ഒക്കലഹോമ: ഒക്കലഹോമ നിയമ സഭാ സമാജികർക്ക് വേണ്ടി പ്രഥമ ഹൈന്ദവപ്രാർത്ഥനക്ക് ഇന്ത്യൻ അമേരിക്കൻ സ്പിരിച്ച്വൽ ലീഡർ രാജൻസെഡ് നേതൃത്വം നൽകി സെനറ്റിന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായത്തിന്തുടക്കം കുറിച്ചം. ഏപ്രിൽ 30 ന് സഭ ആരംഭിക്കുന്നതിന് മുമ്പായിരുന്നുപ്രാർത്ഥന.

യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിന്റും, ഹൈന്ദവ ആചാരമായനവാഡയിൽ നിന്നുള്ള രാജൻ ഒക്കലഹോമ സിറ്റി റിപ്പബ്ലിക്കൻ സ്റ്റേറ്റ്സെനറ്റർ സ്റ്റെഫിനിയുടെ അതിഥിയായിട്ടാണ് സെനറ്റിൽഎത്തിയത്.ഇന്റർഫെയ്ത്ത് മൂവ്മെന്റിന്റെ ഭാഗമായി വിവിധ മതസ്ഥർസെനറ്റിൽ അംഗങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥനനടത്തിയിരുന്നുവെങ്കിലും ഹിന്ദു പ്രെയർ നടത്തിയിട്ടില്ല എന്ന ആക്ഷേപംഇതോടെ പരിഹരിക്കപ്പെട്ടതായി സ്റ്റെഫിനി പറഞ്ഞു.

വിവിധ സംസ്ഥാന തലസ്ഥാനങ്ങൾ സന്ദർശിച്ചു. നിയമ സഭാംഗങ്ങൾക്ക് വേണ്ടിരാജൻ പ്രാർത്ഥന നടത്തിയിട്ടുണ്ട്.മത സൗഹാർദം വളർത്തുക എന്നതാണ്ഇതുകൊണ്ട് വിവക്ഷിക്കുന്നതെന്ന് രാജൻ പറഞ്ഞു. 2007 ൽ യു എസ്സെനറ്റിൽ ആദ്യമായി ഹിന്ദു പ്രെയറിന് നേതൃത്വം നൽകിയത് ക്രിസ്ത്യൻആക്ടിവിസ്റ്റുകൾ തടസ്സപ്പെടുത്തിയിരുന്നതായി രാജൻ പറഞ്ഞു. ഇപ്പോൾ ആസ്ഥിതി വിശേഷം മാറി മാറ്റ് മതവിശ്വാസങ്ങളേയും ഉൾ കൊള്ളുവാൻ
യുവാക്കൾ ഉൾപ്പെടെയുള്ളവർ തയ്യാറായതായും അദ്ദേഹം പറഞ്ഞു