- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ കാറുമായി ഷോറൂമിൽ നിന്ന് പുറത്തേക്ക്; നിയന്ത്രണം നഷ്ടപ്പെട്ട് ഫർണിച്ചർ കടയിൽ ഇടിച്ചുകയറി

കോഴിക്കോട്: പുതിയ കാർ ഷോറൂമിൽനിന്ന് പുറത്തേക്ക് ഇറക്കുന്നിതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് പുതിയറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. കാറിന്റെ ബോണറ്റിന് ഉൾപ്പെടെ സാരമായ കേടുപടുകൾ സംഭവിച്ചിട്ടുണ്ട്.
ഹ്യുണ്ടായി ഷോറൂമിൽ നിന്ന് പുതിയ ഹ്യുണ്ടായി ഗ്രാന്റ് ഐടെൻ നിയോസ് കാറിന്റെ താക്കോൽ ഏറ്റുവാങ്ങി ടയറിനടിയിൽ നാരങ്ങ വെച്ച് ഷോറൂം ജീവനക്കാരുടെ ആശംസ ഏറ്റുവാങ്ങി മുന്നോടെടുത്ത കാറാണ് അപകടത്തിൽ പെട്ടത്.
പുതിയറയിലെ സിംപിൾ ഫർണിച്ചറിലേക്കാണ് വാഹനം ഇടിച്ച് കയറിയത്. മാനുവൽ ട്രാൻസ്മിഷനിലുള്ള വാഹനമാണ് ഈ അപകടമുണ്ടാക്കിയിട്ടുള്ളത്. സാധാരണ ഗതിയിൽ മാനുവൽ വാഹനങ്ങൾ ഓടിച്ച് ശീലിച്ചയാൾ ഓട്ടോമാറ്റിക് വാഹനമെടുക്കുമ്പോൾ ഇത്തരം അപകടങ്ങൾ ഉണ്ടായത് മറ്റ് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


