- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർച്ച പൂർണമാകുമെന്നുറപ്പായപ്പോൾ ലിബർട്ടി ബഷീർ ദിലീപിന്റെ കാലുപിടിച്ചതായി റിപ്പോർട്ട്; അവസാനം ലിബർട്ടിയിലും സിനിമ എത്തുന്നു; എട്ടും പത്തും പേർക്കുവേണ്ടി തമിഴ് സിനിമ പ്രദർശിപ്പിച്ച് മുടിഞ്ഞ ബഷീറിന്റെ തിയേറ്ററുകളിൽ ഇന്നുമുതൽ പുത്തൻപടങ്ങൾ എത്തുന്നു
തലശേരി: കേരളത്തിലെ തിയേറ്റുകളെ നിശ്ചമാക്കിയ സിനിമാ സമരത്തിനു ശേഷം തകർച്ചയുടെ നെല്ലിപ്പലകയിലെത്തിയ ലിബർട്ടി ബഷീറിന് ഒടുവിൽ പുത്തൻ പടങ്ങൾ ലഭിക്കുന്നു. നടൻ ദിലീപുമായി ഒത്തുതീർപ്പിലെത്തിയതിന്റെ അടിസ്ഥനത്തിൽ ബഷീറിന്റെ തലേശേരിയിലെ തിയേറ്ററുകൾക്കു പുതിയ പടം നൽകാൻ വിതരണക്കാർ തയാറായതായാണ് അറിവ്. ദിലീപിനെകണ്ട് കാലുപിടിച്ച് തെറ്റ് ഏറ്റുപറഞ്ഞതാണ് ബഷീറുമായുള്ള പ്രശ്‌നങ്ങൾ അവസാനിക്കാൻ കാരണമെന്നാണു അണിയറയിലെ സംസാരം. തിയേറ്റർ വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ തിയേറ്റർ ഉടമകൾ നടത്തിയ സമരം ദിലീപ് ഇടപെട്ടു പൊളിച്ചിരുന്നു. തിയേറ്റർ ഉടമകളുടെ ഇടയിൽ ബഷീർ ഒറ്റപ്പെടുകയും ലിബർട്ടി പാരഡൈസ് കോംപ്ലക്‌സിൽ സിനിമകളൊന്നും ലഭിക്കാതെയുമായി. മാസങ്ങളായി തമിഴ് ചിത്രങ്ങൾ മാത്രമാണ് ബഷീറിന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. തലശേരിയിലെ പ്രധാനപ്പെട്ട തിയേറ്ററായിട്ടുകൂടി നല്ല സിനിമകൾ ഇല്ലാത്തതിനാൽ ജനങ്ങൾ കൈയൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപുമായി ഒത്തുതീർപ്പിലെത്താൻ ബഷീറിനെ പ്രേരിപ്പിച്ചത്. പ
തലശേരി: കേരളത്തിലെ തിയേറ്റുകളെ നിശ്ചമാക്കിയ സിനിമാ സമരത്തിനു ശേഷം തകർച്ചയുടെ നെല്ലിപ്പലകയിലെത്തിയ ലിബർട്ടി ബഷീറിന് ഒടുവിൽ പുത്തൻ പടങ്ങൾ ലഭിക്കുന്നു. നടൻ ദിലീപുമായി ഒത്തുതീർപ്പിലെത്തിയതിന്റെ അടിസ്ഥനത്തിൽ ബഷീറിന്റെ തലേശേരിയിലെ തിയേറ്ററുകൾക്കു പുതിയ പടം നൽകാൻ വിതരണക്കാർ തയാറായതായാണ് അറിവ്. ദിലീപിനെകണ്ട് കാലുപിടിച്ച് തെറ്റ് ഏറ്റുപറഞ്ഞതാണ് ബഷീറുമായുള്ള പ്രശ്‌നങ്ങൾ അവസാനിക്കാൻ കാരണമെന്നാണു അണിയറയിലെ സംസാരം.
