- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു; പുതിയ നിയമനം വിശ്വാസ് മേത്ത വിരമിച്ച ഒഴിവിൽ
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിരമിച്ച ഒഴിവിലാണ് നിയമനം.
ഇലക്ട്രോണിക്സ് എഞ്ചിനീയറായിരുന്ന ജോയ് 1987ലാണ് സിവിൽ സർവീസിലെത്തുന്നത്. പ്രൊവിഡന്റ് കമ്മീഷണർ എന്ന നിലക്കും അദ്ദേഹം മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ജനുവരിയിലാണ് ജോയ് സംസ്ഥാന സർവീസിൽ തിരിച്ചെത്തിയത്. അതേസമയം നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി നിയമനം ലഭിച്ചു.
Next Story