- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രാജ്യത്ത് പുതുതായി വരുന്നത് ഏഴ് പുതിയ സ്‌കൂളുകൾ; അനുമതി ലഭിച്ചവയിൽ ഒരു ഇന്ത്യൻ സ്കൂളും
ദോഹ: രാജ്യത്ത് പുതുതായി വരുന്നത് ഏഴ് പുതിയ സ്‌കൂളുകൾ കൂടി.സ്‌കൂൾ തുടങ്ങുന്നതിന് വേണ്ട ലൈസൻസ് നൽകി കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌ക്കൂൾ ലൈസൻസ് വിഭാഗം മേധാവി ഹമദ് അൽഗാലി വ്യക്തമാക്കി. രണ്ട് ബ്രിട്ടീഷ് സ്‌ക്കൂൾ, ഇന്ത്യൻ സ്‌കൂൾ ഒന്ന്, അമേരിക്കൻ സ്‌കൂൾ, കൂടാതെ മൂന്ന് നഴ്‌സറികൾക്കുമാണ് അനുമതി നൽകിയിരിക്കുന്നത്. ഈ സ്‌കൂ ളുകൾക്ക് ഈ വർഷം തന്നെ പ്രവേശം നൽകാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇനിയും അനുമതിക്ക് വേണ്ടി കാത്തിരിക്കുന്ന അപേക്ഷകർ തങ്ങൾക്ക് ലഭിച്ച നിർദേശങ്ങൾ ജൂൺ മുപ്പതിന് മുൻപ് പൂർത്തിയാക്കുകയാണെങ്കിൽ ലൈസൻസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ക്കൂളുകൾക്ക് അനുമതി ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകൾ ഇവയാണ്. സ്‌ക്കൂൾ പ്രവർത്തിക്കുന്നതിന് അനുയോജ്യമായ കെട്ടിടം ഉണ്ടാവുക, ബന്ധപ്പെട്ട വകുപ്പിൽ സുരക്ഷാ സംവിധാനം തൃപ്തികരമാണെന്നുള്ള സർട്ടിഫിക്കറ്റ്, സ്‌കൂൾ പ്രവർത്തിക്കുന്നത് തിരക്കുള്ള സ്ഥലങ്ങളലാകാതിരിക്കുക എന്നതാണ്. ഈ നിബന്ധനകൾ പൂർത്തിയാക്കിയ വരുടെ അപേക്ഷകളിൽ മാത്രമാണ് വകുപ്പ് അനുമതി ന
ദോഹ: രാജ്യത്ത് പുതുതായി വരുന്നത് ഏഴ് പുതിയ സ്‌കൂളുകൾ കൂടി.സ്‌കൂൾ തുടങ്ങുന്നതിന് വേണ്ട ലൈസൻസ് നൽകി കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌ക്കൂൾ ലൈസൻസ് വിഭാഗം മേധാവി ഹമദ് അൽഗാലി വ്യക്തമാക്കി. രണ്ട് ബ്രിട്ടീഷ് സ്‌ക്കൂൾ, ഇന്ത്യൻ സ്‌കൂൾ ഒന്ന്, അമേരിക്കൻ സ്‌കൂൾ, കൂടാതെ മൂന്ന് നഴ്‌സറികൾക്കുമാണ് അനുമതി നൽകിയിരിക്കുന്നത്. ഈ സ്‌കൂ ളുകൾക്ക് ഈ വർഷം തന്നെ പ്രവേശം നൽകാൻ അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഇനിയും അനുമതിക്ക് വേണ്ടി കാത്തിരിക്കുന്ന അപേക്ഷകർ തങ്ങൾക്ക് ലഭിച്ച നിർദേശങ്ങൾ ജൂൺ മുപ്പതിന് മുൻപ് പൂർത്തിയാക്കുകയാണെങ്കിൽ ലൈസൻസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ക്കൂളുകൾക്ക് അനുമതി ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകൾ ഇവയാണ്.
സ്‌ക്കൂൾ പ്രവർത്തിക്കുന്നതിന് അനുയോജ്യമായ കെട്ടിടം ഉണ്ടാവുക, ബന്ധപ്പെട്ട വകുപ്പിൽ സുരക്ഷാ സംവിധാനം തൃപ്തികരമാണെന്നുള്ള സർട്ടിഫിക്കറ്റ്, സ്‌കൂൾ പ്രവർത്തിക്കുന്നത് തിരക്കുള്ള സ്ഥലങ്ങളലാകാതിരിക്കുക എന്നതാണ്. ഈ നിബന്ധനകൾ
പൂർത്തിയാക്കിയ വരുടെ അപേക്ഷകളിൽ മാത്രമാണ് വകുപ്പ് അനുമതി നൽകുകയുള്ളൂ.
ഏത് സമയത്തും പുതിയ സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പിന് സമർപ്പിക്കാവുന്നതാണ്. നിർദ്ദേശിക്കുന്ന നിബന്ധനകൾ പൂർത്തീകരിച്ചവയാണെങ്കിൽ കാല താമസം ഇല്ലാതെ തന്നെ അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.