- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പുത്തൻ മുഖഛായയോടെ പത്തു ഡോളറിന്റെ നോട്ട് വരുന്നു; വനിതയുടെ ചിത്രം ഉൾപ്പെടുത്താൻ നീക്കം; ആരുടെ ചിത്രമായിരിക്കണമെന്ന കാര്യത്തിൽ അവ്യക്തത
ന്യൂയോർക്ക്: ഒരു വനിതയുടെ ചിത്രം ഉൾപ്പെടുത്തി പത്തു ഡോളറിന്റെ പുതിയ നോട്ട് ഇറക്കാൻ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് തീരുമാനം. എന്നാൽ ആരുടെ ചിത്രം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതായി റിപ്പോർട്ടുകൾ. 2020-ഓടെ പുതിയ നോട്ട് ഇറക്കാനാണ് പദ്ധതിയിടുന്നത്. യുഎസ് ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ നോട്ട് ഇറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയോടെയാണ് സ്ത്രീകൾക്ക് വോട്ട് അവകാശം നൽകുന്നത്. ആരുടെ ചിത്രം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ട്രഷറി പൊതുജനാഭിപ്രായം തേടുമെന്നാണ് അറിയുന്നത്. യുഎസ് രാഷ്ട്രീയത്തിലെ വെള്ളക്കാരായ ഒട്ടുമിക്ക മുൻ നേതാക്കളുടേയും ചിത്രങ്ങൾ നിലവിൽ യുഎസ് നോട്ടുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവിൽ പത്തു ഡോളർ നോട്ടിലുള്ള അലക്‌സാണ്ടർ ഹാമിൽട്ടന്റെ ചിത്രം മാറ്റിയ ശേഷമായിരിക്കും പുതുതായി വനിതയുടെ ചിത്രം ഉൾപ്പെടുത്തുക. 1929- മുതലാണ് ഹാമിൽട്ടന്റെ ചിത്രം പത്തു ഡോളർ നോട്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. യുഎസ് ട്രഷറിയുടെ ആദ്യ സെക
ന്യൂയോർക്ക്: ഒരു വനിതയുടെ ചിത്രം ഉൾപ്പെടുത്തി പത്തു ഡോളറിന്റെ പുതിയ നോട്ട് ഇറക്കാൻ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് തീരുമാനം. എന്നാൽ ആരുടെ ചിത്രം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നതായി റിപ്പോർട്ടുകൾ. 2020-ഓടെ പുതിയ നോട്ട് ഇറക്കാനാണ് പദ്ധതിയിടുന്നത്.
യുഎസ് ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ നോട്ട് ഇറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയോടെയാണ് സ്ത്രീകൾക്ക് വോട്ട് അവകാശം നൽകുന്നത്. ആരുടെ ചിത്രം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ട്രഷറി പൊതുജനാഭിപ്രായം തേടുമെന്നാണ് അറിയുന്നത്.
യുഎസ് രാഷ്ട്രീയത്തിലെ വെള്ളക്കാരായ ഒട്ടുമിക്ക മുൻ നേതാക്കളുടേയും ചിത്രങ്ങൾ നിലവിൽ യുഎസ് നോട്ടുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവിൽ പത്തു ഡോളർ നോട്ടിലുള്ള അലക്‌സാണ്ടർ ഹാമിൽട്ടന്റെ ചിത്രം മാറ്റിയ ശേഷമായിരിക്കും പുതുതായി വനിതയുടെ ചിത്രം ഉൾപ്പെടുത്തുക. 1929- മുതലാണ് ഹാമിൽട്ടന്റെ ചിത്രം പത്തു ഡോളർ നോട്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. യുഎസ് ട്രഷറിയുടെ ആദ്യ സെക്രട്ടറിയായിരുന്നു ഹാമിൽട്ടൺ.