- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകൾ; പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിലും കുറവ്
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകൾ. രാജ്യത്ത് പുതിയ രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിൽ താഴെയായി. പുതുതായി 987 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. നാല് മാസത്തിനിടെ ആദ്യമായാണ് ഇത്രയും കുറയുന്നത്. 1038 രോഗികൾ സുഖം പ്രാപിച്ചു. മരണനിരക്കിലും കുറവുണ്ടായി. 24 മണിക്കൂറിനിടെ രാജ്യത്ത് 27 മരണമാണ് രേഖപ്പെടുത്തിയത്. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 313911 ആയി. ഇതിൽ 288441 പേരും രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.9 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21630 ആയി കുറഞ്ഞു. ഇതിൽ 1555 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3840 ആയി ഉയർന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story