- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി നാട്ടിലേക്ക് പോകുമ്പോൾ 45,000 രൂപവരെ വിലയുള്ള സാധനങ്ങളും ഒരു ലാപ്ടോപ്പും നികുതി അടയ്ക്കാതെ കൊണ്ടുപോകാം; എൽസിഡി-എൽഇഡി ടിവിക്കുള്ള നികുതി 36 ശതമാനമായി തുടരും; നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സിഗരറ്റിന്റെ അളവ് വെട്ടിക്കുറച്ചു
ന്യൂഡൽഹി: കെട്ടുതാലി ധരിച്ച് വിമാനത്താവളത്തിൽ എത്തിയാൽ പോലും അതിന്റെ പേരിൽ പ്രവാസികൾ അധികനികുതി കൊടുക്കേണ്ട അവസ്ഥ അടുത്തകാലത്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നാട്ടിലേക്ക് നികുതി അടയ്ക്കാതെ കൊണ്ടുവാരാൻ സാധിക്കുന്ന സ്വർണ്ണത്തിന്റെ അളവ് കുറച്ചതായിരുന്നു അന്നത്തെ പ്രധാന പ്രശ്‌നം. ഈ പ്രശ്‌നത്തിൽ കേരളത്തിലെ പ്രവാസികളുടെ പ്രതിഷ
ന്യൂഡൽഹി: കെട്ടുതാലി ധരിച്ച് വിമാനത്താവളത്തിൽ എത്തിയാൽ പോലും അതിന്റെ പേരിൽ പ്രവാസികൾ അധികനികുതി കൊടുക്കേണ്ട അവസ്ഥ അടുത്തകാലത്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നാട്ടിലേക്ക് നികുതി അടയ്ക്കാതെ കൊണ്ടുവാരാൻ സാധിക്കുന്ന സ്വർണ്ണത്തിന്റെ അളവ് കുറച്ചതായിരുന്നു അന്നത്തെ പ്രധാന പ്രശ്‌നം. ഈ പ്രശ്‌നത്തിൽ കേരളത്തിലെ പ്രവാസികളുടെ പ്രതിഷേധം ശക്തമായതോടെ താൽക്കാലിക പരിഹാരവും ഈ വിഷയത്തിൽ കണ്ടു. ഇപ്പോൾ പ്രവാസികൾക്ക് സന്തോഷകരമായ മറ്റൊരു തീരുമാനവും കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി. വിദേശത്തു നിന്നും നികുതി ഇല്ലാതെ നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നതിന്റെ പരിധി ഉയർത്തിയതാണ് പ്രവാസികൾക്ക് ആശ്വാസകരമായത്.
വിദേശത്തു നിന്ന് ഇനി മുതൽ 45,000 രൂപയുടെ വരെ വസ്തുക്കൾ നികുതിയില്ലാതെ കൊണ്ടുവരാമെന്നതാണ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത്. നിലവിൽ 35,000 രൂപയായിരുന്നു പരിധി. 25,000 രൂപ കൈവശം കൊണ്ടുവരുന്നതിനും തടസ്സമില്ല. വെളിപ്പെടുത്തിയല്ലാതെ 10,000 രൂപയിൽ കൂടുതൽ കൊണ്ടുവരാൻ ഇതുവരെ അനുവദിച്ചിരുന്നില്ല. ധനമന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ 'കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ' വ്യവസ്ഥകളിലാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചത്. ഈ ഇളവുകൾ ഏറ്റവും കൂടുതൽ ഗുണം ചെയ്യുക്ക ഗൾഫ് നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലി നോക്കുന്ന മലയാളികൾക്ക് തന്നെയാണ്. കാരണം ഗൾഫ് നാടുകളിൽ നിന്നും കേരളത്തിലേക്ക് വസ്തുക്കൾ കൊണ്ടുവരുന്നതിൽ മുന്നിൽ നിൽക്കുന്നതും മലയാളികളാണ്.
