൂസൻ കോശിയാണ് ഒന്നാം സ്ഥാനം നേടിയത്. നെറ്റ്‌വർക്ക്‌സ് സിസ്റ്റംസിലെ എക്‌സിക്യുട്ടിവ് ഡയറക്ടർ രാജൻ, എൽ.ബി.എസ് കോളേജ് പ്രിൻസിപ്പളിന്റയും മറ്റു അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ യമഹ റേ-സി സ്‌കൂട്ടർ വിജയിക്ക് സമ്മാനമായി നൽകി. ആദ്യ റണ്ണറപ്പായ വയനാട് ഗവ എഞ്ചിനീയറിങ് കോളേജിലെ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥിയായ കെ.എം. ആകാശിന് കോളേജ് പ്രിൻസിപ്പളിന്റെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ എക്‌സിക്യുട്ടീവ് ഡയറക്ടർ രാജൻ ഒരു എച്ച്.പി ലാപ് ടോപ് സമ്മാനിച്ചു.ഈ വർഷം വിവിധ കോളേജുകളിൽ നിന്നായി 7345 വിദ്യാർത്ഥികളാണ് സ്‌കിൽ കണക്ട് ഔൺലൈൻ പരീക്ഷയിൽ പങ്കെടുത്തത്. അടുത്ത വർഷം കേരളത്തിലെയും തമിഴ് നാട്ടിലെയും മിക്ക കോളേജിൽ നിന്നും മത്സരാർത്ഥികൾ സ
തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.ടി ട്രെയിനിങ് കമ്പനിയായ നെറ്റ്‌വർക്ക്‌സ് സിസ്റ്റംസ് തങ്ങളുടെ 'സ്‌കിൽ കണക്ട് 2015' മത്സരത്തിലെ മത്സരാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.
തിരുവനന്തപുരം എൽ.ബി.എസ് വിമൻസ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥിനി നൈസി സൂസൻ കോശിയാണ് ഒന്നാം സ്ഥാനം നേടിയത്. നെറ്റ്‌വർക്ക്‌സ് സിസ്റ്റംസിലെ എക്‌സിക്യുട്ടിവ് ഡയറക്ടർ രാജൻ, എൽ.ബി.എസ് കോളേജ് പ്രിൻസിപ്പളിന്റയും മറ്റു അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ യമഹ റേ-സി സ്‌കൂട്ടർ വിജയിക്ക് സമ്മാനമായി നൽകി.
ആദ്യ റണ്ണറപ്പായ വയനാട് ഗവ എഞ്ചിനീയറിങ് കോളേജിലെ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥിയായ കെ.എം. ആകാശിന് കോളേജ് പ്രിൻസിപ്പളിന്റെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ എക്‌സിക്യുട്ടീവ് ഡയറക്ടർ രാജൻ ഒരു എച്ച്.പി ലാപ് ടോപ് സമ്മാനിച്ചു.
ഈ വർഷം വിവിധ കോളേജുകളിൽ നിന്നായി 7345 വിദ്യാർത്ഥികളാണ് സ്‌കിൽ കണക്ട് ഔൺലൈൻ പരീക്ഷയിൽ പങ്കെടുത്തത്.
അടുത്ത വർഷം കേരളത്തിലെയും തമിഴ് നാട്ടിലെയും മിക്ക കോളേജിൽ നിന്നും മത്സരാർത്ഥികൾ സ്‌കിൽ കണക്ട് 2016-ൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി, നെറ്റ്‌വർക്‌സ് സിസ്റ്റംസ് ഡയറക്ടർ ചാക്കോച്ചൻ മത്തായി അഭിപ്രായപ്പെട്ടു. ഈ പരീക്ഷ തുടർന്നുള്ള വർഷങ്ങളിൽ നടത്തുവാനും അതിലൂടെ കോളേജുകളിലെ പുതിയ പ്രതിഭകളെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം അിറയിച്ചു. സ്‌കിൽ കണക്ട് 2015 ഇത്രയും വലിയ വിജയമാക്കാൻ സഹായിച്ചതിന് എല്ലാ എഞ്ചിനീയറിങ് കോളേജുകൾക്കും പോളിടെക്‌നിക്കുകൾക്കും, ആർട് ആൻഡ് സയൻസ് കോളേജുകൾക്കും അവരുടെ വിവിധ വിഭാഗം മേധാവികൾക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അദ്ദേഹം നന്ദി അിറയിച്ചു. കൂടാതെ കമ്പനി വാഗ്ദാനം ചെയ്ത പോലെ സമ്മാനങ്ങൾ നൽക്കുവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
എഞ്ചിനീയറിങ്, പോളിടെക്‌നിക്ക്, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്ന് മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ മത്സരം നടത്തിയത്തെന്ന് രാജൻ അറിയിച്ചു. മാത്രവുമല്ല കുട്ടികൾക്ക് ക്യാമ്പസ് ഇന്റർവ്യു, പൊതു പരീക്ഷകൾ എന്നിവ നേരിടാൻ ഇത്തരം മത്സരങ്ങൾ എറെ സഹായകമാണ് എന്ന് നിരവധി മാതാപിതാക്കൾ അഭിപ്രായപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഉടനീളം ഗുണനിലവാരമുള്ള ഐ.ടി പരിശീലന കേന്ദ്രങ്ങൾ എന്ന ലക്ഷ്യം അതിവിദൂരമല്ലായെന്നും അദ്ദേഹം കുട്ടിചേർത്തു.
നെറ്റ്‌വർക്ക്‌സ് സിസ്റ്റംസ് തങ്ങളുടെ ഫ്രാഞ്ചൈസി മോഡൽ വിപുലപെടുത്തുന്നുവെന്നും, കേരളം, തമിഴ്‌നാട്, കർണാടക എന്നി സംസ്ഥാനങ്ങളിൽ നെറ്റ്‌വർക്ക്‌സ് സിസ്റ്റംസിന്റെ ട്രെയിനിങ് യുണിറ്റുകൾ തുടങ്ങുന്നതിന് ആഗ്രഹമുള്ളവർക്ക് തങ്ങളുടെ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.