- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ മൗജിൽ നിന്ന് മസ്‌കത്ത് സിറ്റി സെന്ററിലേക്ക് മുവാസലാത്ത് പുതിയ സർവിസ്; വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാളുകളെയും ബന്ധിപ്പിക്കുന്ന സർവ്വീസ് ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി പത്ത് വരെ
മസ്‌കത്ത്: മസ്‌കത്തിലെ പ്രമുഖ താമസ, വാണിജ്യ കേന്ദ്രമായ അൽ മൗജിൽ നിന്ന് മസ്‌കത്ത് സിറ്റി സെന്ററിലേക്ക് മുവാസലാത്ത് പുതിയ സർവിസ് ആരംഭിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാളുകളെയും ബന്ധിപ്പിച്ചായിരിക്കും പുതിയ സർവിസ്. അൽ ഖുവൈറിലെ ഹയർ കോളജ് ഓഫ് ടെക്‌നോളജി, ബോഷർ കമേഴ്‌സ്യൽ ഡിസ്ട്രിക്, അൽ ഗ്രൂബ, അസൈബ, ഗാല വഴിയായിരിക്കും പുതിയ സർവിസ്. ഉച്ചക്ക് മൂന്നുമുതൽ രാത്രി പത്തു വരെ ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവിസ് ഉണ്ടായിരിക്കും. വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പൊതുഗതാഗതം അനിവാര്യമാണെന്ന് കണ്ടത്തെിയതിനാലാണ് പുതിയ സർവിസ് ആരംഭിക്കുന്നതെന്ന് മുവാസലാത്ത് അധികൃതർ പറഞ്ഞു. മസ്‌കത്ത് മേഖലയിലെ താമസയിടങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 350 ബസുകൾ കൂടി നിരത്തിലിറങ്ങുന്നതോടെ ഒമാനിലെ പൊതുഗതാഗത സംവിധാനം മികച്ചതായി മാറും. യാത്രക്കാരുടെ വിനോദത്തിന് വൈഫൈ അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും.
മസ്‌കത്ത്: മസ്‌കത്തിലെ പ്രമുഖ താമസ, വാണിജ്യ കേന്ദ്രമായ അൽ മൗജിൽ നിന്ന് മസ്‌കത്ത് സിറ്റി സെന്ററിലേക്ക് മുവാസലാത്ത് പുതിയ സർവിസ് ആരംഭിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാളുകളെയും ബന്ധിപ്പിച്ചായിരിക്കും പുതിയ സർവിസ്. അൽ ഖുവൈറിലെ ഹയർ കോളജ് ഓഫ് ടെക്‌നോളജി, ബോഷർ കമേഴ്‌സ്യൽ ഡിസ്ട്രിക്, അൽ ഗ്രൂബ, അസൈബ, ഗാല വഴിയായിരിക്കും പുതിയ സർവിസ്. ഉച്ചക്ക് മൂന്നുമുതൽ രാത്രി പത്തു വരെ ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവിസ് ഉണ്ടായിരിക്കും.
വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പൊതുഗതാഗതം അനിവാര്യമാണെന്ന് കണ്ടത്തെിയതിനാലാണ് പുതിയ സർവിസ് ആരംഭിക്കുന്നതെന്ന് മുവാസലാത്ത് അധികൃതർ പറഞ്ഞു. മസ്‌കത്ത് മേഖലയിലെ താമസയിടങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
അടുത്ത മൂന്നുവർഷത്തിനുള്ളിൽ 350 ബസുകൾ കൂടി നിരത്തിലിറങ്ങുന്നതോടെ ഒമാനിലെ പൊതുഗതാഗത സംവിധാനം മികച്ചതായി മാറും. യാത്രക്കാരുടെ വിനോദത്തിന് വൈഫൈ അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും.