- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളിലെ അമിത തിരക്ക് ഒഴിവാക്കാൻ ഫ്‌ലൂ വാക്‌സിനേഷൻ കാമ്പയിനുമായി എച്ച്എസ്ഇ; ഫ്‌ലൂവിന്റെ ആക്രമണം കഴിഞ്ഞ വർഷത്തേതിലും ശക്തമായിരിക്കുമെന്ന് മുന്നറിയിപ്പ്
ഡബ്ലിൻ: ആശുപത്രികളിൽ നിലവിൽ അനുഭവപ്പെടുന്ന അമിത തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ ഫ്‌ലൂ വാക്‌സിനേഷൻ കാമ്പയിനുമായി എച്ച്എസ്ഇ രംഗത്തെത്തി. വാക്‌സിനേഷൻ കാമ്പയിനു പുറമേ അധിക പാലിയേറ്റീവ് കെയർ ബെഡ്ഡുകൾ പടിഞ്ഞാറൻ, തെക്ക് കിഴക്കൻ മേഖലകളിൽ തുടങ്ങാനും എച്ച്എസ്ഇ പദ്ധതിയിടുന്നുണ്ട്. തണുപ്പിന്റെ ആധിക്യം വർധിച്ചു വരുന്നതോടെ ഇത്തവണ ഫ്‌ലൂ
ഡബ്ലിൻ: ആശുപത്രികളിൽ നിലവിൽ അനുഭവപ്പെടുന്ന അമിത തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ ഫ്‌ലൂ വാക്‌സിനേഷൻ കാമ്പയിനുമായി എച്ച്എസ്ഇ രംഗത്തെത്തി. വാക്‌സിനേഷൻ കാമ്പയിനു പുറമേ അധിക പാലിയേറ്റീവ് കെയർ ബെഡ്ഡുകൾ പടിഞ്ഞാറൻ, തെക്ക് കിഴക്കൻ മേഖലകളിൽ തുടങ്ങാനും എച്ച്എസ്ഇ പദ്ധതിയിടുന്നുണ്ട്. തണുപ്പിന്റെ ആധിക്യം വർധിച്ചു വരുന്നതോടെ ഇത്തവണ ഫ്‌ലൂവിന്റെ ആക്രമണം കഴിഞ്ഞ വർഷത്തേതിനേക്കാൾ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഫ്‌ലൂ ബാധ അതിന്റെ മൂർധന്യത്തിൽ ഇപ്പോൾ എത്തിയിട്ടില്ല.
നിലവിൽ ഫ്‌ലൂ ബാധയുടെ ആരംഭം സൂചിപ്പിക്കുന്നതേയുള്ളൂവെങ്കിലും ഇതിനോടനുബന്ധിച്ച് ആശുപത്രികളിലെ തിരക്ക് ഒമ്പതു ശതമാനമാണ് വർധിച്ചിട്ടുള്ളതെന്ന് എച്ച്എസ്ഇ ഡയറക്ടർ ജനറൽ ടോണി ഒബ്രിയാൻ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ ട്രോളി പ്രതിസന്ധി പരിഹരിക്കുന്നതിന് കഴിഞ്ഞ വർഷം നടപ്പാക്കിയ ഔട്ട് സോഴ്‌സിങ് രീതി ഇപ്പോഴും തുടരുന്നുമുണ്ട്. ഇത് വെയ്റ്റിങ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്.
അടുത്ത ദിവസങ്ങളിലായി എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ ട്രോളിയിലും മറ്റും കഴിയുന്ന രോഗികളുടെ എണ്ണം റെക്കോർഡ് തലത്തിലേക്ക് ഉയർന്നതിനെ തുടർന്നാണ് എച്ച്എസ്ഇ പ്രശ്‌നത്തിൽ അടിയന്തിരമായി ഇടപെട്ടത്. വെള്ളിയാഴ്ച തന്നെ 341 രോഗികൾ ട്രോളിയിലുണ്ടായിരുന്നുവെന്നാണ് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് അസോസിയേഷൻ വ്യക്തമാക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ എണ്ണം ഡബ്ലിൻ സെന്റ് വിൻസെന്റ് ആശുപത്രിയിലായിരുന്നു. 27 പേർ.