- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിക്കപ്പെട്ടാലും ലൈസൻസ് സസ്‌പെൻഡ് ചെയ്യും; ഡ്രിങ്ക് ഡ്രൈവിംഗിനെതിരേ കർശന നിയമങ്ങളുമായി വിക്ടോറിയ സർക്കാർ
അഡ്‌ലൈഡ്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ കർശനനിയമങ്ങളുമായി വിക്ടോറിയൻ സർക്കാർ. ഡ്രിങ്ക് ഡ്രൈവിംഗിനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രി വെളിപ്പെടുത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് ആദ്യമായി പിടിക്കപ്പെട്ടാലും ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളാണ് പ്രാബല്യത്തിൽ വരിക. വിക്ടോറിയയിൽ എല്ലാ വർഷവും ആയിരക്കണക്കിന് പേരാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിയിലാകുന്നത്. ഡ്രിങ്ക് ഡ്രൈവിങ് അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയത്. ലോ ലെവൽ ഡ്രിങ്ക് ഡ്രൈവിങ് പോലും കർശനമായി നിരോധിക്കുന്ന തരത്തിലാണ് സർക്കാർ നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനോടിക്കുന്നതിന് പിടിക്കപ്പെട്ടാൽ സ്‌പോട്ടിൽ തന്നെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പൊലീസിന് അധികാരം നൽകും. കൂടാതെ കാറിനുള്ളിൽ പുതിയ ഇന്റർലോക്ക് സംവിധാനവും സ്ഥാപിക്കാനാണ് പുതിയ നിയമം ശുപാർശ ചെയ്യുന്നത്. രക്തത്തിൽ ആൽക്കഹോളിന്റെ അളവ്
അഡ്‌ലൈഡ്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ കർശനനിയമങ്ങളുമായി വിക്ടോറിയൻ സർക്കാർ. ഡ്രിങ്ക് ഡ്രൈവിംഗിനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രി വെളിപ്പെടുത്തി.
മദ്യപിച്ച് വാഹനമോടിച്ചതിന് ആദ്യമായി പിടിക്കപ്പെട്ടാലും ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളാണ് പ്രാബല്യത്തിൽ വരിക. വിക്ടോറിയയിൽ എല്ലാ വർഷവും ആയിരക്കണക്കിന് പേരാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിയിലാകുന്നത്. ഡ്രിങ്ക് ഡ്രൈവിങ് അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയത്.
ലോ ലെവൽ ഡ്രിങ്ക് ഡ്രൈവിങ് പോലും കർശനമായി നിരോധിക്കുന്ന തരത്തിലാണ് സർക്കാർ നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനോടിക്കുന്നതിന് പിടിക്കപ്പെട്ടാൽ സ്‌പോട്ടിൽ തന്നെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പൊലീസിന് അധികാരം നൽകും. കൂടാതെ കാറിനുള്ളിൽ പുതിയ ഇന്റർലോക്ക് സംവിധാനവും സ്ഥാപിക്കാനാണ് പുതിയ നിയമം ശുപാർശ ചെയ്യുന്നത്.
രക്തത്തിൽ ആൽക്കഹോളിന്റെ അളവ് 0.05നും 0.07നും ഇടയിൽ ആയാൽ പോലും ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. കൂടാതെ മൂന്നു മാസത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ആദ്യമായി പിടിക്കപ്പെട്ടാലും ഇതേ ശിക്ഷ തന്നെയായിരിക്കും ലഭിക്കുക. സ്പീഡ് ലിമിറ്റായ 25 കിലോമീറ്റർ എന്നത് മറികടക്കുന്ന ഡ്രൈവർമാരുടേയും ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം.