ദോഹ: ഇൻഡിപെൻഡന്റ്  സ്‌കൂളുകളിലെ ജീവനക്കാർക്കായി സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അദ്ധ്യാപകർക്ക് സ്വകാര്യമായി ട്യൂഷൻ എടുക്കുന്നതിന് ഉള്ള വിലക്ക്   പിൻവലിച്ചില്ല.  അദ്ധ്യാപകർ  പ്രൈവറ്റ്
ട്യൂഷൻ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ  ജോലിയിൽ നിന്നു പിരിച്ചു വിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.  

സ്‌കൂളിലും പരിസരത്തും പുകവലിക്കുന്ന ജീവനക്കാരിൽ നിന്നും ഫൈൻ ഈടാക്കും.  ഒരു ദിവസത്തെ ശമ്പളമാണ് പുകവലിച്ചാൽ ഫൈൻ ആയി ഈടാക്കുക.  രണ്ടും മൂന്നും തവണ ജീവനക്കാർ സ്‌കൂൾ പരിസരത്ത് പുകവലിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഈ ദിവസങ്ങളിലെ ഒക്കെത്തന്നെ ശമ്പളം അദ്ധ്യാപകർക്ക് നഷ്ടമാകും. നാലാമത്തെ തവണയും ഇതി ശ്രദ്ധയിൽ പെട്ടാൽ അദ്ധ്യാപകർക്കായാലും അനധ്യാപകർക്കായാലും സ്വന്തം ജോലി നഷ്ടപ്പെടും .2015 2016 അധ്യയനവർഷത്തേക്കുള്ളതാണ് നിർദ്ധേശങ്ങൾ.

പുതുക്കിയ നിർദ്ദേശം അനുസരിച്ച് സ്‌കൂളിലെ ഉപകരണങ്ങൾ നശിപ്പിച്ചാലും തെറ്റായ രേഖകൾ സമർപ്പിച്ചാലും സ്‌കുളിന്റെ സുരക്ഷയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള നടപടികൾ സ്വീകരിച്ചാലും ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാം. ജോലി കൃത്യമായി നിർവഹിച്ചില്ലെങ്കിലും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയാലും, പരീക്ഷകളിൽ ചീറ്റ് ചെയ്യാൻ വിദ്യാർത്ഥികൽക്കൊപ്പം നിന്നാലും സ്‌കൂളിന്റെ ഡയറക്ടറെയോ രക്ഷകർത്താക്കളേയോ ആക്രമിക്കുന്നതുമായ നടപടികൾ സ്വീകരിച്ചാലും ജോലി നഷ്ടമാകും.