- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അത്യാധുനിക സൗകര്യങ്ങളോടെ നിരത്തിലിറങ്ങാൻ കാത്ത് പുതിയ ബസുകൾ; ബഹ്റിനിൽ ഞായറാഴ്‌ച്ച മുതൽ പുതിയ സർവ്വീസുകൾ
മനാമ: അത്യാധുനിക സംവിധാനങ്ങളോടെ് ബ്രിട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ എക്സ്‌പ്രസ്സിന്റെ ബസുകൾ ബഹറിനിൽ ഞായറാഴ്‌ച്ച മുതൽ നിരത്തിലോടി തുടങ്ങും. ബഹ്‌റിനിലെ പ്രമുഖ ബിസ്സിനസ്സ് സ്ഥാപനമായ അൽ മൻസൂരി (എ എം എ ) ഗ്രൂപ്പും ,നാഷണൽ എക്സ്‌പ്രസ്സ് (യു കെ ) യുടെയും സംയുക്ത സംരംഭാമായിട്ടാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. യു കെ യിലും മറ്റു
മനാമ: അത്യാധുനിക സംവിധാനങ്ങളോടെ് ബ്രിട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ എക്സ്‌പ്രസ്സിന്റെ ബസുകൾ ബഹറിനിൽ ഞായറാഴ്‌ച്ച മുതൽ നിരത്തിലോടി തുടങ്ങും. ബഹ്‌റിനിലെ പ്രമുഖ ബിസ്സിനസ്സ് സ്ഥാപനമായ അൽ മൻസൂരി (എ എം എ ) ഗ്രൂപ്പും ,നാഷണൽ എക്സ്‌പ്രസ്സ് (യു കെ ) യുടെയും സംയുക്ത സംരംഭാമായിട്ടാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്.
യു കെ യിലും മറ്റു വിദേശരാജ്യങ്ങളിലും പബ്ലിക് ബസ്സ് സർവീസ്സ് കൈകാര്യം ചെയ്യുന്നതിൽ മുൻപന്തിയിൽ നില്ക്കുന്ന കമ്പനിയാണ് നാഷണൽ എക്സ്‌പ്രസ്സ്‌സ്‌പെയിൻ ,ജർമനി എന്നീ പബ്ലിക് ട്രാൻസ്‌പോർട്ട് കൈകാര്യം ചെയ്യുന്നതും നാഷണൽ എക്സ്‌പ്രസ്സ് ആണ് .വിദേശികളെപ്പോലെ തന്നെ സ്വദേശികളുടെയും ആശ്രയമാണ് പബ്ലിക് ട്രാൻസ്‌പോർട്ട്. കഴിഞ്ഞ പത്ത് വർഷമായി കാർസ് ആയിരുന്നു ബ്ഹ്‌റിനിലെ ബസ്സ് സർവീസുകൾ നടത്തിയിരുന്നത്
ഇപ്പോഴുള്ള 35 ബസ്സുകൾ കൂടാതെ ബസ്സുകളുടെ എണ്ണം 140 ആയി ഉയർത്താനും പുതിയ റൂട്ടുകൾ ഇതിനൊടൊപ്പം ആരംഭിക്കുകയും ചെയ്യും. ഇതോടെ ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സർവ്വീസുകൾ വ്യാപിപ്പിക്കും.26 പ്രധാന റൂട്ടുകൾ കവർ ചെയ്യുന്ന രീതിയിലായിരിക്കും പുതിയ സർവ്വീസ്.40000 യാത്രക്കാരെയാണ് പ്രതിദിനം കണക്കാക്കുന്നത്.
ടിക്കറ്റിങ് സിസ്റ്റത്തിലും കാര്യമായ മാറ്റം വരുത്താൻ പദ്ധതിയുണ്ടെങ്കിലും, നിലവിലുള്ള പേപ്പർ ടിക്കെട്ടിങ് തുടർന്ന ശേഷം കാലാനുസൃതമായി ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.ബസ്സിന്റെ നിലവാരത്തിലും ,യാത്രക്കാർക്ക് നല്കുന്ന സൗകര്യങ്ങളിലും കാര്യമായ മാറ്റം വരുത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകും.