- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ എത്തിയതോടെ മുന്നറിയിപ്പ് മാറ്റി; ഉപഭോക്താക്കൾക്ക് പുതിയ സന്ദേശവുമായി ബിഎസ്എൻഎൽ
തിരുവനന്തപുരം: ഫോണിൽ ഇനി കോവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇനിയില്ല. വാക്സിൻ എത്തിയതോടെ പുതിയ സന്ദേശം അവതരിപ്പിക്കുകയാണ് ബിഎസ്എൻഎൽ. ‘നമസ്കാരം, പുതുവത്സരത്തിൽ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീൻ എത്തിയിരിക്കുന്നു' എന്ന വാക്കുകളാണ് ഫോൺ വിളിക്കുമ്പോൾ ഇനി കേൾക്കുക.
പുതിയ സന്ദേശത്തിലെ ശബ്ദവും ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ എസ് ശ്രീപ്രിയയുടേതാണ്. ആദ്യത്തെ കോവിഡ് മുന്നറിയിപ്പിനും ശ്രീപ്രിയ ആയിരുന്നു ശബ്ദം നൽകിയത്. എന്നാൽ, പിന്നീടു കേന്ദ്രനിർദ്ദേശ പ്രകാരം സന്ദേശം പരിഷ്കരിച്ചു മാറ്റി.
മറുനാടന് മലയാളി ബ്യൂറോ
Next Story