- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ പുതിയ അധ്യായന വർഷം ഈ മാസം 30ന് തുടങ്ങും; ആദ്യഘട്ടം പൂർണമായും ഓൺലൈനായി
റിയാദ്: സൗദി അറേബ്യയിൽ പുതിയ അധ്യയന വർഷം ഈ മാസം 30ന് തുടങ്ങും. ഓൺലൈനായി ആയിരിക്കും ക്ലാസ്സുകളെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ക്ലാസുകൾ ഓൺലൈനായി രണ്ടു സമയങ്ങളിലായാണ് നടക്കുക. ഇന്റർമീഡിയറ്റ്, ഹൈസ്കൂൾ കുട്ടികൾക്ക് രാവിലെ ഏഴു മണിക്കും പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചകഴിഞ്ഞു മൂന്നിനുമാണ് ക്ലാസ് നടക്കുക.
പുതിയ അധ്യയന വർഷത്തെ ആദ്യ ഏഴു ആഴ്ചത്തെ ക്ലാസുകൾക്ക് ശേഷം വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട മറ്റു വകുപ്പുകളും സ്ഥിതി വിലയിരുത്തിയ ശേഷം തുടർന്നുള്ള പഠനത്തിനായി സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനെ സംബന്ധിച്ചു പരിശോധിക്കും.
അതേസമയം സർവ്വകലാശാലകളിലെയും സാങ്കേതിക സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ ക്ലാസുകൾ തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story