- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ബസ് റൂട്ടിൽ മാറ്റം; ചില റൂട്ടുകളുടെ സമയത്തിലും വ്യത്യാസം; മാറ്റം പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്താൻ
ദുബായ്: ചൊവ്വാഴ്ച മുതൽ ദുബായിലെ ബസ് റൂട്ടുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) വ്യക്തമാക്കി. കൂടാതെ ചില റൂട്ടുകളിൽ സമയമാറ്റവും വരുത്തിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബസ് റൂട്ടുകളിൽ മാറ്റം വരുത്തിയതെന്നാണ് ആർടിഎ വിശദീകരണം. ചൊവ്വാഴ്ച മുതൽ പുത
ദുബായ്: ചൊവ്വാഴ്ച മുതൽ ദുബായിലെ ബസ് റൂട്ടുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) വ്യക്തമാക്കി. കൂടാതെ ചില റൂട്ടുകളിൽ സമയമാറ്റവും വരുത്തിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബസ് റൂട്ടുകളിൽ മാറ്റം വരുത്തിയതെന്നാണ് ആർടിഎ വിശദീകരണം.
ചൊവ്വാഴ്ച മുതൽ പുതിയ മെട്രോ ഫീഡർ റൂട്ട് (F01) യൂണിയൻ മെട്രോ സ്‌റ്റേഷനിൽ നിന്നാരംഭിച്ച് അൽ ബറാഹ, അൽ മുതീന ഡിസ്ട്രിക്ടുകളിലൂടെ കടന്നു പോകും. കൂടാതെ 365, 366, ഇ 303 റൂട്ടുകളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും 64 എ, 24, 27, 300 റൂട്ടുകളിലേക്കുള്ള സർവീസ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർക്കിടയിൽ നടത്തിയ സർവേകളുടെ അടിസ്ഥാനത്തിലാണ് പുതിയ റൂട്ടുകൾ നടപ്പിലാക്കുന്നത്. അതേസമയം യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്രദമാകുന്ന തരത്തിലാണ് പുതിയ മാറ്റമെന്നും ആർടിഎ വക്താവ് വെളിപ്പെടുത്തി.