- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തം ആവശ്യമുള്ളവർക്കും ബ്ലഡ് ബാങ്കുകൾക്കും ആശുപത്രികൾക്കും എളുപ്പത്തിൽ രക്തദാതാക്കളെ കണ്ടെത്താം; രക്തദാതാക്കളെ ഒരു കുടക്കീഴിലാക്കാൻ പുതിയ സംവിധാനവുമായി ഫേസ്‌ബുക്ക്; ഒക്ടോബർ ഒന്ന് മുതൽ ഫീച്ചർ നിലവിൽ വരും
രക്തം ആവശ്യമുള്ളവർക്ക് രക്ത ദാതാക്കളെ എളുപ്പം കണ്ടെത്താൻ ഫേസ്‌ബുക്ക് ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. രക്തം ആവശ്യമുള്ള ആൾക്കാർക്കും ബ്ലഡ് ബാങ്കുകൾക്കും ആശുപത്രികൾക്കും എളുപ്പത്തിൽ രക്തദാതാക്കളെ കണ്ടെത്താനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരുന്ന ഫീച്ചറിൽ രക്തം നൽകാൻ താത്പര്യമുള്ളവർക്ക് സൈൻ അപ് ചെയ്ത് അംഗമാവാൻ സാധിക്കും. രക്തഗ്രൂപ്പ്, മുമ്പ് രക്തദാനം നടത്തിയിട്ടുണ്ടോ എന്ന വിവരം, തുടങ്ങിയവ രേഖപ്പെടുത്തണം. ഈ വിവരങ്ങൾ ഒൺലി മി സംവിധാനത്തിലൂടെ സ്വകാര്യമാക്കി വെക്കാം. എന്നാൽ തങ്ങളുടെ ടൈംലൈനിൽ ഈ വിവരം പ്രദർശിപ്പിക്കാനും സാധിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങലിൽ സുരക്ഷിതമായ രീതിയിൽ രക്ത കൈമാറ്റം നടക്കാത്തതിനാലാണ് ഫേസ്‌ബുക്ക് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. രക്തം ആവശ്യമായി വരുന്നവർക്കായി പലപ്പോഴും കുടുംബാംഗങ്ങളും സന്നദ്ധപ്രവർത്തകരം ഞെട്ടോടം ഓടുകയാണ് പതിവ്. പലപ്പോഴും ഏറെ കാത്തിരുന്ന് മാത്രമാണ് രക്തം ലഭ്യമാവുകയും ചെയ്യാറ്. ഇതിന് പരിഹാരമാകുന്നതാകും പുതിയ സംവിധാനമെന്ന
രക്തം ആവശ്യമുള്ളവർക്ക് രക്ത ദാതാക്കളെ എളുപ്പം കണ്ടെത്താൻ ഫേസ്‌ബുക്ക് ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. രക്തം ആവശ്യമുള്ള ആൾക്കാർക്കും ബ്ലഡ് ബാങ്കുകൾക്കും ആശുപത്രികൾക്കും എളുപ്പത്തിൽ രക്തദാതാക്കളെ കണ്ടെത്താനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരുന്ന ഫീച്ചറിൽ രക്തം നൽകാൻ താത്പര്യമുള്ളവർക്ക് സൈൻ അപ് ചെയ്ത് അംഗമാവാൻ സാധിക്കും. രക്തഗ്രൂപ്പ്, മുമ്പ് രക്തദാനം നടത്തിയിട്ടുണ്ടോ എന്ന വിവരം, തുടങ്ങിയവ രേഖപ്പെടുത്തണം. ഈ വിവരങ്ങൾ ഒൺലി മി സംവിധാനത്തിലൂടെ സ്വകാര്യമാക്കി വെക്കാം. എന്നാൽ തങ്ങളുടെ ടൈംലൈനിൽ ഈ വിവരം പ്രദർശിപ്പിക്കാനും സാധിക്കും.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങലിൽ സുരക്ഷിതമായ രീതിയിൽ രക്ത കൈമാറ്റം നടക്കാത്തതിനാലാണ് ഫേസ്‌ബുക്ക് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. രക്തം ആവശ്യമായി വരുന്നവർക്കായി പലപ്പോഴും കുടുംബാംഗങ്ങളും സന്നദ്ധപ്രവർത്തകരം ഞെട്ടോടം ഓടുകയാണ് പതിവ്. പലപ്പോഴും ഏറെ കാത്തിരുന്ന് മാത്രമാണ് രക്തം ലഭ്യമാവുകയും ചെയ്യാറ്. ഇതിന് പരിഹാരമാകുന്നതാകും പുതിയ സംവിധാനമെന്നാണ് ഫേസ്‌ബുക്കിന്റെ വിലയിരുത്തൽ.
നിലവിൽ ഇന്ത്യയിലെ ബ്ലഡ് ബാങ്കുകൾ, ചെറുതും വലുതുമായി ആശുപത്രികൾ, സന്നദ്ധ സംഘടനകൾ, രക്തദാതാക്കൾ തുടങ്ങിയവരുമായൊക്കെ ഫേസ്‌ബുക്ക് ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഫേസ്‌ബുക്കിലെ പുതിയ സംവിധാനത്തിൽ അംഗമാകുന്നതോടെ അടുത്തുള്ള രക്തദാതാവിന്റെ വിവരങ്ങൾ നോട്ടിഫിക്കേഷനായി ലഭ്യമാകും.
രക്തത്തിനായി അപേക്ഷിക്കുന്നവരെ രക്തദാതാവിന് ഫോൺകോൾ വഴിയോ വാട്ട്‌സ്ആപ് വഴിയോ മെസഞ്ചർ വഴിയോ ബന്ധപ്പെടാൻ സാധിക്കും. രക്തദാതാവ് വിവരങ്ങൾ പരസ്യമാക്കും വരെ അപേക്ഷിക്കുന്നയാൾക്ക് വിവരം ലഭിക്കുകയില്ല.