- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്നലെ പുതിയതായി നിരത്തിലിറങ്ങിത് 35 പുതിയ ബസ്സുകൾ; ഏപ്രിലോടെ ബസുകളുടെ എണ്ണം 141 ആകും; ബഹ്റിൻ റോഡ് ഗതാഗത രംഗത്ത് പുതിയ മാറ്റത്തിന് തുടക്കം
മനാമ: ബഹ്‌റിന്റെ റോഡ് ഗതാഗത രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴി വച്ചുകൊണ്ട് പുതിയ പബ്ലിക് ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചു. ഇന്നലെ മുതൽ 35 പുതിയ ബസ്സുകളാണ് നിരത്തിലിറങ്ങിയത്.മുൻപ് സർവീസ് നടത്തിയിരുന്ന ബസ്സുകൾ പൂർണ്ണമായി ഒഴിവാക്കികൊണ്ട് പുതിയ ബസ്സുകൾ സർവീസ് ആരംഭിച്ചു. ബഹ്‌റിനിലെ പ്രമുഖ ബിസ്സിനസ്സ് സ്ഥാപനമായ എ എം എ ഗ്രൂപ്പും ,നാഷണൽ
മനാമ: ബഹ്‌റിന്റെ റോഡ് ഗതാഗത രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴി വച്ചുകൊണ്ട് പുതിയ പബ്ലിക് ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചു. ഇന്നലെ മുതൽ 35 പുതിയ ബസ്സുകളാണ് നിരത്തിലിറങ്ങിയത്.മുൻപ് സർവീസ് നടത്തിയിരുന്ന ബസ്സുകൾ പൂർണ്ണമായി ഒഴിവാക്കികൊണ്ട് പുതിയ ബസ്സുകൾ സർവീസ് ആരംഭിച്ചു.
ബഹ്‌റിനിലെ പ്രമുഖ ബിസ്സിനസ്സ് സ്ഥാപനമായ എ എം എ ഗ്രൂപ്പും ,നാഷണൽ എക്സ്‌പ്രസ്സ് (യു കെ) യുടെയും സംയുക്ത സംരംഭാമായിട്ടാണ് പുതിയ സർവ്വീസുകൾ ആരംഭിചിരിക്കുന്നത്. ഇപ്പോൾ നിലവിലുള്ള 12 റൂട്ടുകളും 35 ബസ്സുകളുമാണ് സർവീസ് നടത്തുന്നത്.
ഏപ്രിൽ ഒന്നോടെ ബസ്സുകളുടെ എണ്ണം 141 ഉം റൂട്ടുകൾ 32 മായി വർദ്ധിപ്പിക്കും .ഇതോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബസ്സിൽ ചെന്നെത്തുവാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാകും. ഇന്നലെ പുതിയ സർവ്വീസ് അരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ ട്രാൻസ്‌പോട്ടെഷൻ ആൻഡ് ടെലി കമ്യുണിക്കെഷൻ മന്ത്രി കമാൽ ബിൻ അഹമ്മദ് മഹമൂദ് മനാമ ബസ്സ് ടെർമിനൽ സന്ദർശിച്ചു. അദ്ദെഹത്തോടൊപ്പം മറിയം ബിന്റ്‌റ് അഹമദ് ജുമാൻ (Undersecretary of Land Transport Affairs),മാനേജ്‌മെന്റ്റ് പ്രതിനിതികളും ഉണ്ടായിരുന്നു.
പുതിയ ബസ്സുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് നിരത്തിലിറക്കിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണയും നല്കുന്നുണ്ട്. ബഹ്രൈനിലെ ഭൂരിഭാഗം വരുന്ന പ്രവാസികളും ,സാധാരണക്കാരായ സ്വദേശികളും യാത്രചെയ്യുന്നതിനായി പബ്ലിക് ട്രാൻസ്‌പോർട്ടിനെയാണ് ആശ്രയിക്കുന്നത്