- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രംപ് മര്യാദയ്ക്ക് വൈറ്റ് ഹൗസിൽ നിന്നിറങ്ങി പോയി സ്വന്തം വീട്ടിലിരിക്കുമോ... പെൻസിൽവാനിയ തെരഞ്ഞെടുപ്പിന്റെ പേരിൽ സുപ്രീം കോടതിയിൽ ചെന്ന ട്രംപിനോട് കേസ് കേൾക്കും മുൻപ് കോടതിയുടെ ശകാരം; വൈറ്റ്ഹൗസ് കസേരയിലിരിക്കാനുള്ള നീക്കം മുളയിലെ നുള്ളി സുപ്രീം കോടതിയും; ഇനി ട്രംപിന് മുൻപിൽ പിടിച്ചിറക്കും മുൻപുള്ള ഇറങ്ങിപ്പോക്ക് മാത്രം
എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങുവാനുള്ള ട്രംപിന്റെ അവസാന ശ്രമത്തിനും തടയിട്ടുകൊണ്ട്, പെൻസിൽവാനിയയിലെ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പരാതി സുപ്രീം കോടതി തള്ളി. ഇതോടെ ജോ ബൈഡന്റെ മുന്നിലെ പ്രതിബന്ധങ്ങൾ ഒക്കെയും ഒഴിഞ്ഞിരിക്കുകയാണ്. ഇനി ഇലക്ടറൽ കോളേജ് അദ്ദേഹത്തെ ഔദ്യോഗികമായി പ്രസിഡണ്ടായി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കേണ്ട ഒരു ചടങ്ങ് മാത്രമേ ബാക്കിയുള്ളു.
പെൻസിൽവാനിയയിൽ മെയിൽ-ഇൻ വോട്ടുകൾ ഒഴിവാക്കി സർട്ടിഫിക്കേഷൻ പ്രക്രിയ വീണ്ടും നടത്തണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടിരുന്നത്. ഇതാണ് കോടതി തള്ളിക്കളഞ്ഞത്. തെരഞ്ഞെടുപ്പുഫലം സംസ്ഥാന ഗവർണർ ടോം വോൾഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഇവിടെനിന്നുള്ള 20 ഇലക്ടറൽ കോളേജ് അംഗങ്ങൾ ബൈഡന് വോട്ട് ചെയ്യുവാനായി ഡിസംബർ 14 ന്യോഗം ചേരുന്നുമുണ്ട്. 2016-ൽ ട്രംഓയിന് വിജയം സമ്മാനിച്ച പെൻസിൽവാനിയയിൽ ഇത്തവണ 80,000 ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോ ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തിയത്. തപാൽ വോട്ടുകൾ അധികവും ഡെമോക്രാറ്റിക് പാർട്ടി നേടുകയായിരുന്നു.
ഡിസംബർ 5 ന് ഇലക്ടറൽ കോളേജ് ഫലം സാക്ഷ്യപ്പെടുത്താനായി കോൺഗ്രസ്സ് ചേരുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ കോൺഗ്രസ്സിനെ സ്വാധീനിച്ച്, ബൈഡന് ഭൂരിപക്ഷം കിട്ടിയ ചില സംസ്ഥാനങ്ങളുടെ ഫലം ഒഴിവാക്കി, ഇലക്ടറൽ കോളേജ് അംഗങ്ങളുടെ എണ്ണം 270 ൽ താഴെ കൊണ്ടുവരിക എന്നതാണ് ഇനി ട്രംപിന് മുന്നിൽ ഉള്ള ഏക മാർഗ്ഗം. അങ്ങനെ രണ്ട് സ്ഥാനാർത്ഥികൾക്കും ജയിക്കാൻ വേണ്ട 270 ഇലക്ടറൽ കോളേജ് അംഗങ്ങളുടെ പിന്തുണ ഇല്ലാതെ വന്നാൽ അര് പ്രസിഡണ്ട് ആകണം എന്ന കാര്യം കോൺഗ്രസ്സിന് തീരുമാനിക്കാം.
അത്തരമൊരു സാഹചര്യമുണ്ടായാൽ, ഓരോ കോൺഗ്രസ് അംഗത്തിനും ഒരു വോട്ടു വീതം ചെയ്യാവുന്നതാണ്. നിലവിൽ സഭയിൽ 26 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട് റിപ്പബ്ലിക്കൻ പാർട്ടിക്ക്. ഇനി അത്തരത്തിൽ ഒരു ശ്രമമായിരിക്കും ട്രംപൊന്റെ ലക്ഷ്യം. ജോബൈഡന്റെ വിജയം അസ്ഥിരപ്പെടുത്താനുള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ ടെക്സാസിനെ കൂടിചേർത്തിതിനു തൊട്ടുപിന്നാലെയാണ് കോടതി വിധി പുറത്തുവന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾ എല്ലാം തന്നെ പരിഹരിക്കുവാനുള്ള അവസാന തീയതി ആയിരുന്നു ഇന്നലെ. ഇതോടെ ട്രംപിനും അനുയായികൾക്കും മുന്നിൽ നിയമത്തിന്റെ വഴികൾ അടയുകയാണ്. അതേസമയം ജനുവരി 6ന് ഇലക്ടറൽ കോളേജ് യോഗം ചേർന്ന് ജോ ബൈഡനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കും.
സുപ്രീം കോടതി, ഐക്യകണ്ഠേന പരാതി തള്ളിയതോടെ ഇനി കോൺഗ്രസ്സിനെ സമീപിച്ച് ബൈഡന്റെ വിജയം അസാധുവാക്കുവാനായിരിക്കും ട്രംപ് ശ്രമിക്കുക.
മറുനാടന് മലയാളി ബ്യൂറോ