- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കഗോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകക്ക് പുതിയ ദൈവാലയം
ഷിക്കഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ ഷിക്കഗോയിലെ പ്രഥമ ദൈവാലയമായ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകക്ക് ഇന്ന് സ്വപ്നസാഫല്യത്തിന്റെ സുദിനം. ഷിക്കഗോ നഗര ഹൃദയത്തിൽ നോർവുഡ് പാർക്കിന് സമീപം വാങ്ങിയ പുതിയ ദൈവാലയം സ്വന്തമാക്കിയതോടുകൂടി നാലര പതിറ്റാണ്ട് പിന്നിടുന്ന ഷിക്കഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദൈവാലയത്തിന്റെ ചരിത്രനാഴികകല്ലിൽ പു
ഷിക്കഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ ഷിക്കഗോയിലെ പ്രഥമ ദൈവാലയമായ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകക്ക് ഇന്ന് സ്വപ്നസാഫല്യത്തിന്റെ സുദിനം. ഷിക്കഗോ നഗര ഹൃദയത്തിൽ നോർവുഡ് പാർക്കിന് സമീപം വാങ്ങിയ പുതിയ ദൈവാലയം സ്വന്തമാക്കിയതോടുകൂടി നാലര പതിറ്റാണ്ട് പിന്നിടുന്ന ഷിക്കഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദൈവാലയത്തിന്റെ ചരിത്രനാഴികകല്ലിൽ പുതിയൊരു അധ്യായംകൂടി എഴുതിചേർക്കപ്പെടുകയായി.
1971 ഫെബ്രുവരിയിൽ കേവലം 14 ഇടവക അംഗങ്ങളുമായി ആരംഭിച്ച ഈ ഓർത്തഡോക്സ് സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളർന്ന്, ഇന്ന് എഴുപതിൽപ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഈ ദേവാലയത്തിന്റെ ആദ്യ വികാരി .റെവ.കുര്യാക്കോസ് തോട്ടുപുറം കോർ എപ്പിസ്കൊപ്പ ആണ്. റെവ. എം.ഇ ഇടുക്കുള കോർ എപ്പിസ്കൊപ്പ, റെവ.കോശി വി. പൂവത്തൂർ കോർ എപ്പിസ്കൊപ്പ, റെവ.ഫാ. ശ്ലൊമോ ഐസക് ജോർജ്ജ്, റെവ.ഫാ.ഹാം ജോസഫ്, റെവ.ഡീക്കൺ ജോർജ്ജ് പൂവത്തൂർ എന്നിവരുടെ സ്തുത്യർഹമായ സേവനവും, നേതൃപാടവവും ഈ ദൈവാലയത്തിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടി.
സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പുതിയ ദൈവാലയം എന്ന ചിന്തയിലേക്ക് ഇടവക അംഗങ്ങളെ ആനയിച്ചത്. അംഗങ്ങളുടെ കൂട്ടായ്മയുടേയും, കഠിനാധ്വാനത്തിന്റേയും, നിരന്തരമായ പ്രാർത്ഥനയുടേയും ഫലമായിട്ടാണ് പുതിയ ദൈവാലയം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത് .ഇടവക വികാരി ഫാ. ഫാ.ഹാം ജോസഫിന്റെ നേതൃത്വത്തിൽ ദൈവാലയ കമ്മിറ്റിയും, ഇടവക മാനേജിഗ് കമ്മറ്റിയും, വിവിധ ആദ്ധ്യാത്മിക സംഘടനകളും, യുവജനസമൂഹവും ഒത്തൊരുമിച്ച് നടത്തിയ നിരന്തര പ്രയത്നങ്ങളാണ് ഇതിനു കരുത്തേകിയത്. ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടേയും, പരിശുദ്ധ പരുമല തിരുമേനിയുടേയും മാദ്ധ്യസ്ഥതയും, പ്രാർത്ഥനയും തുണയായി.
നാനൂറിൽപ്പരം വിശ്വാസികൾക്ക് ഒരുമിച്ച് ആരാധനയിൽ പങ്കെടുക്കുവാൻ സൗകര്യമുള്ള പുതിയ ദൈവാലയവും, വിശാലമായ ഹാളും, കിച്ചൺ, സണ്ടേസ്കൂൾ ക്ലാസുകൾ നടത്താൻ പര്യാപ്തമായ നിരവധി മുറികളും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിട സമുച്ചയം. നൂറിൽപ്പരം കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യവും ഇതോടനുബന്ധിച്ചുണ്ട്.
സ്വർഗ്ഗവും ഭൂമിയും നിറഞ്ഞുനിൽക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമാണ് ദൈവാലയം. അത് പുതിയ നിയമജനതയായ സഭാ വിശ്വാസികളുടെ ഇടയിൽ ദൈവത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്ന സംഗമകൂടാരമാണ് (പുറ 33:711). പഴയ നിയമത്തിൽ സമാഗമനകൂടാരത്തിൽ ഇസ്രയേൽ ജനതയോടൊപ്പം ഇറങ്ങിവസിച്ച ദൈവം പുതിയ നിയമത്തിൽ ദൈവാലയമാകുന്ന സമാഗമനകൂടാരത്തിൽ സഭാ മക്കളോടൊത്ത് വസിക്കുന്നു എന്നതാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസം. വിശ്വാസജീവിതത്തിലും സ്വഭാവരൂപീകരണത്തിലും കൂട്ടായ്മയുടെ വളർച്ചയിലും ഇടവക ദൈവാലയത്തിന്റെ പ്രസക്തിയും, പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ് മലങ്കര ഓർത്തഡോക്സ് ദൈവാലയങ്ങൾ നിർമ്മിക്കാൻ ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തിൽ വർഷവർഷാന്തരങ്ങളായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപാർത്ത അത്മായ സഹോദരങ്ങൾ മുന്നിട്ടിറങ്ങുന്നത്. നാം മക്കൾക്കായി പലതും കരുതിവെയ്ക്കുന്നതുപോലെ വരുംതലമുറയ്ക്കായി ഒരു വിശ്വാസി സമൂഹം കരുതിവെയ്ക്കുന്ന അതിശ്രേഷ്ഠമായ നിധിയാണ് പരിശുദ്ധ ദൈവാലയം. ഇത് സാധ്യമാക്കാൻ സഹകരിച്ച എല്ലാ ഇടവകാംഗങ്ങൾക്കും, സാമ്പത്തികമായും മറ്റു രീതികളിലും സഹായിച്ച മറ്റെല്ലാ ഇടവക സമൂഹത്തിനും, ഇതിനു നേതൃത്വം കൊടുത്ത ദൈവാലയ ബിൽഡിങ് കമ്മിറ്റിഅംഗങ്ങൾക്കും നന്ദിയും പ്രാർത്ഥനാമംഗളങ്ങളും ആശംസിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
Vicar: Rev. Fr. Ham Joseph 847-594-5790 (H) 708-856-7490 (C) frhamjoseph@gmail.com
Rev. Dn. George Poovathur 773-561-5738 (C)
Trustee: Shajan Varghese 847-675-2149 (C)
Secretary: Koshy George 847-983-0433 (C)
അഡ്രസ് :
St. Thomas Orthodox Church Chicago – IL
6099 N Northcott Avenue Chicago, IL 60631
വെബ്: http://www.stocc.org