തിയേറ്റർ വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ തിയേറ്റർ ഉടമകൾ നടത്തിയ സമരം ദിലീപ് ഇടപെട്ടു പൊളിച്ചിരുന്നു. തിയേറ്റർ ഉടമകളുടെ ഇടയിൽ ബഷീർ ഒറ്റപ്പെടുകയും ലിബർട്ടി പാരഡൈസ് കോംപ്ലക്‌സിൽ സിനിമകളൊന്നും ലഭിക്കാതെയുമായി. മാസങ്ങളായി തമിഴ് ചിത്രങ്ങൾ മാത്രമാണ് ബഷീറിന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നത്. തലശേരിയിലെ പ്രധാനപ്പെട്ട തിയേറ്ററായിട്ടുകൂടി നല്ല സിനിമകൾ ഇല്ലാത്തതിനാൽ ജനങ്ങൾ കൈയൊഴിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് ദിലീപുമായി ഒത്തുതീർപ്പിലെത്താൻ ബഷീറിനെ പ്രേരിപ്പിച്ചത്. പുതിയ സിനിമകൾ കിട്ടിയില്ലെങ്കിൽ താൻ തിയേറ്റർ പൂട്ടിപ്പോകേണ്ടിവരുമെന്നും ബഷീറിനു വ്യക്തമായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ അവസാനിപ്പിക്കാമെന്ന് ബഷീർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ തലശേരിയിലെ ലിബർട്ടി പാരഡൈസ് കോംപ്ലക്‌സിൽ പുതിയ സിനിമകളെത്തും. സിനിമകൾ നൽകാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും തീരുമാനിക്കുകയായിരുന്നു.
അഞ്ചു തിയേറ്ററുകളിൽ ഒരെണ്ണത്തിൽ മാത്രമാണു സിനിമ പ്രദർശിപ്പിച്ചിരുന്നത്. അതും തമിഴ്‌സിനിമ. പതിനഞ്ചുപേരിൽ കൂടുതൽ ഓരോ പ്രദർശനത്തിനും എത്തിയിരുന്നില്ല. പുതിയ സിനിമകൾ കിട്ടിയില്ലെങ്കിൽ മുന്നോട്ടു പോകാനാവില്ലെന്നു ഇത്രയും നാളുകൾകൊണ്ട് ബഷീറിനും വ്യക്തമായിരുന്നു. അതിനിടെ, സിനിമാരംഗം വിട്ടു മറ്റെന്തെങ്കിലും ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും ബഷീർ ആലോചിച്ചിരുന്നു.
കഴിഞ്ഞദിവസം ഒത്തുതീർപ്പിലെത്തിയതിന്റെ അടിസ്ഥാനത്തിൽ എവികെ നായർ റോഡിലെ അഞ്ചു തിയേറ്ററുകളിലും ഇന്നു പുതിയ പടങ്ങളെത്തും. മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ, മോഹൻലാൽ ചിത്രം 1971:ബിയോൺ ബോർഡേഴ്‌സ് എന്നിവയാണു തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക. വരുമാനവിഹിതം ആവശ്യപ്പെട്ടു നടത്തിയ സമരത്തിലൂടെ മുപ്പതുലക്ഷം രൂപ തനിക്കു മാത്രം നഷ്ടപ്പെട്ടതായി ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. വിതരണക്കാർക്ക് ഒരു കോടിയിലേറെ നഷ്ടമുണ്ടായിരുന്നു. ലിബർട്ടിയുടെ തിയേറ്ററുകളിൽ സിനിമാ പ്രദർശനം മുതൽ കാന്റീൻ വരെയായി എഴുപതോളം പേർ ജോലി ചെയ്യുന്നുണ്ട്. ലിബർട്ടിയിൽ പ്രദർശനം തടസ്സപ്പെട്ടതോടെ തലശ്ശേരിയിൽ സിനിമാപ്രദർശനം ചിത്രവാണിയിൽ മാത്രമായിരുന്നു.
ലിബർട്ടി ബഷീർ നേതൃത്വം നൽകിയിരുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ് സിനിമയുടെ വരുമാനവിഹിതം ആവശ്യപ്പെട്ടു തിയേറ്ററുകൾ അടച്ചിട്ടു സമരം നടത്തിയത്. ഇതു മൂലം പല സിനിമകളുടെയും റിലീസ് അടക്കം മാറ്റിവച്ചിരുന്നു. അതിനിടെ, നടൻ ദിലീപിന്റെ ഇടപെടലിലൂടെ തിയേറ്റർ ഉടമകളുടെ സംഘടനയിൽ ഭിന്നിപ്പുണ്ടാക്കി പുതിയ സംഘടനയായ എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള രൂപീകരിക്കുകയായിരുന്നു. ഭൂരിഭാഗം തിയേറ്റർ ഉടമകളും ബഷീറിനെ വിട്ടു പുതിയ സംഘടനയിൽ ചേർന്നു. പുതിയ സംഘടനയുടെ തിയേറ്ററുകളിലാണ് സിനികൾ നൽകാൻ വിതരണക്കാരും പ്രൊഡ്യൂസർമാരും തയാറായത്. ഇതോടെ, ലിബർട്ടിയിൽ റിലീസുകളും പുതിയ സിനിമകളും ഇല്ലാതാവുകയായിരുന്നു.