- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ മടിക്കുന്നവർക്ക് പരാതി സ്മാർട്ട് ഫോൺ ആപ്പ് വഴി നല്കുന്ന കാലം വന്നേക്കാം; ബഹ്റിനിൽ സമാർട് സംവിധാനം ഒരുക്കാനുള്ള നിർദ്ദേശം ആഭ്യന്തരമന്ത്രാലയ പരിഗണനയിൽ
മനാമ: ജനങ്ങൾക്ക് തങ്ങളുടെ പരാതികൾ പൊലീസ് സ്‌റ്റേഷനിൽ പോയി പറയുമ്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം വന്നേക്കാൻ സാധ്യത. സ്മാർട് ഫോൺ ആപ് വഴി പൊലീസിന് പരാതി കൈമാറാൻ സാധിക്കുന്ന സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെടുന്ന നിർദ്ദേശം ആഭ്യന്തരമന്ത്രാലത്തിന് കൈമാറുമെന്നാണ് സൂചന. സതേൺ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ അഹ്മദ് അൽ അൻസാരിയുടെ നേതൃത്വത്തിലാണ് നിർദ്ദേശം പഠനത്തിനായി കൈമാറുന്നത് നിലവിൽ, പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഒരു മണിക്കൂറെങ്കിലുമെടുക്കും. കമ്പ്യൂട്ടറിൽ പരാതി സംബന്ധിച്ച വിവരങ്ങൾ അടയാളപ്പെടുത്താൻ എടുക്കുന്ന സമയമാണിത്. എന്നാൽ, സ്മാർട് ഫോൺ അപ്‌ളിക്കേഷൻ വഴി ഇത് പരാതി നൽകുന്ന ആൾക്കുതന്നെ ചെയ്യാനാകും. പൊലീസ് സ്റ്റേഷനിലത്തൊതെ പരാതിക്കാരന് വീഡിയോ കോൺഫറൻസിൽ ഉദ്യോഗ സ്ഥരുമായി സംസാരിക്കുകയും ചെയ്യാമെന്ന മികവ് ഈ അപ്‌ളിക്കേഷനുണ്ടാകും. ആപ്‌ളിക്കേഷൻ അംഗീകരിക്കപ്പെട്ടാൽ അത് നിലവിലുള്ള പരാതി സംവിധാനത്തിൽ വിപ്‌ളവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. വിവിധ കാരണങ്ങൾ കൊണ്ട് പൊലീസ് സ്റ്റേഷനിൽ പോകാൻ
മനാമ: ജനങ്ങൾക്ക് തങ്ങളുടെ പരാതികൾ പൊലീസ് സ്‌റ്റേഷനിൽ പോയി പറയുമ്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം വന്നേക്കാൻ സാധ്യത. സ്മാർട് ഫോൺ ആപ് വഴി പൊലീസിന് പരാതി കൈമാറാൻ സാധിക്കുന്ന സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെടുന്ന നിർദ്ദേശം ആഭ്യന്തരമന്ത്രാലത്തിന് കൈമാറുമെന്നാണ് സൂചന. സതേൺ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ അഹ്മദ് അൽ അൻസാരിയുടെ നേതൃത്വത്തിലാണ് നിർദ്ദേശം പഠനത്തിനായി കൈമാറുന്നത്
നിലവിൽ, പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഒരു മണിക്കൂറെങ്കിലുമെടുക്കും. കമ്പ്യൂട്ടറിൽ പരാതി സംബന്ധിച്ച വിവരങ്ങൾ അടയാളപ്പെടുത്താൻ എടുക്കുന്ന സമയമാണിത്. എന്നാൽ, സ്മാർട് ഫോൺ അപ്‌ളിക്കേഷൻ വഴി ഇത് പരാതി നൽകുന്ന ആൾക്കുതന്നെ ചെയ്യാനാകും.
പൊലീസ് സ്റ്റേഷനിലത്തൊതെ പരാതിക്കാരന് വീഡിയോ കോൺഫറൻസിൽ ഉദ്യോഗ സ്ഥരുമായി സംസാരിക്കുകയും ചെയ്യാമെന്ന മികവ് ഈ അപ്‌ളിക്കേഷനുണ്ടാകും. ആപ്‌ളിക്കേഷൻ അംഗീകരിക്കപ്പെട്ടാൽ അത് നിലവിലുള്ള പരാതി സംവിധാനത്തിൽ വിപ്‌ളവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. വിവിധ കാരണങ്ങൾ കൊണ്ട് പൊലീസ് സ്റ്റേഷനിൽ പോകാൻ മടിക്കുന്നവർക്കും ഇത് അനുഗ്രഹമാകും.