- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഷുറൻസ് കമ്പനികൾക്ക് ഒഴുകിപ്പോകുന്നത് വലയിട്ടു പിടിക്കാൻ അവസരമൊരുക്കി ന്യൂ ജനറേഷൻ ബാങ്കുകൾ; ഓൺലൈൻ, എടിഎം തട്ടിപ്പുകൾ കൂടുന്നത് മുതലെടുക്കാൻ നീക്കം; പണം നഷ്ടപ്പെട്ടാൽ ഇൻഷുറൻസുള്ളവർക്ക് പോളിസിക്കനുസരിച്ച് ആനുപാതികമായ പണമെന്ന് വാഗ്ദാനം
തിരുവനന്തപുരം: ഓൺലൈൻ, എടിഎം ബാങ്കിങ് തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നത് മുതലെടുത്ത് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് ഇടപാടുകാരെ കൊള്ളയടിക്കാൻ അവസരമൊരുക്കി നവ സ്വകാര്യബാങ്കുകൾ. ബാങ്കിങ് രംഗത്തെ ഓൺലൈൻ, എടിഎം തട്ടിപ്പുകളിൽ ഇടപാടുകാരുടെ പണം നഷ്ടപ്പെട്ടാൽ ഇൻഷുറൻസുള്ളവർക്ക് പോളിസിക്കനുസരിച്ച് ആനുപാതികമായ പണം ഇൻഷുറൻസ് കമ്പനി കൊടുക്കുമെന്ന വാഗ്ദാനവുമായി അഞ്ച് പ്രമുഖ ബാങ്കുകളാണ് രംഗത്ത് വന്നിരിക്കുന്നത്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര, ആക്‌സിസ്, ഇൻഡസ ്ഇൻഡ് ബാങ്കുകളാണ് തട്ടിപ്പുകളിൽനിന്ന് ഇടപാടുകാരെ രക്ഷിക്കാനെന്ന പേരിൽ തേർഡ്പാർട്ടി ഇൻഷുറൻസ് എടുക്കാൻ ആവശ്യപ്പെടുന്നത്. ഓൺലൈൻ, എടിഎം തട്ടിപ്പുകൾ നടന്നാൽ സാധാരണഗതിയിൽ ബാങ്കുകൾ ഇടപാടുകാരന് പണം നൽകാറില്ല. പണം നിക്ഷേപകന് തിരിച്ചുകിട്ടണമെങ്കിൽ റിസർവ് ബാങ്കിന്റെ മാർഗനിർദേശമനുസരിച്ചുള്ള കാര്യങ്ങൾ ഉപയോക്താവ് ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതുവരെ നടന്നിട്ടുള്ള തട്ടിപ്പുകളിൽ ഒരു ശതമാനത്തിൽത്താഴെ കേസുകളിൽ മാത്രമാണ് ഇടപാടുകാരന് നഷ്ടപ്പെട്ട പണം ബാങ്കുകളിൽനിന്നു ലഭിച്
തിരുവനന്തപുരം: ഓൺലൈൻ, എടിഎം ബാങ്കിങ് തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നത് മുതലെടുത്ത് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് ഇടപാടുകാരെ കൊള്ളയടിക്കാൻ അവസരമൊരുക്കി നവ സ്വകാര്യബാങ്കുകൾ. ബാങ്കിങ് രംഗത്തെ ഓൺലൈൻ, എടിഎം തട്ടിപ്പുകളിൽ ഇടപാടുകാരുടെ പണം നഷ്ടപ്പെട്ടാൽ ഇൻഷുറൻസുള്ളവർക്ക് പോളിസിക്കനുസരിച്ച് ആനുപാതികമായ പണം ഇൻഷുറൻസ് കമ്പനി കൊടുക്കുമെന്ന വാഗ്ദാനവുമായി അഞ്ച് പ്രമുഖ ബാങ്കുകളാണ് രംഗത്ത് വന്നിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര, ആക്‌സിസ്, ഇൻഡസ ്ഇൻഡ് ബാങ്കുകളാണ് തട്ടിപ്പുകളിൽനിന്ന് ഇടപാടുകാരെ രക്ഷിക്കാനെന്ന പേരിൽ തേർഡ്പാർട്ടി ഇൻഷുറൻസ് എടുക്കാൻ ആവശ്യപ്പെടുന്നത്. ഓൺലൈൻ, എടിഎം തട്ടിപ്പുകൾ നടന്നാൽ സാധാരണഗതിയിൽ ബാങ്കുകൾ ഇടപാടുകാരന് പണം നൽകാറില്ല. പണം നിക്ഷേപകന് തിരിച്ചുകിട്ടണമെങ്കിൽ റിസർവ് ബാങ്കിന്റെ മാർഗനിർദേശമനുസരിച്ചുള്ള കാര്യങ്ങൾ ഉപയോക്താവ് ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതുവരെ നടന്നിട്ടുള്ള തട്ടിപ്പുകളിൽ ഒരു ശതമാനത്തിൽത്താഴെ കേസുകളിൽ മാത്രമാണ് ഇടപാടുകാരന് നഷ്ടപ്പെട്ട പണം ബാങ്കുകളിൽനിന്നു ലഭിച്ചത്.
സാധാരണ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ഇൻഷുറൻസ് നൽകാറുണ്ട്. എന്നാൽ തട്ടിപ്പുകൾ നടന്നാൽ നഷ്ടപരിഹാരം നൽകാൻ ഒരു ഇൻഷുറൻസ് കമ്പനിയും തയാറാകാറില്ല. അത് ഇടപാടുകാരന്റേയും ബാങ്കിന്റേയും മാത്രം ഉത്തരവാദിത്തമാണ് എന്നാണ് കമ്പനികളുടെ നിലപാട്. അത്തരം തട്ടിപ്പുകളിൽ നഷ്ടപരിഹാരം നൽകാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. എടിഎം, ഓൺലൈൻ തട്ടിപ്പുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും പുറത്തുനിന്നുള്ള തട്ടിപ്പുകളിൽ നഷ്ടപരിഹാരം നൽകൽ പ്രായോഗികമല്ലെന്നുമാണ് മറ്റ് ബാങ്കുകളുടെ നിലപാട്.
ഈ സാഹചര്യത്തിലാണ് അഞ്ചു പ്രമുഖ നവ സ്വകാര്യബാങ്കുകൾ സ്വകാര്യബാങ്കിങ് സേവന ഏജൻസികൾവഴി ഇടപാടുകാരോട് ഇൻഷുറൻസ് എടുക്കാനാവശ്യപ്പെടുന്നത്. എസ്‌ബിഐ കാർഡ്‌സ്, വൺ അസിസ്റ്റ് കൺസ്യൂമർ സൊല്യൂഷൻസ് എന്നീ ഇൻഷുറൻസ് സേവനദാതാക്കൾവഴി ഇൻഷുറൻസ് എടുക്കാനാണ് ഇടപാടുകാരോട് ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ സ്ഥാപനങ്ങളുടെ കോൾ സെന്ററുകളിൽനിന്ന് അഞ്ചു ബാങ്കുകളുടെയും അക്കൗണ്ടുടമകളെ വിളിച്ചുതുടങ്ങിയിട്ടുണ്ട്.
ബാങ്കിങ് രംഗത്ത് സ്വകാര്യവൽക്കരണമേറിയതോടെയാണ് ഓൺലൈൻ, എടിഎം ബാങ്കിങ് തട്ടിപ്പുകൾ വ്യാപകമായത്. തട്ടിപ്പിൽ പണം നഷ്ടപ്പെടുന്നത് ഇടപാടുകാർക്കാണ്. അതുകൊണ്ട് ഇടപാടുകാർ തങ്ങളുടെ പണം ഇൻഷുർ ചെയ്യണമെന്നാണ് ബാങ്കധികൃതരുടെ നിലപാട്.