- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവർമാർക്ക് ദുബായ് റോഡുകൾ കീറാമുട്ടിയാകും; അടുത്ത വർഷം നിരത്തിലെത്തുക 20 അത്യാധുനിക ക്യാമറകൾ; ക്യൂമറികടന്നാൽ മുതൽ ക്രിമിനലുകളെ കണ്ടെത്താൻ വരെ സംവിധാനം
ദുബായ് നിരത്തുകൾ എപ്പോഴും ക്യമറ നീരിക്ഷണത്തിലാണ്. പല വിധ ക്യാമറകളാണ് നിയമലംഘകരെ പിടികൂടാനായി റോഡുകളിൽ സ്ഥാപി്ച്ചിരിക്കുന്നത്. എന്നാൽ ഇതിനൊക്കെ പുറമേ ആധുനിക സംവിധാനങ്ങളോടെയുള്ള കൂടുതൽ ക്യാമറകൾ നിരത്തിലെത്തിക്കാനാണ് ഇപ്പോൾ അധികൃതർ പദ്ധതിയിടുന്നത്. ദുബൈയിലെ റോഡുകളിൽ അടുത്തവർഷം 30 അത്യാധുനിക കാമറകൾ കൂടി സ്ഥാപിക്കുമെന്ന് ദുബൈ പ
ദുബായ് നിരത്തുകൾ എപ്പോഴും ക്യമറ നീരിക്ഷണത്തിലാണ്. പല വിധ ക്യാമറകളാണ് നിയമലംഘകരെ പിടികൂടാനായി റോഡുകളിൽ സ്ഥാപി്ച്ചിരിക്കുന്നത്. എന്നാൽ ഇതിനൊക്കെ പുറമേ ആധുനിക സംവിധാനങ്ങളോടെയുള്ള കൂടുതൽ ക്യാമറകൾ നിരത്തിലെത്തിക്കാനാണ് ഇപ്പോൾ അധികൃതർ പദ്ധതിയിടുന്നത്.
ദുബൈയിലെ റോഡുകളിൽ അടുത്തവർഷം 30 അത്യാധുനിക കാമറകൾ കൂടി സ്ഥാപിക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു.നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഡ്രൈവർമാർക്ക് സ്വയമേ പിഴ ചുമത്തുന്ന തരത്തിലാണ് കാമറകൾ സജ്ജീകരിക്കുക. 2015 നവീനതകളുടെ വർഷമായി പ്രഖ്യാപിച്ച ദുബൈ സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പുതിയ പദ്ധതികൾ തയാറാക്കിയിരിക്കുന്നത്.
പൊലീസ് ഓഫിസർമാരുടെ യൂനിഫോമിൽ ഘടിപ്പിക്കുന്ന കാമറ, വാഹനങ്ങളുടെ നമ്പർ പ്‌ളേറ്റുകൾ പകർത്താൻ ശേഷിയുള്ള 70 ഹൈറെസലൂഷൻ കാമറകൾ, നാലാം തലമുറ സ്മാർട്ട് മോട്ടോർസൈക്കിളുകൾ, കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിവരങ്ങൾ വിലയിരുത്തുന്ന കമ്പ്യൂട്ടർ പ്രോഗ്രാം, ഓപറേഷൻസ് റൂമിലെ ഓഫിസർമാർക്ക് വിവരങ്ങൾ എളുപ്പം ലഭ്യമാക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവയാണ് അടുത്തവർഷം നടപ്പാക്കുന്ന പദ്ധതികൾ.
ലെയിൻ നിയമങ്ങൾ പാലിക്കാതിരിക്കുക, ഹാർഡ് ഷോൾഡറിലൂടെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കാമറയിൽ നിന്ന് സ്വയമേ ഓപറേഷൻസ് റൂമിലേക്ക് സന്ദേശം പോകും. ഓപറേഷൻസ് റൂമിൽ പൊലീസ് ഓഫിസർ പരിശോധന നടത്തിയതിന് ശേഷം പിഴ ചുമത്തും. മനുഷ്യസഹായം ഇല്ലാതെ തന്നെ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്താൻ ശേഷിയുള്ളതാണ് കാമറകളെന്ന് അദ്ദേഹം പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങളുടെയും മറ്റും നമ്പർ പ്‌ളേറ്റുകൾ പകർത്താൻ കഴിയുന്നതാണ് 70 ഹൈറെസലൂഷൻ കാമറകൾ. തിരക്കുള്ള സ്ഥലങ്ങളിൽ ഇത്തരം കാമറകൾ സ്ഥാപിക്കും. ദുബൈയിൽ ഇപ്പോൾ 35,000 ഓളം കാമറകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.