- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മതിലിനരികിലും നിർത്തിയിട്ട കാറിനും പിറകിലും മൂത്രമൊഴിക്കുന്നവർ ജാഗ്രതേ; പിടിക്കപ്പെട്ടാൽ 10 ദിനാർ പിഴ; നിയമലംഘകരിൽ അധികവും ഏഷ്യക്കാർ
മനാമ: മലയാളികളുടെ പൊതു സ്വഭാവങ്ങളിലൊന്നാണ് പൊതുസ്ഥലത്തെ മൂത്രമൊഴിക്കൽ. കേരളത്തിൽ ഇത്തരം പ്രവൃത്തികൾ സർവ്വ സാധാരണമാണ്. എന്നാൽ ഈ സ്വഭാവം മറ്റ് നാടുകളിൽ എത്തിയാലും കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികൾ. എന്നാൽ മനാമയിൽ ഇനി ഇത്തരം ദുശീലങ്ങൾ കാട്ടുന്നവർ അല്പം ജാഗ്രത പുലർത്തുന്നത് നന്ന്. പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നവർക്കെതിരെ കർശന ന
മനാമ: മലയാളികളുടെ പൊതു സ്വഭാവങ്ങളിലൊന്നാണ് പൊതുസ്ഥലത്തെ മൂത്രമൊഴിക്കൽ. കേരളത്തിൽ ഇത്തരം പ്രവൃത്തികൾ സർവ്വ സാധാരണമാണ്. എന്നാൽ ഈ സ്വഭാവം മറ്റ് നാടുകളിൽ എത്തിയാലും കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികൾ. എന്നാൽ മനാമയിൽ ഇനി ഇത്തരം ദുശീലങ്ങൾ കാട്ടുന്നവർ അല്പം ജാഗ്രത പുലർത്തുന്നത് നന്ന്.
പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നവർക്കെതിരെ കർശന നടപടികളുമായി മനാമ കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് രംഗത്തെത്തി യിരിക്കുകയാണ്. ഏഷ്യൻ വംശജർക്കെതിരെയാണ് ഇത്തരത്തിലുള്ള പരാതികൾ അധികവും ഉയർന്നിട്ടുള്ളത്. മതിലിനരികിലും നിർത്തിയിട്ട കാറിനു പിറകിലും വാതിലുകൾക്കരികിലും മൂത്രമൊഴിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നു ബോർഡ് ചെയർമാൻ മുഹമ്മദ് അൽ കൊസായി പറഞ്ഞു. വിവിധ ഭാഷകളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
മനാമയിൽ സ്ഥാപിച്ചിട്ടുള്ള പോർട്ടബിൾ ശുചിമുറികൾ ഏഷ്യൻ വംശജർ ഉപയോഗിക്കുന്നില്ലെന്നും കൊസായി പറഞ്ഞു. ഒരു ഉപയോഗത്തിന് 200 ഫിൽസ് നൽകേണ്ടതിനാലാണു പലരും ഇത് ഉപയോഗിക്കാത്തത്. പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നവർക്കു 10 ബഹ്‌റൈൻ ദിനാർ പിഴ ചുമത്താനും അശ്ലീല പ്രദർശനം നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും നിലവിൽ നിയമമുണ്ട്. കൂടുതൽ കടുത്ത ശിക്ഷകൾ ചുമത്താനാണു മനാമ കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് പദ്ധതിയിടുന്നത്.