കുവൈറ്റ് സിറ്റി: രാജ്യത്ത് പുതിയ പാസ്‌പോർട്ട് സംവിധാനം ഏർപ്പെടുത്തുമെന്ന് മിനിസ്ട്രി ഓഫ് ഇന്റീരിയർ അണ്ടർ സെക്രട്ടറി ഫോർ സിറ്റിസൺഷിപ്പ് ആൻഡ് പാസ്‌പോർട്ട് അഫേഴ്‌സ് ജനറൽ ഷേക്ക് മേസൻ അൽ ജാറാ അൽ സാബാ വെളിപ്പെടുത്തി. 

സെപ്റ്റംബർ മധ്യത്തോടെയായിരിക്കും രാജ്യത്ത് ഇലക്ട്രോണിക് പാസ്‌പോർട്ട് സംവിധാനം നടപ്പിൽ വരുത്തുക. പുതിയ പാസ്‌പോർട്ടിൽ ഉടമയുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിക്കും. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകളും തടയുന്നതിനാണ് ഇലക്ട്രോണിക് പാസ്‌പോർട്ട് സംവിധാനം കൊണ്ടുവരുന്നതെന്നും ജനറൽ ഷേക്ക് മേസൻ വ്യക്തമാക്കി.

പുതിയ സംവിധാനത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ജിസിസിയുടെ മുപ്പത്തൊന്നാമത് യോഗം ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.