- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ബസ് പുതിയ റൂട്ടിൽ നാളെ മുതൽ ഓടിത്തുടങ്ങും; വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾക്ക് പരിഹാരമാകുമെന്ന് ആർടിഎ
ദുബായ്: നവംബർ ഒന്നു മുതൽ ദുബായ് ബസ് പുതിയ റൂട്ടിൽ നാളെ മുതൽ ഓടിത്തുടങ്ങുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് ഏജൻസി അറിയിച്ചു. പുതിയ റൂട്ടിൽ ഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്ന വർധിച്ച ആവശ്യം കണക്കിലെടുത്താണ് പുതിയ സർവീസ് ആരംഭിക്കുന്നതെന്നും ആർടിഎ വ്യക്തമാക്കി. നൂർ ബാങ്ക് മെട്രോ സ്‌റ്റേഷനു സമീപത്തു നിന്ന് ആരംഭിക്കുന്ന റൂട്ട് എഫ് 26
ദുബായ്: നവംബർ ഒന്നു മുതൽ ദുബായ് ബസ് പുതിയ റൂട്ടിൽ നാളെ മുതൽ ഓടിത്തുടങ്ങുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് ഏജൻസി അറിയിച്ചു. പുതിയ റൂട്ടിൽ ഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്ന വർധിച്ച ആവശ്യം കണക്കിലെടുത്താണ് പുതിയ സർവീസ് ആരംഭിക്കുന്നതെന്നും ആർടിഎ വ്യക്തമാക്കി.
നൂർ ബാങ്ക് മെട്രോ സ്‌റ്റേഷനു സമീപത്തു നിന്ന് ആരംഭിക്കുന്ന റൂട്ട് എഫ് 26 ആണ് പുതിയ സർവീസ്. ഇന്റർചേഞ്ച് 4, ഉംസുഖീം റോഡ് വഴിയാണ് ദുബായ് ബസിന്റെ പുതിയ സർവീസ്. അൽ ഖ്വോസ് ഇൻഡസ്ട്രിയൽ ഏരിയ 1, 2, 3-യിലെ എല്ലാ ജില്ലകളിലൂടെയും നാഷണൽ സിമന്റെ കമ്പനിയുടെ റസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലൂടെയും കടന്നുപോകുമെന്നും ആർടിഎ അറിയിക്കുന്നു.
പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത് ദുബായിയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിക്കുമെന്നും ഡയറക്ടർ ഓഫ് പ്ലാനിങ് ആൻഡ് ബിസിനസ് ഡവപ്‌മെന്റ് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ നിത്യജീവിതവുമായി പൊതുഗതാഗത സൗകര്യം ബന്ധപ്പെട്ടു കിടക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും പരിസ്ഥിതി സംരക്ഷണത്തിന് ആൾക്കാർ ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും വിലയിരുത്തുന്നു. ഇതുമൂലം ഗതാഗതക്കുരുക്ക് കുറയ്ക്കാനും അപകടങ്ങൾ കുറയ്ക്കാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.