- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാമത്തെ ചാനലുമായി കൈരളി; രണ്ട് കോടി രൂപയ്ക്ക് 0.14 ശതമാനം ഓഹരികൾ വാങ്ങി രണ്ട് ഉടമകൾ കൂടി
തിരുവനന്തപുരം: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരെത്തിയപ്പോൾ സിപിഐ(എം). നിയന്ത്രണത്തിലുള്ള കൈരളി ചാനലിന് ഒരു കടമ്പ മറികടക്കാനായി. മന്മോഹൻ സിംഗിന്റെ കോൺഗ്രസ് സർക്കാർ തടഞ്ഞുവച്ച പുതിയ ചാനലിനുള്ള അനുമതി പത്രം മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് കിട്ടി. പുതുവർഷത്തിൽ പുതിയ ചാനൽ മലയാളം കമ്മ്യൂണിക്കേഷൻസ് തുടങ്ങും. കൈരളിയും പീപ്പളു
തിരുവനന്തപുരം: കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരെത്തിയപ്പോൾ സിപിഐ(എം). നിയന്ത്രണത്തിലുള്ള കൈരളി ചാനലിന് ഒരു കടമ്പ മറികടക്കാനായി. മന്മോഹൻ സിംഗിന്റെ കോൺഗ്രസ് സർക്കാർ തടഞ്ഞുവച്ച പുതിയ ചാനലിനുള്ള അനുമതി പത്രം മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് കിട്ടി. പുതുവർഷത്തിൽ പുതിയ ചാനൽ മലയാളം കമ്മ്യൂണിക്കേഷൻസ് തുടങ്ങും. കൈരളിയും പീപ്പളും വീയും അറേബ്യയും അടക്കം നാല് ചാലുള്ള കമ്പനിയായി മാറുകയും ചെയ്യും.
അറേബ്യയ്ക്കായി ഫണ്ട് വേണം. അതിനും കമ്പനി മാർഗ്ഗം കണ്ടത്തിയിട്ടുണ്ട്. ഓഹരികളിൽ ചിലത് വിൽക്കുക. അതിലൂടെ രണ്ട് കോടി രൂപ സമാഹരിക്കുക. വാഴയിൽ മുഹമ്മദ് മുസ്തഫ അലിയത്ത്, പി.കെ. ജലീൽ എന്നിവർക്കാണ് ഓഹരി നൽകുക. പത്ത് രൂപ മുഖവിലയിൽ ഇരുപത് ലക്ഷം ഓഹരികളാണ് വിൽക്കുക. അതായത് മൊത്തം ഓഹരിയുടെ 0.14 ശതമാനം. അടുത്ത് തന്നെ ചേരുന്ന ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം ഇതിന് അംഗീകാരവും നൽകും.
പ്രവർത്തന മൂലധനം കണ്ടെത്താനാണ് ഇതെന്നാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ ചെയർമാൻ മമ്മൂട്ടി വിശദീകരിച്ചിരിക്കുന്നത്. മോദി സർക്കാർ അധികാരത്തിലേറി മാസങ്ങൾക്കകം പുതിയ ചാനലിന് അനുമതി നൽകിയെന്നും റിപ്പോർട്ടിലുണ്ട്. പതിനഞ്ച് ശതമാനം വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി നേടിയത്. കേന്ദ്രസർക്കാരിന്റെ പരസ്യ നിയന്ത്രണങ്ങൾ ഉണ്ടായിട്ടാണിതെന്നും വ്യക്തമാക്കുന്നു. 4.46 കോടി രൂപയാണ് ലാഭം. മുൻ സാമ്പത്തിക വർഷമിത് 3.90 കോടി രൂപയായിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള ലാഭവിഹിതം ഉടമകൾക്ക് നൽകിയിട്ടുമില്ല.
ചാനലിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് മൂന്ന് സിപിഎമ്മുകാർ സ്ഥാനം ഒഴിയേണ്ടതുണ്ട്. എന്നാൽ ഇവരെ തൽസ്ഥാനങ്ങളിൽ നിലനിർത്താനാണ് സിപിഐ(എം). തീരുമാനം. ഇതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. അതിനാൽ സിപിഐ(എം). കേന്ദ്ര കമ്മറ്റി അംഗം എ.വിജയരാഘവൻ, സി.കെ. കരുണാകരൻ, എ.കെ. മൂസ എന്നിവർ ഡയറക്ടർമാരായി തുടരും.