- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13കാരിയായ മകളുടെ കന്യകാത്വം വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാൻ വെർജിനിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയ അമ്മ വീണത് പൊലീസിന്റെ കെണിയിൽ; മകളെ കാഴ്ച വച്ച് സമ്പന്നയാകാൻ ഇറങ്ങിയ അമ്മ ഇനി ഇരുമ്പഴിക്കുള്ളിൽ അന്തിയുറങ്ങും
തന്റെ മകളുടെ കന്യകാത്വം വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാൻ വെർജിനിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയ അമ്മ പൊലീസ് തന്ത്രപരമായി വിരിച്ച കെണിയിൽ വീണു. റഷ്യയിലെ 35കാരിയായ ഇറിന ഗ്ലാഡ്കിഖ് ആണ് പിടിയിലായിരിക്കുന്നത്. മകളെ കാഴ്ച വച്ച് കുറുക്ക് വഴിയിലൂടെ സമ്പന്നയാകാൻ ശ്രമിച്ച ഈ മുൻ സൗന്ദര്യ മത്സരാർത്ഥിക്ക് ഇനി നാലര വർഷം ഇരുമ്പഴിക്കുള്ളിൽ അന്തിയുറങ്ങാം. മകളെ വാങ്ങാനും അതിനായി 19,000 പൗണ്ട് നൽകാനും താൽപര്യം പ്രകടിപ്പിച്ച് ഒരു പൊലീസുകാരൻ സമ്പന്നനായ ബാലപീഡകനായി വേഷം മാറിയെത്തുകയും ഇറിനയെ തന്ത്രപരമായി കുടുക്കുകയുമായിരുന്നു. മകളെ എളുപ്പത്തിൽ വിറ്റ് പോകുന്നതിനായി അവൾ കന്യകയാണെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഇറിന ഒരു ഡോക്ടറെ സ്വാധീനിച്ച് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇറിനയെ തടവിലിടാൻ വിധിച്ചിരിക്കുന്ന റഷ്യൻ കോടതി മകളെയും മകനെയും വളർത്താനുള്ള ഈ സ്ത്രീയുടെ അവകാശം റദ്ദാക്കിക്കൊണ്ടുള്ള വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്. തന്റെ മകൾക്കായി 19,000 പൗണ്ട് വില പറഞ്ഞ ആളെ കാണുന്നതിനായി ചെൽയബിന്സ്‌കിൽ നിന്നും മോസ്‌കോയിലേക്ക്
തന്റെ മകളുടെ കന്യകാത്വം വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കാൻ വെർജിനിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയ അമ്മ പൊലീസ് തന്ത്രപരമായി വിരിച്ച കെണിയിൽ വീണു. റഷ്യയിലെ 35കാരിയായ ഇറിന ഗ്ലാഡ്കിഖ് ആണ് പിടിയിലായിരിക്കുന്നത്. മകളെ കാഴ്ച വച്ച് കുറുക്ക് വഴിയിലൂടെ സമ്പന്നയാകാൻ ശ്രമിച്ച ഈ മുൻ സൗന്ദര്യ മത്സരാർത്ഥിക്ക് ഇനി നാലര വർഷം ഇരുമ്പഴിക്കുള്ളിൽ അന്തിയുറങ്ങാം. മകളെ വാങ്ങാനും അതിനായി 19,000 പൗണ്ട് നൽകാനും താൽപര്യം പ്രകടിപ്പിച്ച് ഒരു പൊലീസുകാരൻ സമ്പന്നനായ ബാലപീഡകനായി വേഷം മാറിയെത്തുകയും ഇറിനയെ തന്ത്രപരമായി കുടുക്കുകയുമായിരുന്നു.
മകളെ എളുപ്പത്തിൽ വിറ്റ് പോകുന്നതിനായി അവൾ കന്യകയാണെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഇറിന ഒരു ഡോക്ടറെ സ്വാധീനിച്ച് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇറിനയെ തടവിലിടാൻ വിധിച്ചിരിക്കുന്ന റഷ്യൻ കോടതി മകളെയും മകനെയും വളർത്താനുള്ള ഈ സ്ത്രീയുടെ അവകാശം റദ്ദാക്കിക്കൊണ്ടുള്ള വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്. തന്റെ മകൾക്കായി 19,000 പൗണ്ട് വില പറഞ്ഞ ആളെ കാണുന്നതിനായി ചെൽയബിന്സ്‌കിൽ നിന്നും മോസ്‌കോയിലേക്ക് പറന്നെത്തിയ ഇറിനയെ പൊലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു.
കോടതിയിൽ വിചാരണക്കായി ഹാജരാക്കിയപ്പോൾ ഇറിന തന്റെ മുഖം ക്യാമറകളിൽ പതിയാതിരിക്കാൻ മറച്ച് വച്ചിരുന്നു. മകളുടെ വെർജിനിറ്റി സർട്ടിഫിക്കറ്റ് ഈ അമ്മ ഡോക്ടറിൽ നിന്നും സമ്പാദിച്ചിരുന്നുവെന്ന് മോസ്‌കോയിലെ ലുബ്ലിൻസ്‌കിയിലുള്ള കോടതിയിൽ വച്ച് നടന്ന വിചാരണക്കിടെ ബോധ്യപ്പെട്ടിരുന്നു. ഇതിന് പുറമെ തന്റെ മകളെ എളുപ്പം വിറ്റ് പോകുന്നതിനായി അവളെ ലൈംഗികത സ്ഫുരിക്കുന്ന വിധത്തിൽ പോസ് ചെയ്യിപ്പിച്ച് ഏതാനും ഫോട്ടോഗ്രാഫുകൾ എടുക്കാനും ഇറിന തയ്യാറായിരുന്നു. താൻ മകളെ വിൽക്കാനായി മോസ്‌കോയിലേക്ക് അവളെയും കൂട്ടിയെത്തിയിരുന്നുവെന്ന കാര്യം വിചാരണയുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ടെസ്റ്റിമണിയിൽ ഇറിന സമ്മതിക്കുന്നുണ്ട്.
ഈ കേസിൽ ഇറിനക്കൊപ്പം കൂട്ടുപ്രതികളായ മറ്റ് രണ്ട് പേരെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മൂന്നര വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. പെൺകുട്ടിക്ക് കസ്റ്റമേർസിനെ സംഘടിപ്പിക്കുന്നതിനായിരുന്നു കൂട്ട് പ്രതികൾ ഇറിനയെ സഹായിച്ചിരുന്നതെന്നും വിചാരണയിലൂടെ ബോധ്യപ്പെട്ടിരുന്നു. ഇതിലൊരാൾക്കൊപ്പമായിരുന്നു മകളെ വാങ്ങാൻ തയ്യാറായ ആളെ കാണുന്നതിനായി ഇറിന മോസ്‌കോയിലെത്തിയിരുന്നത്. ഇവർ മോസ്‌കോയിലെ ഒരു റസ്റ്റോറന്റിൽ വച്ചായിരുന്നു ബാലപീഡകനായി നടിച്ചെത്തിയ പൊലീസുകാരനെ കണ്ട് പണം വാങ്ങി ബാഗിലിട്ടിരുന്നത്. തുടർന്ന് ഞൊടിയിടെ ഈ രണ്ട് സ്ത്രീകളും അറസ്റ്റിലാവുകയായിരുന്നു. നിലവിൽ 13കാരിയായ പെൺകുട്ടി അമ്മൂമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.