- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്കുള്ള പുതിയ ഡിപ്പൻഡന്റ് ഫീ നയത്തിൽ നവജാത ശിശുക്കളേയും ഉൾപ്പെടുത്തി; സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ നവജാത ശിശുക്കൾക്കും റെസിഡൻസ് ഫീസ് ഏർപ്പെടുത്തി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്
റിയാദ്: രാജ്യത്തെ പ്രവാസികളുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ ലെവി നവജാത ശിശുക്കൾക്കും ബാധകമാക്കി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കി. വിദേശികളുടെ ആശ്രിതർക്കുള്ള വിസാ നിരക്കിൽ നിശ്ചിത ലെവി ഏർപ്പെടുത്തിയ സൗദി സർക്കാരുടെ നടപടി പ്രവാസികൾക്ക് തിരിച്ചടിയായിരിക്കവേയാണ് നവജാത ശിശുക്കളേയും ഇതിൽ ഉൾപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കുന്നത്. പ്രവാസികളുടെ കൂടെ താമസിക്കുന്നവർക്കു മേൽ മാസത്തിൽ നിശ്ചിത ഫീസ് ഈടാക്കുന്ന രീതി ജൂലൈ ഒന്നു മുതൽ പ്രാബല്്യത്തിൽ വന്നുകഴിഞ്ഞു. നവജാത ശിശുക്കൾക്കുള്ള ഫീസ് വിസാ അപേക്ഷയുടെ സമയത്തും ഓൺലൈൻ റെസിഡൻസി സർവീസ് സമയത്തും നൽകണം. നിലവിൽ ആശ്രിതരായിട്ടുള്ള ഓരോരുത്തർക്കും 100 റിയാൽ ആണ് ലെവി ഈടാക്കുന്നത്. അത് അടുത്ത വർഷം 200 റിയാലും 2019-ൽ 300 റിയാലും 2020-ൽ 400 റിയാലും ആയി വർധിക്കും. എണ്ണവില ഇടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമാണ് പ്രവാസികൾക്ക് ലെവി ഏർപ്പെടുത്തിയത്.
റിയാദ്: രാജ്യത്തെ പ്രവാസികളുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ ലെവി നവജാത ശിശുക്കൾക്കും ബാധകമാക്കി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കി. വിദേശികളുടെ ആശ്രിതർക്കുള്ള വിസാ നിരക്കിൽ നിശ്ചിത ലെവി ഏർപ്പെടുത്തിയ സൗദി സർക്കാരുടെ നടപടി പ്രവാസികൾക്ക് തിരിച്ചടിയായിരിക്കവേയാണ് നവജാത ശിശുക്കളേയും ഇതിൽ ഉൾപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കുന്നത്. പ്രവാസികളുടെ കൂടെ താമസിക്കുന്നവർക്കു മേൽ മാസത്തിൽ നിശ്ചിത ഫീസ് ഈടാക്കുന്ന രീതി ജൂലൈ ഒന്നു മുതൽ പ്രാബല്്യത്തിൽ വന്നുകഴിഞ്ഞു.
നവജാത ശിശുക്കൾക്കുള്ള ഫീസ് വിസാ അപേക്ഷയുടെ സമയത്തും ഓൺലൈൻ റെസിഡൻസി സർവീസ് സമയത്തും നൽകണം. നിലവിൽ ആശ്രിതരായിട്ടുള്ള ഓരോരുത്തർക്കും 100 റിയാൽ ആണ് ലെവി ഈടാക്കുന്നത്. അത് അടുത്ത വർഷം 200 റിയാലും 2019-ൽ 300 റിയാലും 2020-ൽ 400 റിയാലും ആയി വർധിക്കും. എണ്ണവില ഇടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമാണ് പ്രവാസികൾക്ക് ലെവി ഏർപ്പെടുത്തിയത്.