ഷാര്ജ: ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പണമടയ്ക്കാതെ വാഹനങ്ങൾ പാർക്കുചെയ്യുന്നവരെ പിടികൂടാൻ പുതിയ സംവിധാനം നിരത്തുകളിൽ. ഡിജിറ്റൽ സ്‌കാനിങ് സൗകര്യമുള്ള കാറാണ് നിയമലംഘകരെ പിടികൂടാനായി മുനിസിപ്പാലിറ്റി നിരത്തുകളിലിറക്കിയിരിക്കുന്നത്.

ഇതാദ്യമായാണ് ഇത്തരമൊരു നിരീക്ഷണ സംവിധാനം ഒരുങ്ങുന്നത്. മണിക്കൂറില് 3000 വാഹനങ്ങൾ ഇതിലൂടെ പരിശോധിക്കാന്കഴിയും. യു.എ.ഇ. ഇന്നൊവേഷന്മാസാചരണത്തിന്റെ ഭാഗമായി ഷാര്ജ അല്മജാസ് വാട്ടര്ഫ്രണ്ടിലാണ് നിരീക്ഷണ കാര്അനാവരണം ചെയ്തത്. കാറിന്റെ മുകളിൽഘടിപ്പിച്ചിരിക്കുന്ന ക്യാമറയാണ് ഡിജിറ്റല്‌സ്‌കാനിങ് സംവിധാനത്തിലെ പ്രധാന ഘടകം. വാഹനം പാര്ക്ക് ചെയ്യുമ്പോള്പണമടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും ക്യാമറ തന്നെ.

സാധാരണഗതിയിൽ പാർക്കിങ് ഇന്‌സ്‌പെക്ടര്മാരാണ് ഓരോ വാഹനത്തിനും അടുത്തുചെന്ന് ഇത് പരിശോധിക്കുന്നത്. സമയലാഭം മാത്രമല്ല ഡിജിറ്റല്‌സ്‌കാനിങിന്റെ ഗുണം.പാര്ക്കിങ് രീതി, പണമടച്ച മാര്ഗം, അടച്ച തുക, സമയം എന്നിവയെല്ലാം പരിശോധകര്ക്ക് വാഹനത്തിനുള്ളിലിരുന്നു തന്നെ മനസ്സിലാക്കാന്‌സാധിക്കും