45,000 രൂപയ്ക്കു മുകളിൽ വിലയുള്ള വസ്തുക്കൾ കൊണ്ടുവരണമെങ്കിൽ അധികമൂല്യത്തിന്റെ 36.05 ശതമാനം നികുതി നൽകണമെന്നതാണ് പുതിയ വ്യവസ്ഥ. എങ്കിലും മൂല്യപരിധിക്ക് പുറമേ ഒരു ലാപ്‌ടോപ് കംപ്യൂട്ടറും കൂടി കൊണ്ടുവരാം. അതായത്, 45,000 രൂപ വിലയുള്ള വിദേശവസ്തുക്കൾക്കു പുറമേയാണിത്. ഇത് പ്രവാസി മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നത്. അതേസമയം ഇങ്ങനെയുള്ള ഇളവ് എല്ലാ രാജ്യത്തുള്ളവർക്കും ഒരുപോലെയല്ല.
അസിയാൻ കാരാറിൽ ഒപ്പിട്ടിട്ടുള്ള രാജ്യങ്ങളായ ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് 6000 രൂപ വരെ വിലയുള്ള സാധനങ്ങൾക്കേ നികുതിയിളവു കിട്ടൂ. സൗജന്യമായി കൊണ്ടുവരാവുന്ന പുകയിലയുടെയും അനുബന്ധ വസ്തുക്കളുടെയും അളവും എണ്ണവും പകുതിയാക്കിയിട്ടുമുണ്ട്. 100 സിഗരറ്റും 25 സിഗാറും 125 ഗ്രാം പുകയിലയുമാണ് ഇനി സൗജന്യമായി കൊണ്ടുവരാവുന്നത്. ഇത് സിഗരറ്റ് പ്രേമികളായവർക്ക് നിരാശരാക്കുന്നതാണ്.
മാംസം, മാംസ ഉൽപന്നങ്ങൾ, മത്സ്യം, പാൽ ഉൽപന്നങ്ങൾ, വിത്ത്, ചെടികൾ, പഴങ്ങൾ, പൂക്കൾ തുടങ്ങിയവ കൊണ്ടുവരുന്നവർ അതു വെളിപ്പെടുത്തേണ്ടി വരും. അവയുടെ ആകെ വിദേശനാണ്യ മൂല്യമെത്രയെന്നും വെളിപ്പെടുത്തണം. എൽസിഡി, എൽഇഡി, പ്ലാസ്മ ടിവികൾ കൊണ്ടുവരുന്നവരിൽ നിന്നു 2013 മുതൽ 36% നികുതി ഈടാക്കുന്നുണ്ട്. ഗൾഫ് മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏറ്റവും കൂടുതൽ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്ലാസ്മാ ടിവികളും മറ്റുമാണ്. എന്നാൽ വിദേശവിപണികളിൽ നിന്നു താരതമ്യേന കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന ടിവികൾ ഇന്ത്യയിൽ വിലകുറച്ചു വിൽക്കുന്നതു ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ സാഹചര്യങ്ങൾ മാറിയെങ്കിലും നിബന്ധനയിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.
രൂപയുടെ മൂല്യത്തിൽ വന്ന ശോഷണമാണ് ഫലത്തിൽ വിദേശത്തുള്ള പ്രവാസികൾക്ക് ഗുണകരമായത്. വിദേശ കറൻസിയുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വളരെ ഇടിഞ്ഞതോടെ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് വൻതോതിൽ ഉയർന്നിട്ടുണ്ട്. വിദേശ കറൻസികൾ ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് ധനകാര്യമന്ത്രാലയം നികുതി ഇളവ് നൽകിയത്. കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലയിലുള്ള പ്രവാസികൾ നാട്ടിലേക്ക് വരുമ്പോൾ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കൊണ്ടുവരാറുണ്ട്. ഇനി മുതൽ 45,000 രൂപയിൽ വരെയുള്ള ഉൽപ്പന്നങ്ങൾക്ക് കൊണ്ടുവരാം എന്നത് ഇവരെ സന്തോഷിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.