- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്കുള്ള പുതിയ ഐഡി കാർഡ് അടുത്താഴ്ച മുതൽ: ഇഖാമയ്ക്കു പകരമുള്ള മുഖിം കാർഡിന് അഞ്ചു വർഷ കാലാവധി
ജിദ്ദ: വിദേശികൾക്കുള്ള പുതിയ ഐഡി കാർഡ് ഒക്ടോബർ 15 മുതൽ വിതരണം ചെയ്യും. വിദേശികൾക്കു നിലവിൽ നൽകുന്ന റെസിഡന്റ് പെർമിറ്റായ ഇഖാമയ്ക്കു പകരം മുഖീം കാർഡാണ് ഇനി മുതൽ നൽകുക. അഞ്ചു വർഷ കാലാവധിയുള്ള കാർഡ് ഇസ്ലാമിക് പുതുവർഷദിനത്തിലാണ് വിതരണം ചെയ്തു തുടങ്ങുക. കമ്പനികൾക്കും പ്രവാസികൾക്കും അവരുടെ റെസിഡന്റ് പെർമിറ്റ് ഇനി മുതൽ ഓൺലൈൻ മുഖേന പുതുക
ജിദ്ദ: വിദേശികൾക്കുള്ള പുതിയ ഐഡി കാർഡ് ഒക്ടോബർ 15 മുതൽ വിതരണം ചെയ്യും. വിദേശികൾക്കു നിലവിൽ നൽകുന്ന റെസിഡന്റ് പെർമിറ്റായ ഇഖാമയ്ക്കു പകരം മുഖീം കാർഡാണ് ഇനി മുതൽ നൽകുക. അഞ്ചു വർഷ കാലാവധിയുള്ള കാർഡ് ഇസ്ലാമിക് പുതുവർഷദിനത്തിലാണ് വിതരണം ചെയ്തു തുടങ്ങുക.
കമ്പനികൾക്കും പ്രവാസികൾക്കും അവരുടെ റെസിഡന്റ് പെർമിറ്റ് ഇനി മുതൽ ഓൺലൈൻ മുഖേന പുതുക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. തിരുത്തലുകൾ നടത്താനോ പുതുക്കലിനോ പാസ്‌പോർട്ട് ഓഫീസുകൾ ഇനി മുതൽ കയറിയിറങ്ങേണ്ട. ഓൺലൈൻ വഴി പുതുക്കുന്ന കാർഡുകൾ കൊറിയർ വഴി വീട്ടിലെത്തുകയും ചെയ്യും.
പഴയ ഇഖാമയ്ക്ക് ഒരുവർഷം കൂടിയേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ. പുതുതായി റെസിഡന്റ് പെർമിറ്റ് എടുക്കുന്നവർക്കും പഴയ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കും ഇനി മുതൽ പുതിയ കാർഡായിരിക്കും നൽകുക. മുഖിം സർവീസ് വഴി പഴയ കാർഡുകൾ ഇലക്ട്രേണിക് സംവിധാനം വഴി പുതുക്കിയെടുക്കാം. ഇതിനിടെ ഘട്ടം ഘട്ടമായി എല്ലാ പ്രവാസികളും മുഖീമിലേക്കു മാറും.
കാർഡ് പുതുക്കുക, പുതിയ കാർഡ് അനുവദിക്കുക, സ്‌പോൺസർഷിപ് മാറുക തുടങ്ങിയ അവസരങ്ങളിൽ ഇനി ഇഖാമയ്ക്കു പകരം മുഖീം നൽകിത്തുടങ്ങും. തൊഴിലാളിയുടെ പേര്, ഫോട്ടോ, നമ്പർ, ജനനത്തീയതി, ജോലി, പൗരത്വം, വർക് പെർമിറ്റ് നമ്പർ, മതം, തൊഴിലുടമയുടെ പേര് തുടങ്ങിയ വിവരങ്ങളെല്ലാം ഒറ്റ കാർഡിലുണ്ടാകും. കാർഡ് സംവിധാനത്തിൽ മാറ്റമുണ്ടാകുമെങ്കിലും വാർഷിക ഫീസ് പഴയ നിരക്ക് തന്നെയായിരിക്കും.