- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്ലോറിഡയിൽ സിക്ക ഭീതി ഒഴിയുന്നില്ല; പുതിയ അഞ്ചു കേസുകൾ കൂടി പ്രഖ്യാപിച്ച് ഗവർണർ; എങ്ങും ശക്തമായ മുൻകരുതൽ
ഫ്‌ലോറിഡ: പുതുതായി അഞ്ചു സിക്ക വൈറസ് കേസുകൾ കൂടി പ്രഖ്യാപിച്ചതോടെ ഫ്‌ലോറിഡ വൈറസ് ഭീതിയിൽ. മിയാമിയിൽ നിന്ന് 425 കിലോമീറ്റർ മാറി താംബ ബേയിൽ ഉൾപ്പെടെയാണ് പുതിയ അഞ്ചു സിക്ക വൈറസ് ബാധ ഗവർണർ പ്രഖ്യാപിച്ചത്. മിയാമിയിലെ തന്നെ വിൻവുഡിലാണ് മറ്റ് നാലു വൈറസ് ബാധയും റിപ്പോർട്ടുണ്ട്. താംബയിൽ വൈറസ് പിടികൂടിയ സ്ത്രീ രാജ്യത്തിന് പുറത്ത് യാത്ര ചെയ്തിട്ടില്ലാത്തയാളാണ്. പുതിയ അഞ്ചു സിക്ക വൈറസ് ബാധ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മൊത്തം 42 സിക്ക വൈറസ് ബാധയാണുള്ളത്. അതേസമയം താംബയിൽ വൈറസ് ബാധ കണ്ടെത്തിയ പിന്നെല്ലാസ് കൗണ്ടി ആക്ടീവ് ട്രാൻസ്മിഷൻ സോൺ ആയി പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സിക്ക വൈറസ് ബാധ എത്തിയത് എങ്ങനെയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ. പുതുതായി സിക്കവൈറസ് ബാധ കണ്ടെത്തിയതോടെ രോഗത്തിനെതിരേ ശക്തമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വൈറസ്ബാധ തടയാൻ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ഗവർണർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്‌ലോറിഡ: പുതുതായി അഞ്ചു സിക്ക വൈറസ് കേസുകൾ കൂടി പ്രഖ്യാപിച്ചതോടെ ഫ്‌ലോറിഡ വൈറസ് ഭീതിയിൽ. മിയാമിയിൽ നിന്ന് 425 കിലോമീറ്റർ മാറി താംബ ബേയിൽ ഉൾപ്പെടെയാണ് പുതിയ അഞ്ചു സിക്ക വൈറസ് ബാധ ഗവർണർ പ്രഖ്യാപിച്ചത്. മിയാമിയിലെ തന്നെ വിൻവുഡിലാണ് മറ്റ് നാലു വൈറസ് ബാധയും റിപ്പോർട്ടുണ്ട്.
താംബയിൽ വൈറസ് പിടികൂടിയ സ്ത്രീ രാജ്യത്തിന് പുറത്ത് യാത്ര ചെയ്തിട്ടില്ലാത്തയാളാണ്. പുതിയ അഞ്ചു സിക്ക വൈറസ് ബാധ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മൊത്തം 42 സിക്ക വൈറസ് ബാധയാണുള്ളത്. അതേസമയം താംബയിൽ വൈറസ് ബാധ കണ്ടെത്തിയ പിന്നെല്ലാസ് കൗണ്ടി ആക്ടീവ് ട്രാൻസ്മിഷൻ സോൺ ആയി പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സിക്ക വൈറസ് ബാധ എത്തിയത് എങ്ങനെയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ.
പുതുതായി സിക്കവൈറസ് ബാധ കണ്ടെത്തിയതോടെ രോഗത്തിനെതിരേ ശക്തമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വൈറസ്ബാധ തടയാൻ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ഗവർണർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.