കാഞ്ഞങ്ങാട് : കലാകായിക രംഗത്തും അത് പോലെ തന്നെ ജീവകാരുണ്യ രംഗത്തും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച് നില കൊള്ളുന്ന അരയാൽ ബ്രദേർസ്അ തിഞ്ഞാലിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു , ആക്ടിങ് പ്രസിഡണ്ട് പിസിഷാക്കിറിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ കമ്മിറ്റിയെതെരഞ്ഞെടുത്തത് .

പിസി ഷാക്കിർ ( പ്രസിഡണ്ട് ) , ഷൗക്കത്തലി ( ജനറൽ സെക്രട്ടറി) , ഫസലു കെകെ ( ട്രഷറർ ) , എലൈറ്റ് മൊയ്തീൻകുഞ്ഞി , പിഎം ജലീൽ ( വൈസ്പ്രസിഡന്റ് ) , റമീസ് മട്ടൻ , ശിഹാബ് ടിപി ( ജോയിന്റ് സെക്രട്ടറി ) പിഎം ഫാറൂഖ്( ഓഡിറ്റർ ) എന്നിവരടുങ്ങന്നതാണ് അരയാൽ ബ്രദേർസ് അതിഞ്ഞാലിന്റെ പുതിയ കമ്മിറ്റി.ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവേകാൻ നാട്ടിലെയും ഗൾഫിലെയുംപ്രതിനിധി കളെ ഉൾപെടുത്തി വിപുലമായ ഒരു കമ്മിറ്റി രൂപീകരിക്കാനും , ക്ലബിന്റെഇരുപത്തിയഞ്ചാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിക്കുവാനും യോഗത്തിൽ തീരുമാനംകൈകൊണ്ടു. കെ ഷൗക്കത്ത് നന്ദി പ്രകാശനം ചെയ്തു സംസാരിച്ചു.