- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഥാർത്ഥ സ്‌നേഹം ഒരിക്കലും അവസാനിക്കില്ല എന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം; പൂർണമായി കാനഡയിൽ ചിത്രീകരിച്ച നെവർ എൻഡ്സ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു
വൻകൂവർ:യഥാർത്ഥ സ്‌നേഹം ഒരിക്കലും അവസാനിക്കില്ല എന്ന സന്ദേശവുമായി കാനഡയിൽ നിന്നും ഒരു ഹ്രസ്വ ചലച്ചിത്രം കാനഡയിൽ സ്ഥിരതാമസമാക്കിയ മലയാളി യുവാവ് റെജിമോന്റെ ആദ്യ ആണിത്. ഇദ്ദേഹം തന്നെ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബ്രസീലിൽ നിന്നുമുള്ള വിക്ടർ ആണ്. എഡിറ്റിങ്, ഗ്രേഡിങ്ങ് , റെക്കോർഡിങ് തുടങ്ങി എല്ലാ സാങ്കേതിക കാര്യങ്ങളും കാനഡയിൽ തന്നെ ചെയ്ത ഈ ചലച്ചിത്രം ഒരു ദിവസത്തെ പ്രധാന ഷെഡ്യൂളിൽ വാൻകൂവർ/സുറി പ്രദേശത്താന് ഷൂട്ട് ചെയ്തത്. ജയറാം സ്ഥാണുമാലയൻ , മാൽകം കാർറെർ , അനഘ അനിൽ , തുടങ്ങിയവർ ഇതിന്റെപിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു. മനു വർഗീസ്, അശ്വിനി, സന്തോഷ് കോരുത്, മേഘ കോരുത് എന്നിവർ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു. സിബിൻ ബെന്നി, ഇബോണി നോർത്ത് എന്നിവർ പ്രധാന വേഷം ചെയ്ത ഈ ചിത്രത്തിൽ ജോർജി കുര്യൻ, റോബർട്ട് ലാൻസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. 'Never Ends' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളി ആയ ജയകുമാറിന്റെയും അവന്റെ വെള്ളക്കാരി ആയ ഭാര്യ റ്റാഷയുടെ
വൻകൂവർ:യഥാർത്ഥ സ്‌നേഹം ഒരിക്കലും അവസാനിക്കില്ല എന്ന സന്ദേശവുമായി കാനഡയിൽ നിന്നും ഒരു ഹ്രസ്വ ചലച്ചിത്രം കാനഡയിൽ സ്ഥിരതാമസമാക്കിയ മലയാളി യുവാവ് റെജിമോന്റെ ആദ്യ ആണിത്. ഇദ്ദേഹം തന്നെ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബ്രസീലിൽ നിന്നുമുള്ള വിക്ടർ ആണ്. എഡിറ്റിങ്, ഗ്രേഡിങ്ങ് , റെക്കോർഡിങ് തുടങ്ങി എല്ലാ സാങ്കേതിക കാര്യങ്ങളും കാനഡയിൽ തന്നെ ചെയ്ത ഈ ചലച്ചിത്രം ഒരു ദിവസത്തെ പ്രധാന ഷെഡ്യൂളിൽ വാൻകൂവർ/സുറി പ്രദേശത്താന് ഷൂട്ട് ചെയ്തത്.
ജയറാം സ്ഥാണുമാലയൻ , മാൽകം കാർറെർ , അനഘ അനിൽ , തുടങ്ങിയവർ ഇതിന്റെപിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു. മനു വർഗീസ്, അശ്വിനി, സന്തോഷ് കോരുത്, മേഘ കോരുത് എന്നിവർ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു. സിബിൻ ബെന്നി, ഇബോണി നോർത്ത് എന്നിവർ പ്രധാന വേഷം ചെയ്ത ഈ ചിത്രത്തിൽ ജോർജി കുര്യൻ, റോബർട്ട് ലാൻസ് എന്നിവരും അഭിനയിച്ചിരിക്കുന്നു.
'Never Ends' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മലയാളി ആയ ജയകുമാറിന്റെയും അവന്റെ വെള്ളക്കാരി ആയ ഭാര്യ റ്റാഷയുടെയും; ഭാഷയുടെയും, നിറത്തിന്റെയും,ദേശത്തിന്റെയും അതിരുകൾ ഇല്ലാത്ത സ്‌നേഹത്തിന്റെ കഥയാണ് പറയുന്നത്. ജീവിതത്തിന്റെ അതിരിൽ, ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ ഇനി അടുത്ത ഒരു ജന്മത്തിലെങ്കിലും ചെയ്യാനാവുമോ എന്നോർത്ത് വിലപിക്കുന്ന സ്‌നേഹംനിങ്ങൾക്കിതിൽ കാണാം. മഞ്ഞിന്റെ നൈർമല്യമുള്ള സ്‌നേഹത്തിന്റെ കഥ പറയുന്ന ഈ ചെറു ചിത്രം ചതിയും, തേപ്പും മാത്രമല്ല യഥാർത്ഥ സ്‌നേഹം ഇപ്പോഴും നിലനിൽകുന്നു എന്നും അതൊരിക്കലും അവസാനിക്കില്ല എന്നുമുള്ള സന്ദേശമാണ് നൽകുന്നത്.



