ഷിക്കാഗോ: സീറോ മലബാർ രൂപതയിൽ നാല് വൈദീകർക്ക് പുതിയ നിയമനം നൽകിക്കൊണ്ട് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ഉത്തരവു നൽകി.

ബാൾട്ടിമോർ സെന്റ് അൽഫോൻസാ ഇടവക വികാരിയായ ഫാ. ജയിംസ് നിരപ്പേൽ കലിഫോർണിയയിലെ സാന്റാ അന്ന സെന്റ് തോമസ് ഫൊറോനാപള്ളി വികാരിയായും ടെക്‌സസിലെ എഡിൻബർഗ് ഡിവൈൻ മേഴ്‌സി പള്ളി വികാരിയായ ഫാ. റാഫേൽ അമ്പാടൻ ബോസ്റ്റൺ സെന്റ് തോമസ് പള്ളി വികാരിയായും നിയമിതനാകും.

ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ പള്ളി സഹവികാരിയായിരിക്കുന്ന ഫാ. വിൽസൺ ആന്റണി എഡിൻബർഗ് സീറോ മലബാർ പള്ളി വികാരിയായും ഫാ. സ്റ്റീഫൻ കണിപ്പള്ളിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ പള്ളി സഹവികാരിയായും നിയമിതനായി.

നിയമനങ്ങളെല്ലാം ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നു രൂപത ചാൻസലർ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു.