- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസിങിനു മുന്നേ പാരപണിയുന്നതിന്റെ ഉദാഹരണമായി തോപ്പിൽ ജോപ്പൻ എന്തുകൊണ്ടു കാണരുതെന്നതിനു പത്തു കാര്യങ്ങളുമായി വെബ്സൈറ്റ്; ന്യൂ ജെനറേഷൻ സിനിമ പ്രൊമോഷനു സോഷ്യൽ മീഡിയയെ ഉപയോഗിച്ചവർ പെട്ടു പോയതു ഇങ്ങനെ; ഓൺലൈൻ പ്രൊമോഷൻ കമ്പനികളുടെ പാരയിൽ ആശങ്കപ്പെട്ടു മലയാള സിനിമ
സോഷ്യൽ മീഡിയകൾ സജീവമായതോടുകൂടിയാണ് സിനിമകളുടെ പ്രൊമോഷൻ എന്ന രീതിയിൽ അവയെ ഉപയോഗിക്കാൻ തുടങ്ങിയത്. മലയാള സിനിമയുടെ പ്രചാരകരെന്ന രീതിയിൽ ഓൺലൈൻ ചാനലുകൾ പിടിമുറുക്കിയിട്ടു ഉദ്ദേശം മൂന്നു വർഷം പിന്നിട്ടിരിക്കുന്നു. രണ്ടും മൂന്നും വരികളുള്ള വാർത്തകൾ വളച്ചൊടിച്ചും മസാലകൾ ചേർത്തും ആളുകളെ ആകർഷിക്കുന്ന തലക്കെട്ടുകളും നൽകി ഫേസ്‌ബുക്ക് പേജിലൂടെ പ്രചരിപ്പിച്ച് വായനക്കാരെ ആകർഷിക്കുന്നതാണ് ഇവരുടെ ശൈലി. സോഷ്യൽ മീഡിയയിൽ ഞങ്ങൾക്ക് റീച്ച് ഉണ്ട്, തങ്ങളുടേതായ വായനക്കാരിലേക്ക് വാർത്തകൾ എത്തിക്കാം എന്നു പറഞ്ഞു കൊണ്ടാണ് സൈറ്റുകൾ സിനിമാക്കാരെ സമീപിക്കുന്നത്. വന്നു വന്ന് ഒരു സിനിമ കാണണം കാണരുത് എന്ന രീതിയിൽ വാർത്തകൾ നൽകുന്ന തരത്തിലേക്ക് സൈറ്റുകൾ മാറിയിരിക്കുന്നു. എന്തുകൊണ്ട് സൈറ്റുകളെ ഇത്തരം തരംതാണ രാതിയിലേക്ക് എത്തിക്കുന്നു എന്ന് നമ്മൾ ചിന്തിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. ഒരു സിനിമയുടെ വിജയവും പരാജയും സാധ്യതകളും വിശകലനം ചെയ്യുന്ന രീതിയിലേക്ക് ഓൺലൈൻ പ്രൊമോഷൻ സൈറ്റുകൾ മാറിയിരിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർ
സോഷ്യൽ മീഡിയകൾ സജീവമായതോടുകൂടിയാണ് സിനിമകളുടെ പ്രൊമോഷൻ എന്ന രീതിയിൽ അവയെ ഉപയോഗിക്കാൻ തുടങ്ങിയത്. മലയാള സിനിമയുടെ പ്രചാരകരെന്ന രീതിയിൽ ഓൺലൈൻ ചാനലുകൾ പിടിമുറുക്കിയിട്ടു ഉദ്ദേശം മൂന്നു വർഷം പിന്നിട്ടിരിക്കുന്നു. രണ്ടും മൂന്നും വരികളുള്ള വാർത്തകൾ വളച്ചൊടിച്ചും മസാലകൾ ചേർത്തും ആളുകളെ ആകർഷിക്കുന്ന തലക്കെട്ടുകളും നൽകി ഫേസ്‌ബുക്ക് പേജിലൂടെ പ്രചരിപ്പിച്ച് വായനക്കാരെ ആകർഷിക്കുന്നതാണ് ഇവരുടെ ശൈലി.
