- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരീഷ് കൗൺസിൽ
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളെ 2015 - 2016 വർഷങ്ങളിലേക്ക് തിരഞ്ഞെടുത്തു. തമ്പി ചാഴിക്കാട്ട്, രാജു തൈമാലിൽ എന്നിവർ കൈക്കാരന്മാരായും ഫിലിപ്പ്‌സൺ താന്നിച്ചുവട്ടിൽ സെന്റ് മേരീസ് കൂടാരയോഗ പ്രസിഡന്റായും സജി മരങ്ങാട്ടിലിനെ സെന്റ് ജോസഫ് കൂടാരയോഗ പ്രസിഡന്റായും ജോയി വെട്ടിക്കാട്ടിനെ
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ പുതിയ പാരീഷ് കൗൺസിൽ അംഗങ്ങളെ 2015 - 2016 വർഷങ്ങളിലേക്ക് തിരഞ്ഞെടുത്തു. തമ്പി ചാഴിക്കാട്ട്, രാജു തൈമാലിൽ എന്നിവർ കൈക്കാരന്മാരായും ഫിലിപ്പ്‌സൺ താന്നിച്ചുവട്ടിൽ സെന്റ് മേരീസ് കൂടാരയോഗ പ്രസിഡന്റായും സജി മരങ്ങാട്ടിലിനെ സെന്റ് ജോസഫ് കൂടാരയോഗ പ്രസിഡന്റായും ജോയി വെട്ടിക്കാട്ടിനെ സേക്രട്ട് ഹാർട്ട് കൂടാരയോഗ പ്രസിഡന്റായും ഡേവിസ് എരുമത്തറയെ സെന്റ് സ്റ്റീഫൻസ് കൂടാരയോഗ പ്രസിഡന്റായും ജോസീനാ ചെരുവലിനെ പ്രോഗ്രാം കോർഡിനേറ്ററായും ജെയിസ് കണ്ണച്ചാൻപറമ്പിലിനെ സെക്രട്ടറിയും പി.ആർ.ഒ. ആയും, ട്രില്ലി കക്കാട്ടിലിനെ ലിജിയൺ ഓഫ് മേരി പ്രസിഡന്റായും, ബിജു തേക്കിലക്കാട്ടിലിനെ ഡി. ആർ. ഇ. ആയും, ജോമോൻ വടക്കേവെട്ടിക്കാട്ടിനെ പാരീഷ് കൗൺസിലംഗമായും തെരഞ്ഞെടുത്തു.
ഞായറാഴ്ച വിശുദ്ധ കുർബാന മധ്യേ പാരീഷ് കൗൺസിൽ അംഗങ്ങൾ വികാരിയച്ചൻ രാമച്ചനാട്ട് ഫിലിപ്പച്ചൻ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലി ചാർജ്ജെടുത്തു. വിശുദ്ധ കുർബാനയ്ക്കു ശേഷം തിരട്ട് പൊതുയോഗം നടത്തുകയും അക്കൗണ്ടന്റ് റെനി പഴയിടത്ത് അവതരിപ്പിച്ച കണക്ക് പൊതുയോഗം പാസാക്കുകയും ചെയ്തു. ജെയിസ് കണ്ണച്ചാൻപറമ്പിൽ (സെക്രട്ടറി ആൻഡ് പി.ആർ.ഒ) അറിയിച്ചതാണിത്.