ദോഹ: ഇനി യാത്രയിലെ ഗാതഗതക്കുരുക്കും വഴികളെക്കുറിച്ചും ഒന്നും യാത്രക്കാർക്ക് ആശങ്ക വേണ്ട. ഖത്തറിൽ പുതിയതായി ഇറക്കിയ വേ ഇൻ ആപ്പ് ഉണ്ടെങ്കിൽ ഇനി ഗതാഗത വിവരങ്ങൾ വിരൽത്തുമ്പിലെത്തും. ഈ ആപ്പിലൂടെ പുതിയ പാതകൾ പരിചയപ്പെടുത്താനും ഗതാഗത ത്തിരക്കു സംബന്ധിച്ച വിവരങ്ങൾ കൈമാറാനും സാധിക്കും. പൊതു മരാമത്തു വിഭാഗവും(അഷ്ഗാൽ) ഖത്തർ മൊബിലിറ്റി ഇന്നൊവേഷനും സെന്ററും(ക്യു.എം.ഐ.സി) തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.

ഖത്തറിൽ ഇപ്പോൾ ഒട്ടേറെ പുതിയ റോഡുകൾ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുക്കുന്നതിനാലും വികസനത്തിന്റെ ഭാഗമായി പല റോഡുകളിലും ഗതാഗതം നിരോധിക്കുന്നതിനാലും വേഇൻ ഡ്രൈവർമാർക്ക്ഏറെ സഹായകമാകും. ഓരോ സ്ഥലത്തേക്കും എത്താനുള്ള എളുപ്പവഴികൾ, പൊതുപരിപാടികൾ നടക്കുന്ന വേദികളിലേക്ക് എത്താനുള്ള മാർഗം, മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഓഫീസിലേക്കോ വീട്ടിലേക്കോ എത്താനുള്ള വഴി എന്നിവയക്കു പുറമേ ഖത്തറിലെ സൈക്കിൾ ട്രാക്കുകളുടെ വിവരവും വേഇൻ ലഭ്യമാക്കും.