- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിയനെ വിടാതെ പിന്തുടർന്ന് ആരോപണങ്ങൾ; പോസ്റ്ററുകളിലും ഫ്‌ളക്‌സിലും മദ്യ കമ്പനികളുടെ പരസ്യം; അബ്കാരി നിയമം ലംഘിക്കുന്നുവെന്ന് ആക്ഷേപം; തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ
കൊച്ചി; റിലീസ് ചെയ്തതുൾപ്പടെ വിവാദങ്ങളിൽപ്പെട്ടു പോയ മോഹൻ ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ഒടിയനെതിരെയുള്ള ആരോപണങ്ങൾ കുറയുന്നില്ല. ഇപ്പോൾ സിനിമയ്ക്ക് എതിരെ പുത്തൻ ആരോപണം ഉയർന്ന് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളിലും ഫ്‌ളക്‌സിലും മദ്യ കമ്പനികളുടെ പരസ്യം പ്രോത്്സാഹിപ്പിക്കുന്നു എന്നതാണ് ഉയർന്നുവരുന്ന ആരോപണം ഒടിയന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും സ്‌പോൺസർ ചെയ്തിരിക്കുന്നത് കിങ്ഫിഷർ സ്റ്റോം സ്‌ട്രോംഗ് സോഡ എന്ന പേരിലുള്ള കമ്പനിയാണ്. എന്നാൽ ഇത്തരം പേരിൽ ഉള്ളത് ഒരു വർഷം മുൻപ് ഇറങ്ങിയ ബിയർ ആണെന്നാണ് ആരോപണം. സോഡയുടെ പേര് ഇതിനോട് ചേർത്തു വച്ചിരിക്കുന്നത് വെറുതെയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മാത്രമല്ല ഫ്‌ളക്‌സ് ബോർഡിൽ കമ്പനിയുടെ ലേബലിൽ നീല നിറമാണ് കാണിച്ചിരിക്കുന്നത് ഇത് കഴിഞ്ഞ വർഷം പുതുതായി വന്ന ബിയർ ലേബലിന്റെ നിറമാണെന്നും സോഡയുടേത് ചുവപ്പാണെന്നും ആക്ഷേപം ഉണ്ട്. ഇത് മദ്യ ഉൽപ്പന്നങ്ങളുടെ പരസ്യം പാടില്ലെന്ന അബ്കാരി നിയമത്തിന്റെ 51എച്ച് വകുപ്പിന്റെ ലംഘനമാണ്. കടുത്ത ശിക്ഷയും വലിയ പിഴയും ലഭിക്
കൊച്ചി; റിലീസ് ചെയ്തതുൾപ്പടെ വിവാദങ്ങളിൽപ്പെട്ടു പോയ മോഹൻ ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ഒടിയനെതിരെയുള്ള ആരോപണങ്ങൾ കുറയുന്നില്ല. ഇപ്പോൾ സിനിമയ്ക്ക് എതിരെ പുത്തൻ ആരോപണം ഉയർന്ന് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളിലും ഫ്‌ളക്‌സിലും മദ്യ കമ്പനികളുടെ പരസ്യം പ്രോത്്സാഹിപ്പിക്കുന്നു എന്നതാണ് ഉയർന്നുവരുന്ന ആരോപണം
ഒടിയന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും സ്‌പോൺസർ ചെയ്തിരിക്കുന്നത് കിങ്ഫിഷർ സ്റ്റോം സ്‌ട്രോംഗ് സോഡ എന്ന പേരിലുള്ള കമ്പനിയാണ്. എന്നാൽ ഇത്തരം പേരിൽ ഉള്ളത് ഒരു വർഷം മുൻപ് ഇറങ്ങിയ ബിയർ ആണെന്നാണ് ആരോപണം. സോഡയുടെ പേര് ഇതിനോട് ചേർത്തു വച്ചിരിക്കുന്നത് വെറുതെയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
മാത്രമല്ല ഫ്‌ളക്‌സ് ബോർഡിൽ കമ്പനിയുടെ ലേബലിൽ നീല നിറമാണ് കാണിച്ചിരിക്കുന്നത് ഇത് കഴിഞ്ഞ വർഷം പുതുതായി വന്ന ബിയർ ലേബലിന്റെ നിറമാണെന്നും സോഡയുടേത് ചുവപ്പാണെന്നും ആക്ഷേപം ഉണ്ട്. ഇത് മദ്യ ഉൽപ്പന്നങ്ങളുടെ പരസ്യം പാടില്ലെന്ന അബ്കാരി നിയമത്തിന്റെ 51എച്ച് വകുപ്പിന്റെ ലംഘനമാണ്. കടുത്ത ശിക്ഷയും വലിയ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരത്തിലുള്ള നിയമലംഘനമാണ് ഇതിലൂടെ നടക്കുന്നത്. പരസ്യ ദാതാക്കളുടെ ലക്ഷ്യം മദ്യത്തിന്റെ പരസ്യം തന്നെയാണ് എന്നാണ് പുറത്തു വരുന്ന ആരോപണങ്ങൾ
എന്നാൽ സിനിമ പ്രമോഷൻ എല്ലാം വേണ്ട രീതിയിൽ നിരീക്ഷച്ചതിന് ശേഷമാണ് നടത്തിയതെന്നും തന്റെ ശ്രദ്ധയിൽ ഇതുവരെ ഒന്നും പെട്ടില്ലെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞു. എന്നാൽ തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ അത് തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിവാദങ്ങൾക്കിടയിലും മോഹൻലാൽ ചിത്രം മികച്ച കളക്ഷനുമായി മുന്നോട്ട് പോവുകയാണ്.