കുവൈറ്റ്സിറ്റി: സ്വകാര്യ വാഹനങ്ങളിൽ ഏഴ് പേർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവദി ക്കുന്നതടക്കം നിരവധി ഭേദഗതികളുമായി രാജ്യത്തെ ഗതാഗത നിയമത്തിൽ ഭേദഗതി വരുത്തി. വലിയ വാഹനങ്ങളിൽ രണ്ട് ടണ്ണിലേറെ ഭാരം കയറ്റരുതെന്നും നിബന്ധനയുണ്ട്.

ഡ്രൈവർമാർക്ക് പതിനഞ്ച് കൊല്ലത്തേക്കാകും ലൈസൻസ് നൽകുക. പ്രവാസികളുടെ ലൈസൻസ് അവരുടെ താമസ രേഖയുമായി ബന്ധിപ്പിച്ചിരിക്കും. ബദൂണുകളുടെ ലൈസൻസ് കാലാവധി രണ്ട് വർഷമായിരിക്കും. പൊതുവിഭാഗത്തിലുള്ള വാഹനങ്ങൾക്ക് 25 യാത്രക്കാരെ കയറ്റാനുള്ള അനുമതിയാകുമുണ്ടാകുക. പൊതുഗതാഗത വാഹനങ്ങളായ ലോകോ മോട്ടീവ്സ്, ട്രെയിലറുകൾ, ട്രക്കുകൾ എന്നിവയ്ക്ക് എട്ട് ടൺ ഭാരം കയറ്റാം. അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ബി വിഭാഗത്തിലുള്ള ലൈസൻസ് നേടിയിരിക്കണം.

ഇത്തരം വാഹനങ്ങൾക്ക് നൽകുന്ന ലൈസൻസുകൾ പത്ത് വർഷത്തെ കാലാവധി യുള്ളതായിരിക്കും. ബദൂണുകൾക്ക് അവരുടെ കരാർ കാലാവധി കഴിയും വരെയാകും ലൈസൻസ് നൽകുക. കരാർ കാർഡില്ലാത്തവർക്ക് രണ്ട് വർഷത്തേക്കും ലൈസൻസ് നൽകും. നേരത്തെ ലൈസൻസ് നൽകിയ മോട്ടോർ ബൈക്കുകളുടെ കാലാവധി കഴിയും വരെ തുടരാവുന്നതാണ്.

സർക്കാർ അനുവദിച്ചിരിക്കുന്ന അംഗീകൃത കാർഡുള്ള ബെദൂനികൾക്ക് അവരുടെ കരാർ വരെയും അല്ലാത്തവർക്ക് രണ്ട് വർഷത്തേക്കുമാണ് സ്വകാര്യ വാഹനങ്ങൾക്ക് ലൈസൻസ് അനുവദീക്കുവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.