- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പർദയിൽ പൊതിഞ്ഞ പ്രതിഷേധം; ഇസ്രയേൽ അധിനിവേശത്തിനെതിരെ പോരാടാൻ ഒടുവിൽ യുവതികളും രംഗത്ത്; ഇസ്രയേൽ സേനയുടെ വെടിയുണ്ടകൾക്ക് മുമ്പിൽ കല്ലെറിഞ്ഞ് പിടിച്ച് നിൽക്കുന്ന കൗമാരക്കാരിയുടെ ചിത്രം പറയുന്നത്
ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ഏറ്റ് മുട്ടൽ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും നാലാഴ്ച മുമ്പ് ഫലസ്തീൻ അഭയാർത്ഥികൾ തുടങ്ങിയിരിക്കുന്ന ഗ്രേറ്റ് റിട്ടേൺ മാർച്ച് അതിന്റെ നിശ്ചയ ദാർഢ്യവും ധൈര്യവും കൊണ്ട് ഏറെ ശ്രദ്ധേമാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. നിലവിൽ ഇസ്രയേലിന്റെ അധീനത്തിലുള്ളതും എന്നാൽ തങ്ങളുടെ ഭൂമികളുമായ ഇടങ്ങളിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീൻ അഭയാർത്ഥികൾ ജീവൻ പണയം വച്ച് നടത്തുന്ന മാർച്ചാണിത്. ഇതിനെ നേരിടാൻ നിറതോക്കുകളുമായി നിലയുറപ്പിച്ചിരിക്കുന്ന ഇസ്രയേൽ സൈനികരുടെ തോക്കിന്നിരയായി ഈ മാർച്ചിനിടെ ഒരു കുട്ടിയടക്കമുള്ള 32 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രയേൽ സേന കാണാതിരിക്കാൻ കടുത്ത തോതിൽ പുകയിട്ടും വെടിയുണ്ടക്ക് പകരം കല്ലെറിഞ്ഞുമാണ് പ്രതിഷേധക്കാർ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ മാർച്ചിൽ പർദയിട്ട നിരവധി സ്ത്രീകളും പങ്കെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇസ്രയേൽ അധിനിവേശത്തിനെതിരെ പോരാടാൻ ഒടുവിൽ യുവതികളും രംഗത്
ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ഏറ്റ് മുട്ടൽ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും നാലാഴ്ച മുമ്പ് ഫലസ്തീൻ അഭയാർത്ഥികൾ തുടങ്ങിയിരിക്കുന്ന ഗ്രേറ്റ് റിട്ടേൺ മാർച്ച് അതിന്റെ നിശ്ചയ ദാർഢ്യവും ധൈര്യവും കൊണ്ട് ഏറെ ശ്രദ്ധേമാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. നിലവിൽ ഇസ്രയേലിന്റെ അധീനത്തിലുള്ളതും എന്നാൽ തങ്ങളുടെ ഭൂമികളുമായ ഇടങ്ങളിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീൻ അഭയാർത്ഥികൾ ജീവൻ പണയം വച്ച് നടത്തുന്ന മാർച്ചാണിത്. ഇതിനെ നേരിടാൻ നിറതോക്കുകളുമായി നിലയുറപ്പിച്ചിരിക്കുന്ന ഇസ്രയേൽ സൈനികരുടെ തോക്കിന്നിരയായി ഈ മാർച്ചിനിടെ ഒരു കുട്ടിയടക്കമുള്ള 32 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്.
ഇസ്രയേൽ സേന കാണാതിരിക്കാൻ കടുത്ത തോതിൽ പുകയിട്ടും വെടിയുണ്ടക്ക് പകരം കല്ലെറിഞ്ഞുമാണ് പ്രതിഷേധക്കാർ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ മാർച്ചിൽ പർദയിട്ട നിരവധി സ്ത്രീകളും പങ്കെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇസ്രയേൽ അധിനിവേശത്തിനെതിരെ പോരാടാൻ ഒടുവിൽ യുവതികളും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇസ്രയേൽ സേനയുടെ വെടിയുണ്ടകൾക്ക് മുമ്പിൽ കല്ലെറിഞ്ഞ് പിടിച്ച് നിൽക്കുന്ന കൗമാരക്കാരിയുടെ ചിത്രം അതിനിടെ ശ്രദ്ധേയമാകുന്നുമുണ്ട്. ഗസ്സയിലെ ബഫർ സോണിലെ നോ മാൻ ലാന്റിലും അതിനോടനുബന്ധിച്ച പ്രദേശങ്ങളിലുമാണീ പ്രതിഷേധം കൊഴുക്കുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ സ്ത്രീകളെ വെടിവയ്ക്കാൻ സാധ്യത കുറവായതിനാലാണ് തങ്ങൾ ഈ പ്രതിഷേധത്തിന് മുന്നിട്ടിറങ്ങിയതെന്നാണ് ഇതിൽ പങ്കെടുക്കുന്ന സ്ത്രീകളിലൊരാളായ ടാഗ്ഹ്രീഡ് ബരാവി പറയുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച ബഫർ സോണിലെ മാർച്ചിനിടെ 160 സ്ത്രീകൾക്ക് പരുക്കേറ്റിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. ഇന്നലെ നാലിലധികം ഫലസ്തീനിയർ പോരാട്ടക്കാരാണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. ഇതിൽ 15 വയസുകാരനും ഉൾപ്പെടുന്നു. തങ്ങൾക്ക് ചുറ്റും ചീറിപ്പായുന്ന ഇസ്രയേൽ സേനയുടെ വെടിയുണ്ടയെ ഈ മാർച്ചിൽ പങ്കെടുക്കുന്ന സ്ത്രീകൾ ഭയക്കുന്നില്ല.
ഇസ്രയേൽ സേന പ്രയോഗിക്കുന്ന കണ്ണീർവാതകത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി ഷിറീൻ നസ്രല്ലാഹ് എന്ന സ്ത്രീ കെഫിയാത്ത് എന്ന വസ്ത്രമണിഞ്ഞാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. ഇസ്രയേൽ പതാക കത്തിച്ച് കൊണ്ടാണ് യുവതി മാർച്ചിന്റെ മുൻനിരയിൽ ധീരയായി നിലകൊള്ളുന്നത്. അടുത്തവെടിയുണ്ടയേറ്റ് തന്റെ തല ചിന്നിച്ചിതറാൻ സാധ്യതയേറെയാണെന്നറിഞ്ഞിട്ടും ഇസ്രയേൽ പതാക കത്തിച്ച് മുന്നേറാൻ തനിക്ക് പേടി തീരെയില്ലെന്നും കെഫിയാത്ത് വ്യക്തമാക്കുന്നു.
ഇസ്രയേലി സൈനികന്റെ മുഖത്തടിച്ച് ഇസ്രയേൽ ജയിലിലായ 17കാരി അഹെഡ് തമിമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാർച്ചിനെത്തിയ യുവതിയാണ് ടാഗ്ഹ്രീൻ അൽ ബരാവി. തനിക്ക് നല്ല ധൈര്യം തോന്നുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു.ഇത്തരത്തിൽ നിരവധിസ്ത്രീകളാണ് ഇസ്രയേലിനോടുള്ള പോരാട്ടത്തിനായി മുൻനിരയിലേക്കിറങ്ങിക്കൊണ്ടിരിക്കുന്നത്.