സോഷ്യൽ മീഡിയയിൽ ഞങ്ങൾക്ക് റീച്ച് ഉണ്ട്, തങ്ങളുടേതായ വായനക്കാരിലേക്ക് വാർത്തകൾ എത്തിക്കാം എന്നു പറഞ്ഞു കൊണ്ടാണ് സൈറ്റുകൾ സിനിമാക്കാരെ സമീപിക്കുന്നത്. വന്നു വന്ന് ഒരു സിനിമ കാണണം കാണരുത് എന്ന രീതിയിൽ വാർത്തകൾ നൽകുന്ന തരത്തിലേക്ക് സൈറ്റുകൾ മാറിയിരിക്കുന്നു.
എന്തുകൊണ്ട് സൈറ്റുകളെ ഇത്തരം തരംതാണ രാതിയിലേക്ക് എത്തിക്കുന്നു എന്ന് നമ്മൾ ചിന്തിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. ഒരു സിനിമയുടെ വിജയവും പരാജയും സാധ്യതകളും വിശകലനം ചെയ്യുന്ന രീതിയിലേക്ക് ഓൺലൈൻ പ്രൊമോഷൻ സൈറ്റുകൾ മാറിയിരിക്കുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ലോബികൾ പ്രത്യക്ഷമായും പരോക്ഷമായും പലർക്കും അറിയാം. പക്ഷേ പ്രതികരിക്കാൻ തയ്യാറാകുന്നില്ല്.
അതുപോലെ സിനിമ പ്രൊമോഷനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സൈറ്റിൽ മമ്മൂട്ടി ജോണി ആന്റണി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം എന്തുകൊണ്ട് കാണരുത് എന്ന രീതിയിൽ വാർത്തകൾ കൊടുത്തിരിക്കുന്നു. പ്രേക്ഷകർ തോപ്പിൽ ജോപ്പൻ കാണാൻ് തയ്യാറാകുന്നില്ല എന്നു സ്വയം പ്രഖ്യാപിച്ചു കൊണ്ട് പത്ത് കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അത് ഇങ്ങനെയാണ്.
1) ജോണി ആന്റണി(തോപ്പിൽ ജോപ്പന്റെ സംവിധായകൻ) യുടെ കഴിഞ്ഞ നാല് പടങ്ങൾ ഭയ്യ ഭയ്യ, താപ്പാന, മാസ്റ്റേഴ്‌സ്, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ പടങ്ങൾ കണക്കിലെടുത്താൽ കലാമൂല്യമുള്ള ചിത്രം എടുക്കാൻ ഉള്ള കഴിവ് നഷ്ടപെട്ടതായി കാണാം.
2) വന്നു വന്നു മമ്മൂട്ടി എന്നത് ഒരു ലേബൽ മാത്രമായി മാറിയിരിക്കുകയാണ്. വൈറ്റ് ബോക്‌സ് ഓഫിൽ തകർന്നടിഞ്ഞു. ഒരാഴ്ചപോലും തികച്ച് ഓടിയിട്ടില്ല. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ കസബയ്ക്ക് നല്ല പ്രതികരണം ലഭിച്ചിരുന്നെങ്കിലും പിന്നീട് തുടരാൻ കഴിഞ്ഞില്ല. മമ്മൂട്ടിയുടെ ദൃശ്യം എന്ന പോരിലാണ് പുതിയ നിമയം റിലീസായത് പക്ഷേ, ബോക്‌സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. നയൻതാരയെ നായികയാക്കിയിട്ടും പുതിയ നിയമം കാര്യമായി നേട്ടം ഉണ്ടാക്കിയിട്ടില്ല.
3) പ്രൈസ് ദ ലോർഡ്, താപ്പാന, നസ്‌റാണി തുടങ്ങിയ ചിത്രങ്ങൾ കാരണം നല്ലൊരു അച്ചായൻ കഥാപാത്രവും മമ്മൂട്ടിയിൽ നിന്നും പ്രതീക്ഷിക്കാൻ സാധിക്കില്ല.
