- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സൗദിക്ക് പിന്നാലെ ഖത്തറിലും പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം നടപ്പിലാക്കും; നിയമലംഘകർക്ക് 3000 റിയാൽ വരെ പിഴ; പുകയില നിയന്ത്രണ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം
ദോഹ: സൗദിയിൽ കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന പുകയില നിയന്ത്രണ നിയമം വൈകാതെ ഖത്തറിലും നടപ്പിലായേക്കുമെന്ന് സൂചന. പൊതുസ്ഥലങ്ങളിലെ പുകവലി, പുകയിലയുടെയും പുകയില ഉൽപന്നങ്ങളുടെയും ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനുള്ള കരടുനിയമം നടപ്പാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കരടുനിയമം പരിഗണിച്ച ശൂറ കൗൺസിലിന്റെ ശുപാർശകൾ ലഭിച്ച സാഹചര്യത്തിലാണു നടപടി. നിയമം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അമീറിനോട് അഭ്യർത്ഥിച്ചു. 2002ലെ 20-ാം നമ്പർ പുകവലിവിരുദ്ധ നിയമം പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തു ശക്തമാക്കി യാണു പുതിയ നിയമത്തിനു രൂപം നൽകിയിരിക്കുന്നത്. ഏറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാലാണു പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കാനും പുകയില ഉൽപന്നങ്ങളുടെ ഇറക്കുമതിക്കു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വ്യവസ്ഥചെയ്യുന്ന പുതിയ നിയമത്തിന് ആരോഗ്യമന്ത്രാലയം രൂപം നൽകിയത്. മാളുകൾ, ഹോട്ടലുകൾ, ഓഫിസുകൾ തുടങ്ങിയ സ്
ദോഹ: സൗദിയിൽ കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന പുകയില നിയന്ത്രണ നിയമം വൈകാതെ ഖത്തറിലും നടപ്പിലായേക്കുമെന്ന് സൂചന. പൊതുസ്ഥലങ്ങളിലെ പുകവലി, പുകയിലയുടെയും പുകയില ഉൽപന്നങ്ങളുടെയും ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനുള്ള കരടുനിയമം നടപ്പാക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കരടുനിയമം പരിഗണിച്ച ശൂറ കൗൺസിലിന്റെ ശുപാർശകൾ ലഭിച്ച സാഹചര്യത്തിലാണു നടപടി. നിയമം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അമീറിനോട് അഭ്യർത്ഥിച്ചു.
2002ലെ 20-ാം നമ്പർ പുകവലിവിരുദ്ധ നിയമം പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തു ശക്തമാക്കി യാണു പുതിയ നിയമത്തിനു രൂപം നൽകിയിരിക്കുന്നത്. ഏറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാലാണു പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കാനും പുകയില ഉൽപന്നങ്ങളുടെ ഇറക്കുമതിക്കു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വ്യവസ്ഥചെയ്യുന്ന പുതിയ നിയമത്തിന് ആരോഗ്യമന്ത്രാലയം രൂപം നൽകിയത്. മാളുകൾ, ഹോട്ടലുകൾ, ഓഫിസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലിക്കുന്നവരിൽനിന്നു 3,000 റിയാൽ പിഴ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണു പുതിയ നിയമം.
പൊതുസ്ഥലത്തെ പുകവലിക്കു നിലവിൽ 500 റിയാലാണു പിഴ. 18 വയസ്സിൽ താഴെയുള്ളവർക്കു സിഗരറ്റോ മറ്റു പുകയില ഉൽപന്നങ്ങളോ വിൽക്കുന്നതും പുതിയ നിയമം നിരോധിക്കുന്നു. ഇലക്ട്രോണിക് സിഗരറ്റുകൾ, ച്യൂയിങ്ഗം പോലെ ചവയ്ക്കാവുന്ന സ്വെയ്ക്കകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനും നിരോധനമുണ്ട്. മാളുകളടക്കമുള്ള പൊതുസ്ഥലങ്ങളിൽ പുകവലിക്കാനോ മറ്റേതെങ്കിലും തരത്തിൽ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാനോ അനുവാദം നൽകുന്നവർക്കും 3,000 റിയാൽ പിഴ ചുമത്തും. ഇത്തരം സ്ഥാപനങ്ങൾ മൂന്നു മാസത്തേക്ക് അടച്ചുപൂട്ടാനും ഈ ഉത്തരവ് സ്ഥാപനത്തിന്റെ ചെലവിൽ രണ്ടു പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്താനും വകുപ്പുണ്ട്.