- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാജയങ്ങളുടെ പടുകുഴിയിൽ നിന്ന് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി ലാൽ ജോസ്; രക്ഷയ്ക്കെത്തുന്നത് ആത്മാർത്ഥ സുഹൃത്ത് ദിപീപ് തന്നെ; ഇരുവർക്കും വഴിത്തിരിവായ മീശമാധവനെ വെല്ലുന്ന പുതിയ ദിലീപ്-ലാൽ ജോസ് ചിത്രം 2018 പകുതിയോടെ തുടങ്ങും
തിരുവനന്തപുരം: കമലിന്റെ സഹസംവിധായകരായി ഒരുമിച്ച് സിനിമാ ജീവിതമാരംഭിച്ചവരാണ് ദിലീപും ലാൽജോസും. രണ്ടുപേരും ഉറ്റ സുഹൃത്തുക്കളായി മാറിയതും സിനിമ കാരണമാണ്. ഇരുവഴികളിലൂടെ ആണെങ്കിലും മലയാള സിനിമാ ലോകത്ത് പകരംവക്കാൻ ഇല്ലാത്തവരായി ഇരുവരും മാറുകയും ചെയ്തു. അഭിനേതാക്കളിലെ ഒന്നാംനിരക്കാരനായി ദിലീപും സംവിധായകരിലെ മുൻനിരക്കാരനായി ലാൽജോസും വളർന്നു വന്നതും ഏതാണ്ട് ഒരേ കാലത്താണ്. ഇരുവരും ഒന്നിച്ച ചില സിനിമകൾ മലയാളികൾ ഇന്നും ആസ്വദിക്കുന്നവയായി നിലകൊള്ളുന്നു. എന്നാൽ ദിലീപും ലാൽ ജോസും തിരിച്ചടികൾ നേരിട്ടതും ഏതാണ്ട് ഒരേ കാലത്താണെന്ന് ഒന്നു ചിന്തിച്ചാൽ മനസിലാകും. 2010ൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടിക്ക് ശേഷം തീയറ്റർ നിറക്കുന്ന ഒരു ലാൽജോസ് ചിത്രം സംഭവിച്ചിട്ടേയില്ല. ഡയമണ്ട് നെക്ലസും അയാളും ഞാനും തമ്മിലും വിക്രമാദിത്യനുമൊക്കെ ഞാനിവിടുണ്ടേയെന്ന് ലാൽ ജോസ് ഓർമ്മിപ്പിച്ച ചിത്രങ്ങളായി ഒതുങ്ങി. ഒടുവിൽ വന്ന വെളിപാടിന്റെ പുസ്തകം ലാൽ ജോസ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചിത്രമെന്ന അഭിപ്രായമാണ് അവശേഷിപ്പിച്ചത്. ദിലീപിന
തിരുവനന്തപുരം: കമലിന്റെ സഹസംവിധായകരായി ഒരുമിച്ച് സിനിമാ ജീവിതമാരംഭിച്ചവരാണ് ദിലീപും ലാൽജോസും. രണ്ടുപേരും ഉറ്റ സുഹൃത്തുക്കളായി മാറിയതും സിനിമ കാരണമാണ്. ഇരുവഴികളിലൂടെ ആണെങ്കിലും മലയാള സിനിമാ ലോകത്ത് പകരംവക്കാൻ ഇല്ലാത്തവരായി ഇരുവരും മാറുകയും ചെയ്തു. അഭിനേതാക്കളിലെ ഒന്നാംനിരക്കാരനായി ദിലീപും സംവിധായകരിലെ മുൻനിരക്കാരനായി ലാൽജോസും വളർന്നു വന്നതും ഏതാണ്ട് ഒരേ കാലത്താണ്.
ഇരുവരും ഒന്നിച്ച ചില സിനിമകൾ മലയാളികൾ ഇന്നും ആസ്വദിക്കുന്നവയായി നിലകൊള്ളുന്നു. എന്നാൽ ദിലീപും ലാൽ ജോസും തിരിച്ചടികൾ നേരിട്ടതും ഏതാണ്ട് ഒരേ കാലത്താണെന്ന് ഒന്നു ചിന്തിച്ചാൽ മനസിലാകും. 2010ൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടിക്ക് ശേഷം തീയറ്റർ നിറക്കുന്ന ഒരു ലാൽജോസ് ചിത്രം സംഭവിച്ചിട്ടേയില്ല. ഡയമണ്ട് നെക്ലസും അയാളും ഞാനും തമ്മിലും വിക്രമാദിത്യനുമൊക്കെ ഞാനിവിടുണ്ടേയെന്ന് ലാൽ ജോസ് ഓർമ്മിപ്പിച്ച ചിത്രങ്ങളായി ഒതുങ്ങി.
