- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പൊക്കിൾകൊടിയോടെയുള്ള കുഞ്ഞിനെ കണ്ടെത്തിയത് ഉറുമ്പരിക്കുന്ന നിലയിൽ; പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഊഴായിക്കോട് ക്ഷേത്രത്തിന് സമീപം രണ്ടുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപുള്ള വീട്ടുപറമ്പിൽ കരിയിലക്കൂട്ടത്തിനിടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെടുത്തത്.
മൂന്ന് കിലോ തൂക്കമുള്ള ആൺകുഞ്ഞാണ്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന് ചെറിയ രീതിയിലുള്ള ശ്വാസതടസ്സമുണ്ടതിനെ തുടർന്ന് ഐസിയുവിലാക്കിയിട്ടുണ്ട്. ആശങ്കപ്പെടാനുള്ള സാചര്യമില്ലെന്നും പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഹബീബ് നാസിം അറിയിച്ചു.
രാവിലെ ആറരയോടെയാണ് കുഞ്ഞിനെ കണ്ടതെന്ന് പ്രദേശവാസി പറഞ്ഞു. പൊക്കിൾകൊടിയോടെയുള്ള കുഞ്ഞായിരുന്നു. ഉറുമ്പരിക്കാനും തുടങ്ങിയിരുന്നുവെന്നും പ്രദേശവാസികൾ അറിയിച്ചു.
Next Story