4) നായിക മാരുടെ എണ്ണം കൂട്ടി സാറ്റ്‌ലൈറ്റ് വാല്യു ഉയർത്തുക എന്ന തന്ത്രം ഇവിടേയും പയറ്റാൻ ശ്രമിച്ചിട്ടുണ്ട്.
5) ടീസറിൽ കാണുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതം കൊണ്ടു മാത്രം ഒരു ചിത്രത്തിന് പിടിച്ചു നിൽക്കാൻ സാധിക്കില്ല.
പണം നൽകുന്ന വരുടെ പടം നല്ല രീതിയിൽ പ്രൊമോട്ടു ചെയ്യാനും ഇവർ മത്സരിക്കാറുണ്ട്. വാർത്തകൾ വളച്ചൊടിച്ചു ആളുകളെ ആകർഷിക്കുന്ന പ്രവണതയാണ് ഇന്ന് സിനിമാ പ്രമോഷൻ എന്നു പറഞ്ഞുകൊണ്ടു ചില പോർട്ടലുകൾ പ്രവർത്തിക്കുന്നത്. സിനിമയുടെ കച്ചവട ജനപ്രിയ സാധ്യതകൾ മാത്രം കണക്കിലെടുത്തു കൊണ്ടാണ് ഇവരുടെ പ്രവർത്തനം. പത്രപ്രവർത്തന പരിചയം ഇല്ലാതെ ഓൺലൈൻ പോർട്ടലുകൾ ആരംഭിച്ച് താരങ്ങളിൽ നിന്നും അണിയറ പ്രവർത്തകരിൽ നിന്നും പണം തട്ടലും വ്യാപകമാണെന്ന് പരാതിയും നിലനിൽക്കുന്നുണ്ട്.
ഇന്ന് പ്രചാരത്തിലുള്ള സിനിമ പ്രമോഷൻ ഓൺലൈനിന്റേയും തലപ്പത്ത് പത്രപ്രവർത്തകരല്ല. മണിക്കൂറുകളും ദിവസങ്ങൾക്കും വേണ്ടി പടച്ചുവിടുന്ന വാർത്തകളിൽ തട്ടിത്തടഞ്ഞു വലിയൊരു പ്രത്യാഘാതമാണ് ചലച്ചിത്ര മാദ്ധ്യമ പ്രവർത്തനത്തിന് ഉണ്ടാവുക എന്ന് ആരും ഓർക്കുന്നില്ല.
സിനിമ പ്രക്യാപിക്കുമ്പോൾ തന്നെ അതിന്റെ അണിയറ പ്രവർത്തകർ, സംവിധായകർ, നടന്മാർ, നിർമ്മാതാക്കൾ ഇവരെയൊക്കെ വിളിച്ച് പണം ആവശ്യപ്പെട്ടു തുടങ്ങും. നിന്റെ സിനിമ തുലച്ചു കളയും എന്ന വെല്ലു വിളിയും. മലയാള സിനിമയിൽ അംഗീകൃത സ്ഥാപനങ്ങൾ പലതും നിയമ പരമായ നിബന്ധനകളോട പ്രമോഷൻ നടത്തുമ്പോഴാണ് ഇവർ പണം വാങ്ങി പ്രമോട്ട് ചെയ്യാൻ തിരക്ക് കൂട്ടുന്നത്.
ന്യൂജൻ സിനിമ പ്രൊമോഷനു വേണ്ടി പ്രവർത്തിക്കുന്ന പല സൈറ്റുകളുടേയും ലക്ഷ്യം പണം മാത്രമാണ്. ഒരുപാട് ആളുകളുടെ അധ്വാനത്തെ പണം നൽകാത്തതിന്റെ പേരിൽ തുലച്ചു കളഞ്ഞിരിക്കുന്നു. അത്തരം സംഘങ്ങളെ ഇന്ന് സിനിമാക്കാരും ഭയന്നു തുടങ്ങിയിരിക്കുന്നു. ഒന്ന് രണ്ടു പടങ്ങൾ ഓൺലൈൻ പ്രൊമോഷൻ വഴി വിജയകരമായതു കൊണ്ടാണ് അണിയറപ്രവർത്തകരെ ഇങ്ങനെയുള്ള സൈറ്റുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്.