- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ പ്രാഥമിക അടിയന്തിക ശ്രുശ്രൂഷ പഠനവും; ഡ്രൈവർമാർക്കുള്ള പരീശിലിന പരിപാടി നവീകരിക്കാൻ ആർടിഎ
ദുബായിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ പ്രാഥമിക അടിയന്തിക ശ്രുശ്രൂഷ പഠനവും നിർബന്ധമാക്കും.വാഹന മോടിക്കുന്നതിനിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും പരിഗണിച്ചാണിത്. ഇതിനായി ഡാർഡ് ടെസ്റ്റ് എക്സാമിനർമാർ വിലയിരുത്തുന്നതിന് പകരം സ്മാർട്ട് സംവിധാനം നിലവിൽ വരുമെന്നും ആർ.ടി.എ അധികൃതർ അറിയിച്ചു. ദുബായിലെ ഡ്രൈവർമാർക്കുള്ള പരിശീലനത്തിൽ ഇതടക്കം പല പരിഷ്‌ക്കാരങ്ങളും വരുത്താനും അധികൃതർ ആലോചിക്കുന്നുണ്ട്. പുതിയ സാങ്കേതികത ഉപയോഗിക്കുന്ന തോടൊപ്പം സമകാലിക പരിഷ്‌ക്കാരങ്ങൾ കൂടി നടപ്പാക്കുകയാണ് അധികൃതരുടെ ഉദ്ദേശ്യം. ചെറുകോഴ്സ് എന്ന രീതിയിലായിരിക്കും പ്രാഥമിക, അടിയന്തരശുശ്രൂഷകളിൽ പരിശീലനം നൽകുക. വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർമാർക്ക് ഹൃദയസ്തംഭനം അടക്കമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് ആളുകൾക്ക് അറിയിക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. ഒരു ഓട്ടോമാറ്റിക് യാർഡ് ടെസ്റ്റും ഡ്രൈവർമാരുടെ പരിശീലനത്തിന്റ
ദുബായിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ പ്രാഥമിക അടിയന്തിക ശ്രുശ്രൂഷ പഠനവും നിർബന്ധമാക്കും.വാഹന മോടിക്കുന്നതിനിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും പരിഗണിച്ചാണിത്. ഇതിനായി ഡാർഡ് ടെസ്റ്റ് എക്സാമിനർമാർ വിലയിരുത്തുന്നതിന് പകരം സ്മാർട്ട് സംവിധാനം നിലവിൽ വരുമെന്നും ആർ.ടി.എ അധികൃതർ അറിയിച്ചു.
ദുബായിലെ ഡ്രൈവർമാർക്കുള്ള പരിശീലനത്തിൽ ഇതടക്കം പല പരിഷ്‌ക്കാരങ്ങളും വരുത്താനും അധികൃതർ ആലോചിക്കുന്നുണ്ട്. പുതിയ സാങ്കേതികത ഉപയോഗിക്കുന്ന തോടൊപ്പം സമകാലിക പരിഷ്‌ക്കാരങ്ങൾ കൂടി നടപ്പാക്കുകയാണ് അധികൃതരുടെ ഉദ്ദേശ്യം.
ചെറുകോഴ്സ് എന്ന രീതിയിലായിരിക്കും പ്രാഥമിക, അടിയന്തരശുശ്രൂഷകളിൽ പരിശീലനം നൽകുക. വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർമാർക്ക് ഹൃദയസ്തംഭനം അടക്കമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് ആളുകൾക്ക് അറിയിക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.
ഒരു ഓട്ടോമാറ്റിക് യാർഡ് ടെസ്റ്റും ഡ്രൈവർമാരുടെ പരിശീലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും ആർടിഎയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അവസാന ഘട്ട പരിശീലനത്തിനായി റോഡിലേക്ക് ഇറങ്ങും മുമ്പാണ് ഈ ടെസ്റ്റ് നടത്തുന്നത്. ഡ്രൈവർമാരിലെ അടിസ്ഥാന നൈപുണ്യം പരിശോധിക്കുന്നതിനാണിത്. ഈ പരിശോധനയ്ക്കിടെ യാതൊരു മനുഷ്യ ഇടപെടലുമില്ല. സമാന സംവിധാനങ്ങൾ ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. പരീക്ഷകന്റെ സ്ഥാനത്ത് കമ്പ്യൂട്ടർ സംവിധാനമാകും ഉണ്ടാകുക