ദുബൈ: അവധിക്കാലമായതോടെ പ്രവാസികളുടെ കുടുംബങ്ങൾ ആഘോഷത്തിനായി ദുബായിലേക്കെത്തുന്നത് പതിവാണ്. ഇങ്ങനെ കുടുംബങ്ങൾ എത്തുന്ന പ്രവാസികൾക്ക് അവർക്ക് താമസസൗകര്യം ഒരുക്കാനും വാടക കണ്ടെത്താനുമൊക്കെ നെട്ടോട്ടമോടുന്നതിനടയിൽ മറ്റൊരു നിയമവുമായി രാജ്യത്തെ ഡിപാർട്ട്‌മെന്റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് രംഗത്തെത്തിയിരിക്കുകയാണ്.

ഫ്‌ലാറ്റുകൾ അനധികൃതമായി വാടകയ്ക്ക് നൽകിയാൽ 5000 ദിർഹം പിഴ ഈടാക്കാനാണ് ഇവരുടെ തീരുമാനം.ഫ്‌ലാറ്റുകൾ അവധിക്കാല വീടുകളായി വാടകയ്ക്ക് നൽകുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ലൈസൻസില്ലാതെ ഫ്‌ലാറ്റുകൾ വാടകയ്ക്ക് നൽകുന്നവരിൽ
നിന്നും 5000 ദിർഹം പിഴ ഈടാക്കാനാണ് തീരുമാനം