- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ കറൻസികളും നാണയങ്ങളുമായി സൗദി അറേബ്യ; പതിമൂന്നിന് പുറത്തിറങ്ങും; പുറത്തിറങ്ങുന്നത് സൗദി കറൻസിയുടെ ആറാം എഡിഷൻ
റിയാദ്: രാജ്യത്ത് പുതിയ കറൻസികളും നാണയങ്ങളും നിലവിൽ വരും. അടുത്ത ചൊവ്വാഴ്ച പുതിയ കറൻസികൾ പ്രസിദ്ധപ്പെടുത്തുമെന്ന് സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ആറാം എഡിഷനായാണ് സൗദി കറൻസി ഇപ്പോൾ പുറത്തിറക്കുന്നത്. വ്യാജനോട്ടുകളുടെ പെരുപ്പം തടയാനുള്ള മാർഗമായാണ് പുതിയ കറൻസികൾ പുറത്തിറക്കുന്നത്. നിലവിലുള്ളതിനെക്കാൾ കൂടുതൽ സുരക്ഷയും ഗുണമേന്മയും പുതിയ നോട്ടുകൾക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്തിടെ വന്ന മാറ്റം അനുസരിച്ച് 1961 ജൂൺ 14 മുതൽ ഇതുവരെ കറൻസികളിൽ രേഖപ്പെടുത്തിയിട്ടുള്ള സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി ഏജൻസി എന്നതിനു പകരം സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി എന്നായിരിക്കും പുതിയ നോട്ടുകളിൽ രേഖപ്പെടുത്തുക. അറബിയിൽ പഴയ പേരു തന്നെയായിരിക്കും നോട്ടിലുണ്ടാകുക. പുതിയ നോട്ടുകളിൽ മക്ക, മദീന ഹറമുകൾ, പുരാതന ചരിത്ര ശേഷിപ്പുകളുടെ ചിത്രങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. പുതിയ ധനമന്ത്രി മുഹമ്മദ് ജദ്ആൻ, പുതിയ സാമ ഗവർണർ ഡോ. അഹമ്മദ് ഖലീഫി എന്നിവരായിരിക്കും ഒപ്പുവയ്ക്കുക. പുതുതായി ആയിരത്തി
റിയാദ്: രാജ്യത്ത് പുതിയ കറൻസികളും നാണയങ്ങളും നിലവിൽ വരും. അടുത്ത ചൊവ്വാഴ്ച പുതിയ കറൻസികൾ പ്രസിദ്ധപ്പെടുത്തുമെന്ന് സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ആറാം എഡിഷനായാണ് സൗദി കറൻസി ഇപ്പോൾ പുറത്തിറക്കുന്നത്. വ്യാജനോട്ടുകളുടെ പെരുപ്പം തടയാനുള്ള മാർഗമായാണ് പുതിയ കറൻസികൾ പുറത്തിറക്കുന്നത്. നിലവിലുള്ളതിനെക്കാൾ കൂടുതൽ സുരക്ഷയും ഗുണമേന്മയും പുതിയ നോട്ടുകൾക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്.
അടുത്തിടെ വന്ന മാറ്റം അനുസരിച്ച് 1961 ജൂൺ 14 മുതൽ ഇതുവരെ കറൻസികളിൽ രേഖപ്പെടുത്തിയിട്ടുള്ള സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി ഏജൻസി എന്നതിനു പകരം സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി എന്നായിരിക്കും പുതിയ നോട്ടുകളിൽ രേഖപ്പെടുത്തുക. അറബിയിൽ പഴയ പേരു തന്നെയായിരിക്കും നോട്ടിലുണ്ടാകുക.
പുതിയ നോട്ടുകളിൽ മക്ക, മദീന ഹറമുകൾ, പുരാതന ചരിത്ര ശേഷിപ്പുകളുടെ ചിത്രങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും.
പുതിയ ധനമന്ത്രി മുഹമ്മദ് ജദ്ആൻ, പുതിയ സാമ ഗവർണർ ഡോ. അഹമ്മദ് ഖലീഫി എന്നിവരായിരിക്കും ഒപ്പുവയ്ക്കുക. പുതുതായി ആയിരത്തിന്റെയോ ഇരുനൂറിന്റെയോ നോട്ടുകളൊന്നും പുറത്തിറക്കുന്നില്ല. എന്നാൽ ലോഹം കൊണ്ട് നിർമ്മിച്ച റിയാൽ പുറത്തിറക്കുമെന്ന് സാമ അധികൃതർ അറിയിച്ചുണ്ട്.