- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്വന്തം ജീവൻ നൽകി ജന്മം നൽകിയ കുഞ്ഞും മരണത്തിന് കീഴടങ്ങി
മിഷിഗൺ: കാൻസർ രോഗമാണെന്നറിഞ്ഞിട്ടും ഡോക്ടർമാർ നൽകിയ ചികിത്സോപദേശം നിരസിച്ചു കുഞ്ഞിന് ജന്മം നൽകിയ മാതാവ് മൂന്ന് ദിവസത്തിന് ശേഷം നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു നോക്ക് പോലും കാണാനാകാതെ മരണത്തിന് കീഴടക്കിയ കദന കഥ സെപ്റ്റംബർ 9 ലെ ദേശീയ പത്രങ്ങളിൽ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.കാരി ഡെക്ലീയം (39) ബ്രെയ്ൻ കാൻസറാണെന്ന് ഡോക്ടർമാർ കണ്ടെത്തി കീമോ തെറാപ്പി നടത്തണമെന്ന് നിർദ്ദേശിച്ചു. ഗർഭിണിയായ കാരിയോട ഗർഭചിദ്രം നടത്തുന്നതാണ് നല്ലതെന്നും ഡോക്ടർമാർ ഉപദേശിച്ചു. ഗർഭാവസ്ഥയിൽ കീമോ തെറാപ്പി നടത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഡോക്ടർ ഇങ്ങനെ നിർദ്ദേശിച്ചത്. എന്നാൽ ക്രിസ്തീയ വിശ്വാസ പ്രകാരം ഗർഭചിഗ്രം നടത്തുന്നത് ശരിയല്ല എന്ന് വിശ്വസിച്ചിരുന്ന കാരി ചികിത്സ നിഷേധിച്ചു. സെപ്റ്റംബർ 6 ന് സിസ്സേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഇരുപത്തിനാല് ആഴ്ചയും അഞ്ച് ദിവസവും പ്രായമായ കുഞ്ഞിന്റെ തൂക്കം ഒരു പൗണ്ടും നാല് ഔൺസുമായിരുന്നു (567 ഗ്രാം).കുഞ്ഞിന് വിദഗ്ദ ചികിത്സ നൽകിവരുന്
മിഷിഗൺ: കാൻസർ രോഗമാണെന്നറിഞ്ഞിട്ടും ഡോക്ടർമാർ നൽകിയ ചികിത്സോപദേശം നിരസിച്ചു കുഞ്ഞിന് ജന്മം നൽകിയ മാതാവ് മൂന്ന് ദിവസത്തിന് ശേഷം നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു നോക്ക് പോലും കാണാനാകാതെ മരണത്തിന് കീഴടക്കിയ കദന കഥ സെപ്റ്റംബർ 9 ലെ ദേശീയ പത്രങ്ങളിൽ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.കാരി ഡെക്ലീയം (39) ബ്രെയ്ൻ കാൻസറാണെന്ന് ഡോക്ടർമാർ കണ്ടെത്തി കീമോ തെറാപ്പി നടത്തണമെന്ന് നിർദ്ദേശിച്ചു.
ഗർഭിണിയായ കാരിയോട ഗർഭചിദ്രം നടത്തുന്നതാണ് നല്ലതെന്നും ഡോക്ടർമാർ ഉപദേശിച്ചു. ഗർഭാവസ്ഥയിൽ കീമോ തെറാപ്പി നടത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഡോക്ടർ ഇങ്ങനെ നിർദ്ദേശിച്ചത്.
എന്നാൽ ക്രിസ്തീയ വിശ്വാസ പ്രകാരം ഗർഭചിഗ്രം നടത്തുന്നത് ശരിയല്ല എന്ന് വിശ്വസിച്ചിരുന്ന കാരി ചികിത്സ നിഷേധിച്ചു. സെപ്റ്റംബർ 6 ന് സിസ്സേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഇരുപത്തിനാല് ആഴ്ചയും അഞ്ച് ദിവസവും പ്രായമായ കുഞ്ഞിന്റെ തൂക്കം ഒരു പൗണ്ടും നാല് ഔൺസുമായിരുന്നു (567 ഗ്രാം).കുഞ്ഞിന് വിദഗ്ദ ചികിത്സ നൽകിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സെപ്റ്റംബർ 20 ന് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
കാരി - നിക്ക് ദമ്പതിമാർക്ക് ഈ കുഞ്ഞിനെ കൂടാതെ 2 മുതൽ 18 വയസ്സുവരെയുള്ള അഞ്ച് കുട്ടികൾ ഉണ്ട്.എന്റെ ഭാര്യ കുഞ്ഞുങ്ങളെ വളരെയധികം സ്‌നേഹിച്ചിരുന്നു. എല്ലാറ്റിനെയും ഉപരിയായി ദൈവത്തിനേയും അവൾ അമിതമായി സ്‌നേഹിച്ചിരുന്നു. അവൾ സ്വന്തം ജീവൻ പോലു കുഞ്ഞിന് വേണ്ടി ബലി നൽകി. വികാരധീനനായി ഭർത്താവ് നിക്ക് പറഞ്ഞു.