ബെയ്ജിങ്: പല കാര്യങ്ങളിൽ പലതവണ ചൈന മറ്റ് രാജ്യങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ട്. ഇതാ വീണ്ടും മറ്റൊരും വ്യത്യസ്ത സംഭവുമായി ചൈന വീണ്ടും ശ്രദ്ധ നേടുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിൽ തിരക്ക് കൂടുന്നു. തിരക്ക് കുറയ്ക്കാനായി പുതിയ റോഡ് നിർമ്മിക്കാനോ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനോ ഒന്നും ചൈന തയ്യാറല്ല! ഒരു പുതിയ നഗരം തന്നെ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ചൈന.

ബെയ്ജിങ്ങെന്ന തലസ്ഥാന നഗരിയിലെ തിരക്കു കുറയ്ക്കാൻ ബെയ്ജിങ്ങിനോടു ചേർന്നു ചൈന പുതിയൊരു നഗരം പണിയുന്നു. 2.17 കോടി സ്ഥിരതാമസക്കാരുള്ള ബെയ്ജിങ്ങിലെ തിരക്കു കുറയ്ക്കുകയും തലസ്ഥാന നഗരം സർക്കാർ കേന്ദ്രീകൃത ഓഫിസ് പ്രവർത്തനങ്ങളുടെ മേഖലയാക്കുകയുമൊക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള വിദ്യാർത്ഥികളും തലസ്ഥാനത്താണ് തമ്പടിച്ചിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളല്ലാതെ ഇനി ആരംഭിക്കുന്ന സ്വകാര്യ കച്ചവടങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം പുതിയ നഗരത്തിലേക്ക് മാറും. അതുകൊണ്ട് തന്നെ കൂടുതൽ പേർ പുതിയ നഗരത്തിലേക്ക് നീങ്ങുമെന്നാണ് സർക്കാരിന്റെ കണക്ക്കൂട്ടൽ.

പുതിയ നഗരത്തിലാകും മറ്റ് കച്ചവട വാണിജ്യ സ്ഥാപനങ്ങൾ കൂടുതലായും പ്രവർത്തിക്കുക, മാത്രമല്ല ഏകദേശം അഞ്ച് ലക്ഷം പേരെയോളം പുതിയ നഗരത്തിലേക്ക് നീക്കുന്നതോടെ ബെയ്ജിങ്ങിൽ ഇപ്പോൾ അുഭവപ്പെടുന്ന തിരക്കിനും കുറവുണ്ടാകും.എന്നും നൂതന ആശയങ്ങൾക്ക് തുടക്കം കുറിക്കുന്നത് ചൈനയാണ്. മറ്റ് രാജ്യങ്ങൾ ഈ ആശയങ്ങൾ പിൻപറ്റി പ്രവർത്തിക്കാറാണ് പതിവ്. പുതിയ ആശയങ്ങൾ കണ്ടുപിടിക്കാനും അത് പ്രാവർത്തികമാക്കാനും മറ്റ് രാജ്യങ്ങൾ ഇപ്പോഴും ചൈനയുടെ പിറകിലാണ് എന്ന് അടിവരയിടുന്ന രീതിയിലാണ് രാജ്യത്തിന്റെ പുതിയ നീക്കം.

ബെയ്ജിങ്ങിനു തെക്കുഭാഗത്തായി നിർമ്മിക്കുന്ന നഗരത്തിനു സിയോൻഗാൻ ന്യൂ ഏരിയ എന്നാണു പേര്. മൂന്നു മുതൽ അഞ്ചു വരെ ലക്ഷം ആളുകളെ ഇവിടേക്കു പറിച്ചുനടാനാണു ചൈനീസ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്നു സർക്കാർ പത്രമായ 'ഗ്ലോബൽ ടൈംസ്' റിപ്പോർട്ട് ചെയ്തു. ബെയ്ജിങ്ങിൽ നിന്ന് ഇവിടേക്ക് അതിവേഗ റെയിൽവേയും പാതകളും നിർമ്മിക്കും.

പുതിയ നഗരം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടു ബെയ്ജിങ്ങിന്റെ അയൽ പ്രവിശ്യയായ ഹെബേയിയുമായി ഒപ്പിട്ട ഉടമ്പടി തിങ്കളാഴ്ചയാണു ചൈന പുറത്തുവിട്ടത്. ചൈനയിലെ മറ്റു സ്ഥലങ്ങളിൽ നിന്നു വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എത്തുന്നവരാണു ബെയ്ജിങ്ങിലെ തിരക്കു വർധിപ്പിക്കുന്നത്. ഇതുമൂലം തലസ്ഥാന നഗരം വല്ലാതെ കുരുങ്ങിയ അവസ്ഥയിലാണ്.