ഒടുവിൽ വന്ന വെളിപാടിന്റെ പുസ്തകം ലാൽ ജോസ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചിത്രമെന്ന അഭിപ്രായമാണ് അവശേഷിപ്പിച്ചത്. ദിലീപിനാകട്ടെ സ്ഥിരം പാറ്റേണിൽ പടച്ചുവിട്ട സിനിമാ പടപ്പുകളിലൂടെയാണ് തിരിച്ചടികൾ തുടങ്ങിയത്. ജയിൽവാസം വരെ നീണ്ട യാതനകളായി അത് വളർന്നു. പക്ഷെ രാമലീലയിലൂടെ തന്റെ താരസിംഹാസനം അരക്കിട്ടുറപ്പിച്ചു ദിലീപ്. ലാൽ ജോസിനാണ് ഇനിയൊരു തിരിച്ചുവരവ് വേണ്ടത്. തന്റെ നെഞ്ചുതൊട്ട കൂട്ടുകാരനായി ദിലീപ് കൈനീട്ടുകയാണ് വീണ്ടും.
ലാൽജോസും ദിലീപുമൊന്നിക്കുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ ആരംഭിക്കും. മുൻ സിനിമാ മാധ്യമ പ്രവർത്തകൻ തിരക്കഥയൊരുക്കുന്ന ചിത്രം അവസാനവട്ട എഴുത്തു പണികളിലാണ്. ലാൽജോസ് - ദുൽഖർ ചിത്രമായ ഒരു ഭയങ്കര കാമുകൻ ദുൽഖറിന്റെ ഡേറ്റ് പ്രശ്നങ്ങളിൽ പെട്ട് അനിശ്ചിതമായി നീളുകയാണ്. ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ഈ സിനിമയിൽ ലാൽജോസ് വലിയ പ്രതീക്ഷയാണ് വച്ചിരുന്നത്. എന്നാൽ ചിത്രം നീളുന്നത് തിരിച്ചടിയായി.
ഇതിനിടയിൽ ശ്രീനിവാസനെ നായകനാക്കി ലാൽജോസ് ഒരു ചിത്രമൊരുക്കുന്നുണ്ട്. അറബിക്കഥക്ക് ശേഷം ശ്രീനി നായകനാകുന്ന ഈ ലാൽജോസ് സിനിമ ജനുവരി അവസാനം ആരംഭിച്ചേക്കും. ദിലീപ് സിനിമയുടെ പ്രവർത്തനങ്ങൾ ലാൽജോസ് ഇതിനോടകം തുടങ്ങിയിട്ടുണ്ട്. മീശമാധവനും ചാന്ത്പൊട്ടും പോലെ ഒരു വമ്പൻ വിജയവും ഒരുഗ്രൻ തിരിച്ചുവരവും എല്ലാവരും സ്വപ്നം കാണുന്നു ഈ സിനിമയിലൂടെ.
1999ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ മുതൽ 2013 ൽ പുറത്തിറങ്ങിയ ഏഴുസുന്ദര രാത്രികൾ വരെയായി ഏഴു സിനിമകളാണ് ലാൽജോസും ദിലീപും ഒന്നിച്ച് ചെയ്തവ. ചന്ദ്രനുദിക്കുന്ന ദിക്കിൽ ഹിറ്റായപ്പോൾ മീശമാധവനും ചാന്തുപൊട്ടും ബ്ലോക്‌ബസ്റ്റർ വിജയങ്ങളായിരുന്നു. രസികനും മുല്ലയും സ്പാനിഷ് മസാലയും ഏഴുസുന്ദരരാത്രികളും പരാജയ ചിത്രങ്ങളും.
എന്നാൽ രാമലീലയിലൂടെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പരാജയങ്ങളെയും തിരിച്ചടികളെയും കുടഞ്ഞെറിഞ്ഞ ദിലീപിന്റെ താരമൂല്യം ഇന്നിപ്പോൾ സമാനതകൾ ഇല്ലാത്തവിധം ഉയർച്ചയിലാണെന്ന വിലയിരുത്തലാണ് ഇരുവരുടേയും അടുപ്പക്കാർക്ക്. ലാൽജോസിന് ഒരു മികച്ച വിജയം അനിവാര്യവും. ദിലീപിന്റെ പ്രേക്ഷകരും വാനോളം പ്രതീക്ഷയിലാണ് ഈ കൂട്ടുകെട്ടിൽ പുതിയൊരു സിനിമയെത്തുമ്പോൾ.



